കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പാ: സമ്പര്‍ക്ക ലിസ്റ്റില്‍ പെട്ടവര്‍ക്ക് സൗജന്യ ഭക്ഷണകിറ്റ്, ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ആരോഗ്യവകുപ്പിന്റെ നിപ്പാ സെല്ലിന്റെ നിപ്പാ സമ്പര്‍ക്ക ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് കുറുവ അരി ഉള്‍പ്പെടെ 9 ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെട്ട സൗജന്യ ഭക്ഷണക്കിറ്റ് സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ തയ്യാറാക്കുകയും വിതരണത്തിന് സജ്ജമാക്കിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ മുഖേനയാണ് ഭക്ഷണക്കിറ്റ് വിതരണം ചെയ്യുന്നത്.

തിരുവന നതപുരത്ത് ചേർന്ന സർവകക്ഷി സമാധാനയോഗം നിപ്പാ വൈറസ് ബാധ നിയന്ത്രിക്കാൻ സർക്കാർ സ്വീകരിച്ച നടപടികളെ ഏകകണ്ഠമായി പ്രശംസിച്ചുവെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. നിപ്പാ മീഡിയ സെല്ലിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. നിപ്പാ നിയന്ത്രണ വിധേയമാണെങ്കിലും ജാഗ്രത തുടരും. നിലവിൽ നിപ്പാ സ്ഥിരീകരിച്ച എല്ലാവർക്കും ചങ്ങരോത്തെ ആദ്യം മരിച്ച വ്യക്തിയിൽ നിന്നാണ് പകർന്നതെന്ന് വ്യക്തമായിട്ടുണ്ട്. രണ്ടാം ഘട്ടം ഉണ്ടാകാതിരിക്കാൻ ജാഗ്രത ആവശ്യമാണ്. ഏത് സാഹചര്യവും നേരിടാൻ ആരോഗ്യ വകുപ്പ് പൂർണ സജ്ജമാണ്.

nippah-

Recommended Video

cmsvideo
News Of The Day | നിപ കാരണം കോഴിക്കോട്ടുകാരെ എല്ലാവരും അകറ്റി നിർത്തുന്നു | Oneindia Malayalam

കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ ഉൾപ്പടെ കൂടുതൽ സൗകര്യങ്ങൾ ഏര്‍പ്പെടുത്തും. ബീച്ച് ആശുപത്രിയിലും കൂടുതൽ സംവിധാനങ്ങൾ ലഭ്യമാക്കും. കൊയിലാണ്ടി, കുറ്റ്യാടി, പേരാമ്പ്ര, ബാലുശേരി താമരശേരി, ഒളവണ്ണ, ഫറൂഖ് ആശുപത്രികളിൽ കൂടുതൽ സംവിധാനങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. നിപ്പായെ നേരിടാൻ സദാ സമയവും പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നു. ജനങ്ങളുടെ ഭീതി മാറുന്നതിന് മാധ്യമങ്ങൾ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

English summary
free Food kits distribution for Nippah suspects.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X