രേഖ എവിടെയെന്ന് സമരസമിതി, കൈയിലുണ്ടെന്ന് ഗെയില്‍: തീര്‍ന്നിട്ടും തീരാതെ പൈപ്പ്‌ലൈന്‍ പ്രശ്‌നങ്ങള്‍

  • Posted By: NP Shakeer
Subscribe to Oneindia Malayalam

മുക്കം: കൊച്ചി - മംഗലാപുരം വാതക പൈപ്പ് ലൈന്‍ ജോലിക്കിടെ മുക്കം എരഞ്ഞിമാവില്‍ വീണ്ടും സംഘര്‍ഷം. വ്യാഴാഴ്ച പ്രതിഷേധവുമായെത്തിയ സമരക്കാരെ സിഐ ചന്ദ്രമോഹന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു നീക്കി പ്രവൃത്തി പുനരാരംഭിച്ചു. പദ്ധതി കടന്നു പോകുന്ന എരഞ്ഞിമാവില്‍ റീസര്‍വെ 54/1 ല്‍പെട്ട ഭൂമിയിലാണ് പ്രവൃത്തി നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ നോട്ടിഫൈ ചെയ്തത് 53/1 ല്‍പ്പെട്ട ഭൂമിയിലാണ്.

ദക്ഷിണ ചൈനാ കടലിൽ‍ ചൈനീസ് പോർവിമാനം : യുഎസിനെ പരസ്യമായി വെല്ലുവിളിച്ചു!!

ഈ വിഷയമുയിച്ച് ബുധനാഴ്ച നാട്ടുകാരും സമരസമിതിയും എത്തിയിരുന്നെങ്കിലും രേഖ കൈയിലുണ്ട് എന്ന നിലപാടിലായിരുന്നു ഗെയിലധികൃതരും വില്ലേജ് ഓഫീസറും. എന്നാല്‍ സമരക്കാര്‍ പിന്‍മാറിയില്ല. ഇതോടെ പ്രവൃത്തി തടസ്സപ്പെട്ടു. വ്യാഴാഴ്ച വീണ്ടും സമരസമിതി നേതാക്കളായ ഗഫൂര്‍ കുറുമാടന്‍, ബഷീര്‍ പുതിയോട്ടില്‍, റൈഹാന ബേബി, ബാവ പവര്‍ വേള്‍ഡ്, ശംസുദ്ധീന്‍ ചെറുവാടി, ടി.പി.മുഹമ്മദ് തുടങ്ങിയവരും സ്ഥലമുടമ കരീമും എത്തി. വ്യക്തമായ രേഖ നല്‍കിയില്ലങ്കില്‍ താന്‍ ഗെയില്‍ പൈപ്പ് ലൈനിനായി സ്ഥാപിച്ച കുഴിയില്‍ ചാടി ആത്മഹത്യ ചെയ്യുമെന്ന് സ്ഥലമുടമ ഭീഷണിയും മുഴക്കി. ഇതോടെയാണ് സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയത്.

 gail

തങ്ങള്‍ പ്രവൃത്തി തടയാനെത്തിയതല്ലെന്നും രേഖ നല്‍കിയാല്‍ പ്രവൃത്തി തുടരാമെന്നും സമരക്കാര്‍ പറഞ്ഞങ്കിലും പോലീസ് വഴങ്ങിയില്ല. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി വിവാദ ഭൂമിയില്‍ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. അറസ്റ്റ് ചെയ്തവരെ ഉച്ചക്ക് ഒന്നരയോടെ ജാമ്യം നല്‍കി വിട്ടയച്ചു. കോഴിക്കോട് ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ എടുത്ത തീരുമാനത്തിന്റെ നഗ്‌നമായ ലംഘനമാണ് എരത്തി മാവില്‍ നടന്നതെന്നും ഈ വിഷയവുമായി വീണ്ടും കലക്ടറെ സമീപിക്കുമെന്നും സമരസമിതി ചെയര്‍മാന്‍ ഗഫൂര്‍ കുറുമാടന്‍ പറഞ്ഞു. ഗെയിലിന്റെ മുഴുവന്‍ നിയമ ലംഘനങ്ങള്‍ക്കും ഭരണാധികാരികള്‍ കൂട്ടുനില്‍കുകയാണും അദ്ദേഹം ആരോപിച്ചു.

English summary
GAIL pipeline issue, mukkam again in conflict. Police arrested the people who opposes the pipeline work

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്