നാലാം ക്ലാസുമുതൽ മൃഗീയ പീഡനം... നാല് വർ‌ഷത്തോളം തുടർന്നു, കരുനാഗപ്പള്ളിയിൽ 4 പേർ അറസ്റ്റിൽ!

  • Posted By: Desk
Subscribe to Oneindia Malayalam

കരുനാഗപ്പള്ളി: നാല് വർഷമായി പത്താം ക്ലാസുകാരിയെ ക്രൂരമായി നിരന്തര പീഡനത്തിനിരയാക്കിയ നാല് പേർ അറസ്റ്റിൽ. തൊടിയൂർ വടക്കുംമുറി കന്നേൽ തറയിൽ എ.അനീഷ്കുമാർ (29), പന്മന പോരൂക്കര കരീത്തറ വടക്കതിൽ ബി.രാജീവ് (33) ഉൾപ്പെടെ നാലു പേരെയാണ് അറസ്റ്റ് ചെയ്തത്. 2014 മുതൽ കുടടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. രണ്ട് പോർ പ്രായപൂർത്തിയാകാത്ത സമയത്താണ് കുറ്റകൃത്യത്തിൽ ഏർപ്പെട്ടത്.

പെൺകു്ടടി നാലാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പീഡനത്തിന് ഇരയാകുകയായിരുന്നു. യൂറിനറി ഇൻഫക്ഷനും നെഞ്ചു വേദനയും കാരണം കുട്ടിയെ കരുനാഗപ്പള്ളി സ്വകാര്യ ആശുപച്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് കുട്ടി ലൈംഗീകമായി പീഡിപ്പിക്കപ്പെട്ട കാര്യം അറിയുന്നത്. പിന്നീട് ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചതിനെ തുടർന്ന് അന്വേഷണം നടത്തുകയായിരുന്നു.

നെഞ്ചിന്റെ ഭാഗത്തെ അസ്വഭാവികത

നെഞ്ചിന്റെ ഭാഗത്തെ അസ്വഭാവികത

നെഞ്ചിന്റെ ഭാഗത്തും ശരീരത്തിലും കണ്ട അസ്വഭാവികതയെ തുടർന്ന് ഡോക്ടർ കുട്ടിയുമായി സംസാരിച്ചപ്പോഴാണു പീഡനവിവരം പുറത്ത് അറിയുന്നത്.

ശിശുക്ഷേമ സമിതി

ശിശുക്ഷേമ സമിതി

കൊല്ലം വനിതസെൽ സിഐ ജിജിമോൾ എത്തി കുട്ടിയുമായി സംസാരിച്ചു. ശിശുക്ഷേമ സമിതിയെയും വിവരമറിയിച്ചു.

അറസ്റ്റിന് നേതത്വം

അറസ്റ്റിന് നേതത്വം

എസ്ഐമാരായ ബിജു, രാജശേഖരൻപിള്ള, രാധാകൃഷ്ണപിള്ള, ഹരികുമാർ, എസ്പിഒ ശ്രീകുമാർ, ഷാജിമോൻ, പ്രമോദ്, ഡബ്ല്യു സിപിഒ മിനി എന്നിവരും പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ നേതൃത്വം നൽകി.

രണ്ട് പേർ ജുവനൈൽ ഹോമിൽ

രണ്ട് പേർ ജുവനൈൽ ഹോമിൽ

അനീഷ്കുമാറിനെയും രാജീവനെയും ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലും മറ്റു രണ്ടു പേരെ ജുവനൈൽ ഹോമിലും ഹാജരാക്കി.

പോക്സോ ആക്റ്റ്

പോക്സോ ആക്റ്റ്

കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പോക്സോ ആക്റ്റും മറ്റ് സെക്ഷനുകളും അനുസരിച്ചാണ് പ്രചികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Rape case: Four persons were arrested in Karunagapally

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്