ഉത്തരവാദിത്വമില്ലാത്ത ഉദ്യോഗസ്ഥരുടെ പല്ല് അടിച്ചുകൊഴിക്കും..! സുധാകരനോടാണോ കളി.. !

  • Posted By:
Subscribe to Oneindia Malayalam

തൃശ്ശൂര്‍: ഉത്തരവാദിത്വമില്ലാത്ത ഉദ്യോഗസ്ഥരുടെ പല്ല് അടിച്ചുകൊഴിക്കുമെന്ന് മന്ത്രി ജി സുധാകരന്‍. സര്‍ സിപിയുടെ മൂക്കരിഞ്ഞ നാടാണിതെന്ന് ഉദ്യോഗസ്ഥര്‍ ഓര്‍ക്കുന്നത് നല്ലതാണെന്നും സുധാകരന്‍ പറഞ്ഞു. ഡെമോക്രസിക്ക് മേലെയല്ല ബ്യൂറോക്രസിയെന്നും ഗുരുവായൂരില്‍ പൊന്നാനി ദേശീയ പാതയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കവേ മന്ത്രി കൂട്ടിച്ചേര്‍ത്തു. സെക്രട്ടേറിയറ്റില്‍ കൈക്കൂലി വാങ്ങിയ ഉന്നത ഉദ്യോഗസ്ഥയെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ഈ സംഭവത്തെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ജി സുധാകരന്റെ മുന്നറിയിപ്പ്.

g sudkhakaran

ഉത്തരവാദിത്വമില്ലാത്ത ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ല. പഠിച്ചതേ പാടൂ എന്ന നിലപാട് ഉദ്യോഗസ്ഥര്‍ മാറ്റിയെടുക്കണം. സെക്രട്ടേറിയറ്റില്‍ കുന്നുകൂടുന്ന ഫയലുകളുടെ സൗന്ദര്യം നോക്കുന്ന ഏര്‍പ്പാട് നടക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. പൊതുമാരാമത്തിലെ ഉദ്യോഗസ്ഥരെയും മന്ത്രി കർശനമായി ശാസിച്ചു. റോഡുപണിയും പാലം പണിയും വെട്ടിപ്പിനുള്ള മാര്‍ഗമായി ഉദ്യോഗസ്ഥര്‍ കരുതുന്നത് അപകടമാണെന്നും മന്ത്രി പറഞ്ഞു.

English summary
Minister G Sudhakaran warns employers that irresponsible ones will be slapped.
Please Wait while comments are loading...