കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഫുട്‌ബോള്‍ ആവേശം കുട്ടികളുടേത് മാത്രമല്ല'; സമസ്ത നിയന്ത്രണത്തില്‍ പ്രതികരിച്ച് എംകെ മുനീര്‍

Google Oneindia Malayalam News

മലപ്പുറം: ഫുട്‌ബോള്‍ ആവേശം കുട്ടികളുടേത് മാത്രമല്ല, മുതിര്‍ന്നവരുടെ കൂടെതുമാണെന്ന് മുസ്ലീം ലീഗ് നേതാവ് എം കെ മുനീര്‍. ഫുട്‌ബോള്‍ ലഹരിയാകരുതെന്നും താരാരാധന അതിര് കടക്കരുതെന്നുമുള്ള സമസ്ത ഖുത്വബാ കമ്മിറ്റി നിര്‍ദ്ദേശങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമസ്തയുടെ കാര്യം സമസ്തയോട് ചോദിക്കണമെന്നും എല്ലാ ടീമുകളെയും പിന്തുണയ്ക്കുന്നവരുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അമിതാവേശത്തില്‍ എന്തെഹ്കിലും സംഭവിക്കാതെ നോക്കണമെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.

1

കായികപ്രേമികള്‍ കാണിക്കുന്ന അമിത താരാരാധനയ്ക്ക് എതിരെ സമസ്ത രംഗത്തെത്തിയിരുന്നു. താരാരാധന അനിസ്ലാമികമാണ് എന്നാണ് എസ് വൈ എസ് സെക്രട്ടറിയും ജംഇയ്യത്തുല്‍ ഖുതുബ സ്റ്റേറ്റ് സെക്രട്ടറിയുമായ നാസര്‍ ഫൈസി കൂടത്തായി പറയുന്നത്. വെള്ളിയാഴ്ച നമസ്‌കാരത്തോട് അനുബന്ധിച്ച് ഇത് സംബന്ധിച്ച നിര്‍ദേശം പള്ളികളിലൂടെ കൈമാറും എന്നും അദ്ദേഹം പറഞ്ഞു.

2

'താരാരാധന ശിര്‍ക്ക്, അനിസ്ലാമികം... ലോകകപ്പ് കണ്ട് നിസ്‌കാരം മുടക്കരുത്'; ഫുട്‌ബോള്‍ ലഹരിയാകരുത് എന്ന് സമസ്ത'താരാരാധന ശിര്‍ക്ക്, അനിസ്ലാമികം... ലോകകപ്പ് കണ്ട് നിസ്‌കാരം മുടക്കരുത്'; ഫുട്‌ബോള്‍ ലഹരിയാകരുത് എന്ന് സമസ്ത

തങ്ങള്‍ ഫുട്ബോളിന് എതിരല്ല എന്നും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോട് കൂടി ഫുട്ബോളിനെ കാണണം. എന്നാല്‍ അതിനപ്പുറം അത് ഒരു ജ്വരവും ലഹരിയുമായി മാറുന്നത് നല്ല പ്രവണത അല്ല എന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. ഫുട്ബോളിനെ കായികമായി കണ്ട് അതിനെ പ്രോത്സാഹിപ്പിക്കേണ്ടവര്‍ക്ക് പ്രോത്സാഹിപ്പിക്കാം. അതില്‍ നിന്ന് മാറി നില്‍ക്കുന്നവര്‍ക്ക് മാറി നില്‍ക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

3

ദില്‍ഷയ്ക്ക് പണികിട്ടി, തട്ടിപ്പ്?; വിശ്വസിക്കരുതെന്ന് ബ്ലെസ്ലി, ഒടുവില്‍ സംഭവിച്ചതില്‍ വിശദീകരണംദില്‍ഷയ്ക്ക് പണികിട്ടി, തട്ടിപ്പ്?; വിശ്വസിക്കരുതെന്ന് ബ്ലെസ്ലി, ഒടുവില്‍ സംഭവിച്ചതില്‍ വിശദീകരണം

അതേസമയം, സമസ്ത നേതാവിന്റെ പ്രതികരണത്തിനെതിരെ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു. ഫുട്‌ബോള്‍ ആരാധനയ്‌ക്കെതിരെ ബോധവത്കരമം നടത്താന്‍ സമസ്തയ്ക്ക് അവകാശമുള്ളതുപോലെ താരാരാധന നടത്താന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. താരാരാധന നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം വ്യക്തികള്‍ക്കുണ്ട്.

4

ലോകത്തൊരു ചികിത്സക്കും രക്ഷപ്പെടുത്താനാവില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; പാക് ബാലന് കേരളത്തില്‍ പുനര്‍ജന്മംലോകത്തൊരു ചികിത്സക്കും രക്ഷപ്പെടുത്താനാവില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; പാക് ബാലന് കേരളത്തില്‍ പുനര്‍ജന്മം

അതില്‍ ആരും കൈകടത്തേണ്ട. പാട്ട് കേള്‍ക്കണോ, ഫുട്‌ബോള്‍ കാണണോ രാവിലെ നടക്കാന്‍ പോകണോ എന്നൊക്കെ തീരുമാനിക്കേണ്ടത് അതത് വ്യക്തികളാണ്, മത സംഘടനകളല്ലെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അതേസമയം, പോര്‍ച്ചപഗല്‍ ടീമിനെതിരെയും സമസ്ത രംഗത്തെത്തിയിരുന്നു.

5

ഇന്ത്യയില്‍ അധിനിവേശം നടത്തി അടിച്ചമര്‍ത്താന്‍ ശ്രമിച്ച പോര്‍ച്ചുഗല്‍ പോലുള്ള രാജ്യക്കാരെ പോലും അവരുടെ പതാകയെ പോലും നമ്മുടെ രാജ്യത്തിന്റെ പതാകയേക്കാള്‍ സ്നേഹിക്കുന്ന പ്രവണതയാണ് കാണുന്നത്. അത് ശരിയായ പ്രവണതയല്ല. പല കുട്ടികളുടേയും പഠനം നഷ്ടപ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു.

English summary
'Football passion is not just for kids'; MK Muneer responded to Samasta control
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X