385 കോടി മുടക്കിയ മംഗള്‍യാന്‍ ഉദ്ദേശിച്ചത്ര വിജയകരമായില്ല, വിമര്‍ശനവുമായി ജി മാധവന്‍ നായര്‍

  • By: Nihara
Subscribe to Oneindia Malayalam

കോട്ടയം : മംഗള്‍യാന്‍ ഉദ്ദേശിച്ചത്ര വിജയകരമായിരുന്നില്ലെന്ന വിമര്‍ശനവുമായി ജി മാധവന്‍ നായര്‍. 385 കോടി രൂപ മുതല്‍ മുടക്കിയ പദ്ധതി ഉദ്ദേശിച്ചത്ര വിജയകരമായിരുന്നില്ലെന്നും അദ്ദേഹം വിലയിരുത്തുന്നു. അഗ്നിപരീക്ഷകള്‍ എന്ന ആത്മകഥയിലൂടെയാണ് വിമര്‍ശനങ്ങളെക്കുറിച്ച് മാധവന്‍ നായര്‍ വിശദീകരിക്കുന്നത്. ഐസ്ആര്‍ഒയുടെ തലപ്പത്തിരിക്കുന്നവര്‍ മാധ്യമ ശ്രദ്ധ നേടുന്നതിനായുള്ള ഗിമ്മിക്കുകളാണ് പ്രയോഗിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

രാജ്യം മുഴുവന്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ പദ്ധതിയായിരുന്നു മംഗള്‍യാന്‍. എന്നാല്‍ ഉദ്ദേശിച്ചത്ര നേട്ടം പദ്ധതിയില്‍ നിന്നും ലഭിച്ചില്ലെന്നാണ് മുന്‍ ചെയര്‍മാന്‍ കൂടിയായ ജി മാധവന്‍ നായര്‍ പറയുന്നത്. തന്റെ ആത്മകഥയിലൂടെയാണ് പുതിയ വെളിപ്പെടുത്തല്‍ അദ്ദേഹം നടത്തിയിട്ടുള്ളത്. മംഗള്‍യാന്‍ വിക്ഷേപിച്ചപ്പോള്‍ അതില്‍ പത്ത് കിലോഗ്രാമില്‍ താഴെയുള്ള പേലോഡ് മാത്രമാണുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

G Madhavan nair

ചൊവ്വാദൗത്യവും ഉപഗ്രഹ വിക്ഷേപണവുമൊക്കെ ഐഎസ്ആര്‍ഒയുടെ തലപ്പത്തിരിക്കുന്നവരുടെ ഗിമ്മിക്കുകളാണെന്നും ഇത് മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണെന്നും മാധവന്‍ നായര്‍ വിമര്‍ശിക്കുന്നു. ചന്ദ്രയാനുമായി തട്ടിച്ച് നോക്കിയാല്‍ മംഗള്‍യാനിലൂടെ കാര്യമായി നേട്ടമൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം വിലയിരുത്തുന്നു. ഇത് താന്‍ നടപ്പാക്കിയ ദൗത്യങ്ങള്‍ അട്ടിമറിച്ചത് മൂലമാണെന്നും മാധവന്‍നായര്‍ തുറന്ന് പറയുന്നുണ്ട്. 408 പേജുള്ള ആത്മകഥയിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

English summary
G Madhavan Nair talks about Mangalyan.
Please Wait while comments are loading...