ഗെയില്‍ സമരം തണുപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം! നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ചു....

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഗെയില്‍ പദ്ധതിക്ക് ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരം കൂട്ടി. നിലവിലെ ന്യായവിലയുടെ പകുതിയോളം രൂപ നഷ്ടപരിഹാരമായി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നഷ്ടപരിഹാരം കൂട്ടിനല്‍കാന്‍ തീരുമാനമായത്.

gail

പത്ത് സെന്റില്‍ താഴെയുള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപ അധികം നല്‍കാനും യോഗത്തില്‍ ധാരണയായി. പ്രതിഷേധം കാരണം ഗെയില്‍ പദ്ധതി നിശ്ചലമായ സാഹചര്യത്തിലാണ് നഷ്ടപരിഹാരം കൂട്ടിനല്‍കുന്നത്. കോഴിക്കോട് ജില്ലയിലെ മുക്കത്തെ ഗെയില്‍ വിരുദ്ധ സമരം സംഘര്‍ഷത്തില്‍ കലാശിച്ചത് സര്‍ക്കാരിന് ക്ഷീണമുണ്ടാക്കിയിരുന്നു. ആവശ്യമായ നഷ്ടപരിഹാരം ലഭിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നായിരുന്നു സമരസമിതിയുടെ തീരുമാനം. നഷ്ടപരിഹാരം കൂട്ടിനല്‍കിയ സാഹചര്യത്തില്‍ സമരം അവസാനിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് സമര സമിതി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

English summary
gail; government increased compensation.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്