കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്തായിയുടെ തൊണ്ടയിൽ നിന്ന് മീൻമുള്ള് പുറത്തെടുത്തു!!! മുള്ളുമായി നടക്കാൻ തുടങ്ങിയിട്ട് 30 വർഷം..!!!

61കാരനായ മത്തായിയാണ് ചികിത്സയ്ക്ക് വിധേയനായത്.

  • By മരിയ
Google Oneindia Malayalam News

കൊച്ചി: 30 വര്‍ഷം മുമ്പ് തൊണ്ടയില്‍ കുടുങ്ങിയ മീന്‍ മുള്ള് പുറത്തെടുത്തും. 61കാരനായ മത്തായിയാണ് ചികിത്സയ്ക്ക് വിധേയനായത്. അബുദാബിയില്‍ ജോലി ചെയ്യുന്ന മത്തായി ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. പിന്നീട് കടുത്ത തൊണ്ടവേദന മൂലം വെള്ളം പോലും കുടിയ്ക്കാന്‍ പറ്റാത്ത അവസ്ഥയായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൊണ്ടയില്‍ മുള്ള് കുടുങ്ങിയതായി വ്യക്തമായത്.

മുള്ളുകുടുങ്ങിയത്

30 വര്‍ഷം മുമ്പ് സൗദി അറേബ്യയില്‍ നിന്ന് ഭക്ഷണം കഴിച്ചപ്പോഴാണ് തൊണ്ടയില്‍ മുള്ള് കുടുങ്ങിയത് എന്ന് മത്തായി ഓര്‍ക്കുന്നു. അന്ന് ഡോക്ടറെ കണ്ടെങ്കിലും തൊണ്ടയില്‍ മുള്ള് നിലനില്‍ക്കുന്നതായി ഒന്നും പറഞ്ഞില്ല.

വേദന

ഈ സംഭവത്തിന് ശേഷം ഇടയ്ക്കിടെ തൊണ്ടയ്ക്ക് വേദന വരുമായിരുന്നു. ഡോക്ടറെ കാണിയ്ക്കുമ്പോള്‍ അവര്‍ എന്തെങ്കിലും ആന്റിബയോട്ടിക് തരും. അപ്പോള്‍ താല്‍ക്കാലിക ആശ്വാസം കിട്ടും.

കൊച്ചിയിലെത്തിയപ്പോള്‍

കഴിഞ്ഞ ആഴ്ച നാട്ടിലെത്തിയപ്പോള്‍ വീണ്ടും തൊണ്ട വേദന വന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മത്തായിയുടെ തൊണ്ടയില്‍ 3 സെന്റിമീറ്റര്‍ നീളമുള്ള മുള്ള് കുടുങ്ങി കിടക്കുന്നതായി വ്യക്തമായത്.

വിശ്രമം

ഓപ്പറേഷന് ശേഷം വിശ്രമത്തിലാണ് മത്തായി ഇപ്പോള്‍ ഇത്രയും വര്‍ഷം ഈ വേദന മുഴുവന്‍ സഹിയ്‌ക്കേണ്ടി വന്നു. ഏതെങ്കിലും ഒരു ഡോക്ടര്‍ നന്നായി പരിശോധിച്ചിരുന്നെങ്കില്‍ നേരത്തെ തന്നെ മുള്ള് വായില്‍ ഉള്ള കാര്യം അറിഞ്ഞേനെ എന്ന് മത്തായിയുടെ ഭാര്യ പറയുന്നു.

English summary
"Thirty years ago, when he was eating fish curry, rice at a restaurant in Saudi Arabia in 1988, a fish bone got stuck in his tongue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X