കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പീക്കറുടെ തട്ടകത്തിലെ ഇടത് മുന്നണി തര്‍ക്കങ്ങള്‍ക്ക് പരിഹാരം, അഞ്ചംഗ കമ്മിറ്റിയെ നിയമിച്ചു

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രതിനിധാനംചെയ്യുന്ന പൊന്നാനിയിലെ ഇടതു മുന്നണിയിലെ പ്രശ്‌നങ്ങള്‍ക്ക് തല്‍ക്കാലിക പരിഹാരം. നഗരസഭാ ഭരണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്കായി അഞ്ചംഗ കമ്മറ്റിയെ നിയമിച്ചു.
കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു മുതല്‍ ഉടലെടുത്ത പൊന്നാനിയിലെ ഇടതു മുന്നണിയിലെ പ്രശ്‌നങ്ങള്‍ക്കാണ് ഒടുവില്‍ പരിഹാരമായത്.

 പത്താംക്ലാസുകാരിയെ പീഡിപ്പിച്ച മുസ്ലിംലീഗ് കൗണ്‍സിലറുടെ രാജി, പ്രതിപക്ഷം കൗണ്‍സില്‍ ബഹിഷ്‌ക്കരിച്ചു പത്താംക്ലാസുകാരിയെ പീഡിപ്പിച്ച മുസ്ലിംലീഗ് കൗണ്‍സിലറുടെ രാജി, പ്രതിപക്ഷം കൗണ്‍സില്‍ ബഹിഷ്‌ക്കരിച്ചു

നഗരസഭാ ഭരണവുമായി ബന്ധപ്പെട്ടാണ് എല്‍.ഡി.എഫില്‍ ഏറെ തലവേദയുണ്ടായിരുന്നത്. നഗരസഭയിലെ സി.പി.ഐ.കൗണ്‍സിലര്‍ മര്‍ പലപ്പോഴും പ്രതിപക്ഷത്തിന്റെ റോളിലായിരുന്നു. നഗരസഭയിലെ ഭരണകാര്യങ്ങളില്‍ സി.പി.എം. ഈ കൗണ്‍സിലര്‍മാരെ സഹകരിപ്പിക്കാതിരുന്നതോടെ രണ്ടു കൗണ്‍സിലര്‍മാര്‍ ഭരണസമിതിക്കെതിരെ നിരന്തരമായി രംഗത്തിറങ്ങുകയും ചെയ്തു. മണല്‍ വിഷയത്തില്‍ നഗരസഭാ സെക്രട്ടറിയുമായി ഇരുവരും കൊമ്പുകോര്‍ത്തതോടെ ഭരണ സമിതി സി.പി.ഐ.കൗണ്‍സിലര്‍മാരെ ഒറ്റപ്പെടുത്തുകയും ചെയ്തു. പിന്നീട് പാടം മണ്ണിട്ട് നികത്താന്‍ സെക്രട്ടറി അനുമതി നല്‍കിയതിനെതിരെ സി.പി.ഐ. പരസ്യമായി രംഗത്തിറങ്ങുകയും ചെയ്തു.നഗരസഭാ ഭരണത്തിനെതിരെ എ.ഐ.വൈ.എഫും തുറന്ന് പറച്ചില്‍ നടത്തിയത് മുന്നണി ബന്ധം കൂടുതല്‍ വഷളാക്കുന്നതിനിടയാക്കി. ഇതിനിടെ അഴീക്കല്‍ ഉപതെരഞ്ഞെടുപ്പില്‍ സി.പി.ഐ.പ്രവര്‍ത്തകര്‍ പരസ്യമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി രംഗത്തിറങ്ങിയത് വലിയ ഒച്ചപ്പാടിനിടയാക്കി. കൂടാതെ ഒരു മാസം മുമ്പ് നടന്ന സി.ഡി.എസ്. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. പിന്തുണയോടെ സി.പി.ഐ.മുന്‍ കൗണ്‍സിലര്‍ പ്രസിഡന്റായി തെരഞ്ഞെടുത്തതും പാര്‍ട്ടിക്കിടയിലെ പടലപ്പിണക്കം കൂടുതല്‍ രൂക്ഷമാക്കി.

ponnanni

പൊന്നാനി നഗരസഭയിലെ സിഡിഎസ് തെരഞ്ഞെടുപ്പില്‍ വിജയിച്ചയു. ഡിഎഫ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം

പലപ്പോഴായി ഇടതു മുന്നണി ഐക്യ ശ്രമങ്ങള്‍ നടത്തിയെങ്കിലും ചര്‍ച്ചകള്‍ പാതിവഴിയില്‍ നിലച്ചു. ഇതേത്തുടര്‍ന്നാണ് വീണ്ടും ജില്ലാ നേതാക്കളുള്‍പ്പെടെയുള്ളവര്‍ ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടത്. പൊന്നാനി നഗരസഭാ ഭരണത്തില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണമെന്ന സി.പി.ഐയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അഞ്ചംഗ സ്റ്റിയറിംഗ് കമ്മറ്റി രൂപീകരിച്ചിരിക്കുന്നത്.നഗരസഭാ ചെയര്‍മാന്‍ സി.പി.മുഹമ്മദ്കുഞ്ഞി, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.മുഹമ്മദ് ബഷീര്‍, സി.പി.ഐ.കൗണ്‍സിലര്‍മാരായ എം.എ.ഹമീദ്, എ.കെ.ജബ്ബാര്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഒ.ഒ.ശംസു എ ന്നിവരടങ്ങിയ കമ്മറ്റിക്കാണ് രൂപം നല്‍കിയത്.നഗരസഭയുടെ നയപരമായ കാര്യങ്ങള്‍ ഇവര്‍ ചേര്‍ന്ന് കൂടിയാലോചിക്കും. കൂടാതെ എല്‍.ഡി.എഫ്. പരിപാടികളില്‍ ഇരുകൂട്ടരും സംയുക്തമായി സഹകരിക്കാനും തീരുമാനമായി. സി.പി.എം. ജില്ലാ കമ്മറ്റിയംഗങ്ങളായ പ്രൊഫ.എം.എം.നാരായണന്‍, ടി.എം.സിദ്ദിഖ്, ഏരിയാ സെക്രട്ടറി അഡ്വ.പി.കെ.ഖലീമുദ്ദീന്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി പി.പി.സുനീര്‍, ജില്ലാ കമ്മറ്റിയംഗം അജിത്‌കൊളാടി, മണ്ഡലം സെക്രട്ടറി എന്‍.സൈനുദ്ദീന്‍,എന്നിവര്‍ ചേര്‍ന്നാണ് സമവായ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.

സൗദിയില്‍ അറസ്റ്റിലായ കോടീശ്വരന്‍മാര്‍ക്ക് പീഡനം; അന്വേഷണം നടത്തണമെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച്സൗദിയില്‍ അറസ്റ്റിലായ കോടീശ്വരന്‍മാര്‍ക്ക് പീഡനം; അന്വേഷണം നടത്തണമെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച്

അതേ സമയം പൊന്നാനി നഗരസഭയിലെ സിഡിഎസ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ചു. മുസ്ലിം ലീഗിലെ ബുഷ്‌റയെ സി.ഡി.എസ്.പ്രസിഡന്റായി തെരഞ്ഞെടുത്തു. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ പൊന്നാനി നഗരസഭയിലെ സി.ഡി.എസ്.രണ്ടില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് യു.ഡി.എഫ്.പാനലില്‍ മത്സരിച്ച 37-ാം വാര്‍ഡില്‍ നിന്നുള്ള പടിഞ്ഞാറകത്ത് ബുഷ്‌റ ചെയര്‍ പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് ചെയര്‍പേഴ്‌സണായി സി.പി.ഐ ലെ 49-ാം വാര്‍ഡില്‍ നിന്നുള്ള സുമയ്യയും തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ യു.ഡി.എഫിന് ഒന്‍പതും, സി.പി.എമ്മിന് ഒന്‍പതും, സി.പി.ഐയ്ക്ക് ഒരു അംഗവുമാണ് ഉള്ളത്. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്.സ്ഥാനാര്‍ത്ഥിക്ക് പതിനൊന്നും, എല്‍.ഡി.എഫ്.സ്ഥാനാര്‍ത്ഥിക്ക് എട്ട് വോട്ടും ലഭിച്ചു. സി.പി.എമ്മിലെ രണ്ടു പ്രതിനിധികളുടെ വോട്ട് യു.ഡി.എഫ്.സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചതാണ് ബുഷ്‌റ ജയിക്കാനിടയായത്. എന്നാല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.ഐ.സ്ഥാനാര്‍ത്ഥിക്ക് എല്‍.ഡി.എഫിന്റെ പത്ത് വോട്ടും, യു.ഡി.എഫ്.സ്ഥാനാര്‍ത്ഥിക്ക് യു.ഡി.എഫിന്റെ 9 വോട്ടും ലഭിച്ചു. ബുഷ്‌റക്കെതിരെ സി.പി.എമ്മിലെ 45-ാം വാര്‍ഡില്‍ നിന്നുള്ള സബീറ കാട്ടില വളപ്പിലാണ് മത്സരിച്ചത്. വൈസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ സുമയ്യക്കെതിരെ യു.ഡി.എഫിലെ ഷാഹിദയും മത്സരിച്ചു. ഒരു മാസം മുമ്പ് നടന്ന സി.ഡി.എസ്.തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. പിന്തുണയോടെ സി.പി-ഐ ലെ അജീന ജബ്ബാര്‍ ചെയര്‍ പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.എന്നാല്‍ ഇതിനെതിരെ സി.പി.എം. പരാതി നല്‍കുകയും, തെരഞ്ഞെടുപ്പ് റദ്ദ് ചെയ്ത് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. സി.പി.ഐയുമായുള്ള അസ്വാരസ്യങ്ങള്‍ ഒത്തുതീര്‍പ്പാക്കുകയും, ഒന്നര വര്‍ഷം വീതം സി.പി.എമ്മും, സി.പി.ഐയും തമ്മില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം വെച്ചു മാറാമെന്ന ധാരണയില്‍ സി.ഡി.എസ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയുമായിരുന്നു.എന്നാല്‍ സി.പി.എമ്മിലെ രണ്ടംഗങ്ങള്‍ യു.ഡി.എഫിന് വേണ്ടി വോട്ട് ചെയ്തത് മുന്നണിക്കിടയിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കും. സി.ഡി.എസ്.പ്രസിഡന്റ് വിജയത്തെത്തുടര്‍ന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ നഗരത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. പ്രകടനത്തിന് ഹുസൈന്‍കോയ തങ്ങള്‍, അഹമ്മദ് ബാഫഖി, കൗണ്‍സിലര്‍ എം - ഹഫ്‌സത്ത്, എം.പി.നിസാര്‍, ഫൈസല്‍ ബാഫഖി, സി.ഗംഗാധരന്‍, ഫൈസല്‍ കടവ് എന്നിവര്‍ നേതൃത്വം നല്‍കി.

English summary
five-member committee organised in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X