കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെയില്‍ പ്രകൃതി വാതക പദ്ധതി: ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായി; ആദ്യഘട്ടം ജൂണ്‍ 30ന് കമ്മീഷന്‍ ചെയ്യും

  • By Desk
Google Oneindia Malayalam News

കളമശേരി: ഗെയില്‍ കൊച്ചി-മാംഗലുരു പ്രകൃതി വാതകപദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായി. പദ്ധതിക്കായി കേരളത്തിലും കര്‍ണ്ണാടകയിലുമായി 438 കിലോമീറ്റര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. ഇത് മുഴുവന്‍ ഏറ്റെടുത്തു. കേരളത്തില്‍ 403 കിലോമീറ്ററും കര്‍ണ്ണാടകയില്‍ 35 കിലോമീറ്ററുമാണ് ഏറ്റെടുത്തിട്ടുള്ളത്.

എറണാകുളം 16 കിലോമീറ്റര്‍, തൃശൂര്‍ 72 കിലോമീറ്റര്‍, പാലക്കാട് 13 കിലോമീറ്റര്‍, മലപ്പുറം 58 കിലോമീറ്റര്‍, കോഴിക്കോട് 80 കിലോമീറ്റര്‍, കണ്ണൂര്‍ 83 കിലോമീറ്റര്‍, കാസര്‍ഗോഡ് 81 കിലോമീറ്റര്‍ എന്നിങ്ങനെയാണ് ഭൂമി ഏറ്റെടുത്തിട്ടുള്ളത്.

gail2

ഈ 438 കിലോമീറ്ററില്‍ 369 കിലോമീറ്റര്‍ ഭൂമിയും സമനിരപ്പാക്കി. 330 കിലോമീറ്ററില്‍ സ്ഥാപിക്കുന്ന പൈപ്പുകള്‍ കൂട്ടിയോജിപ്പിച്ചിട്ടുണ്ട് . ഇതില്‍ 247 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പുകള്‍ കുഴിയിലാക്കിയിട്ടുണ്ട്.

91 കിലോമീറ്റര്‍ ദൂരത്തില്‍ കൊച്ചി - കൂറ്റനാട് -ബാംഗലൂര്‍ - മാംഗലൂര്‍ പൈപ്പ് ലൈന്‍ ഫേസ് രണ്ടി (കെകെബിഎംപിഎല്‍ കക) ന്റെ ആദ്യഘട്ടം ജൂണ്‍ 30 ന് കമ്മീഷന്‍ ചെയ്യാനാകും വിധം ജോലികള്‍ നടക്കുകയാണ്. ഇതോടെ മാളയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്കും നാച്ചുറല്‍ ഗ്യാസ് ഉപയോഗിക്കാനാകും. അവശേഷിക്കുന്ന കൂറ്റനാട് -മംഗലാപുരം ലൈന്‍ ഒക്ടോബര്‍ 31നെ കമ്മീഷന്‍ ചെയ്യാനാകൂ. വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാലും കുറെയേറെ തുരങ്ക വഴി നിര്‍മ്മിച്ച് പൈപ്പ് സ്ഥാപിക്കേണ്ടതിനാലും ജോലി പൂര്‍ത്തിയാക്കാന്‍ മറ്റു സ്ഥലങ്ങളിലേതിനെക്കാള്‍ വൈകും.

gail

കൊച്ചി മാംഗലുരു പൈപ്പ് ലൈന്‍ പദ്ധതി ഏഴു ഘട്ടമായാണ് കമ്മീഷന്‍ ചെയ്യുന്നത്.ആദ്യഘട്ടം കൊച്ചി മുതല്‍ കൂറ്റനാട് വരെയാണ്. കൂറ്റനാട് നിന്ന് മംഗലാപുരം ഭാഗത്തേക്കും ബാംഗ്ലൂര്‍ ഭാഗത്തേക്കു മായി പൈപ്പ് ലൈന്‍ വഴി തിരിയും. കൂറ്റനാട് നിന്ന് ആരംഭിച്ച് കോയമ്പത്തൂര്‍ - ഈറോഡ് - സേലം വഴി ബാംഗ്ലൂരില്‍ പൈപ്പ് ലൈന്‍ എത്തുമ്പോള്‍ ബാംഗ്ലൂരില്‍ എത്തി നില്‍ക്കുന്ന ദേശീയ ശൃംഖലയുമായി കേരളത്തിലെ പ്രകൃതി വാതക സംവിധാനത്തെ ബന്ധപ്പെടുത്താനാകും. അതുവഴി പില്‍ക്കാലത്ത് ദേശീയ ഗ്രിഡ്ഡില്‍ നിന്ന് കേരളത്തിന്റെ വിഹിതം ആവശ്യപ്പെടാവുന്നതാണ്. ഇതിന്റെ ജോലി ഉടനെ തുടങ്ങും.

കേരളത്തില്‍ സുഗമമായ ഗ്യാസ് വിതരണത്തിനും സുരക്ഷാ ക്രമീകരണങ്ങള്‍ക്കും നിരീക്ഷണത്തിനുമായുള്ള 25 എസ് വി - ഐ പി സ്റ്റേഷനുകളാണ് വേണ്ടത്. ഇതില്‍ 23 എണ്ണത്തിനായി പ്ലോട്ടുകള്‍ അക്വയര്‍ ചെയ്തു. കണ്ണൂരിലെ കടവത്തൂരും കാസര്‍ഗോഡ് ജില്ലയിലെ കോടലമൊഗരുവിലുമാണ് ഇനി പ്ലോട്ടുകള്‍ അക്വയര്‍ ചെയ്യാനുള്ള പ്രവര്‍ത്തനം നടക്കുന്നത്.

English summary
Gail natural gas project; Took up lands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X