ഗെയിൽ പൈപ്പ് ലൈൻ - വീട് നഷ്ടപ്പെടുന്നവർക്ക് പ്രത്യേക പുനരധിവാസ പാക്കേജ്: മന്ത്രി എ.സി. മൊയ്തീൻ

 • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: കൊച്ചി- മംഗലാപുരം-ബാംഗ്ലൂര്‍ ഗെയിൽ പൈപ്പ് ലൈൻ കടന്നുപോകുന്നതുമായി ബന്ധപ്പെട്ട് വീട് നഷ്ടപ്പെടുന്നവർക്കും വീട് വയ്ക്കാനുള്ള 10 സെന്‍റിൽ താഴെ സ്ഥലം നഷ്ടപ്പെടുന്നവർക്കുമായി പ്രത്യേക പുനരധിവാസ പാക്കേജ് നടപ്പാകുമെന്ന് സംസ്ഥാന വ്യവസായ മന്ത്രി എ.സി. മൊയ്തീൻ. ഗെയില്‍ വാതക പൈപ്പ് ലൈന്‍ സമരവുമായി ബന്ധപ്പെട്ട് കോഴിക്കോട് കലക്റ്ററേറ്റില്‍ നടന്ന സര്‍വകക്ഷി യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ജന്മദിനാഘോഷം റദ്ദാക്കി കമല്‍ഹാസന്‍: രഹസ്യം വെളിപ്പെടുത്തിയത് ട്വീറ്റില്‍, മൊബൈല്‍ ആപ്പും ഇന്ന്!!

മുക്കത്ത് വീട് നഷ്ടപ്പെടുന്നവരുടെ കാര്യങ്ങൾ പരിശോധിക്കാൻ കോഴിക്കോട് ജില്ലാ കലക്റ്ററെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച കലക്റ്റർ സ്ഥലം സന്ദർശിക്കും. പൈപ്പ് ലൈൻ കടന്നു പോയികഴിഞ്ഞാൽ വീട് വയ്ക്കാൻ സ്ഥലമില്ലാത്തവരെയാണ് പാക്കേജിൽ ഉൾപ്പെടുത്തുന്നത്. മിനറല്‍സും പെട്രോളിയം ഉത്പന്നങ്ങളും കൈകാര്യം ചെയ്യുന്ന കേന്ദ്ര നിയമപ്രകാരം പൈപ്പ്കടന്ന് പോകുന്ന സ്ഥലത്തിന്‍റെ ഫെയർവാല്യുവിന്‍റെ പത്തിലൊന്നാണ് നഷ്ടപരിഹാരത്തുക. അതിന്റെ അഞ്ചിരട്ടി കൂടുതലാണ് സര്‍ക്കാര്‍ ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്ന തുക. ഇത് ഇനിയും വര്‍ധിപ്പിക്കാന്‍ കഴിയുമോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കും. പൈപ്പ് ലൈൻ കടന്നുവ പോകുന്ന ഗ്രാമപഞ്ചായത്തുകളിൽ ജനങ്ങളുടെ ആശങ്കയകറ്റാൻ ഗെയിലിന്‍റെ സഹകരണത്തോടെ ഹെൽപ്പ്ഡെസ്ക്കുകൾ തുടങ്ങും.

cmsvideo
  ഗെയില്‍ സമരത്തിൻറെ ലക്ഷ്യം മറ്റൊന്ന് ജമാഅത്തെ ഇസ്ലാമിയെ വെട്ടിലാക്കി റിപ്പോർട്ട്
  gail

  പൈപ്പിടൽ പ്രവൃത്തി തുടങ്ങി കഴിഞ്ഞാൽ ഒരാഴ്ചക്കുള്ളിൽ സ്ഥലത്തിന്‍റെ നഷ്ടപരിഹാരം തുക നൽകും. സ്ഥലത്തിന്‍റെ രേഖകൾ നൽകിയാൽ മൂന്നാഴ്ചയ്ക്കുള്ളിൽ മുൻകൂറായി നഷ്ടപരിഹാരതുക നൽകുമെന്നും മന്ത്രി പറഞ്ഞു. സ്ഥലത്തിന്‍റെ നഷ്ടപരിഹാര തുക വർധിപ്പിക്കുന്ന കാര്യം സർക്കാർ ഗൗരവമായി കാണുകയാണ്. ഈ വിഷയത്തിൽ ഗെയിലുമായി ഉടൻ ചർച്ച നടത്തും. പൈപ്പ് ലൈൻ കടന്നു പോകുന്ന അലൈൻമെന്‍റ് മാറ്റൽ പ്രായോഗികമല്ല. നിലവിലുള്ള അലൈൻമെന്‍റ് ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ നടത്തുകയാണ് ലക്ഷ്യം. പൈപ്പ് കടന്നു പോകുന്ന വയലിന്‍റെ നഷ്ടപരിഹാരതുക വർധിപ്പിച്ച് പരമാവധി തുക നൽകാൻ ജില്ലാ കലക്റ്ററെ ചുമലപ്പെടുത്തുകയാണ്. ഗെയിൽപൈപ്പ് ലൈൻ പദ്ധതി പൂർണ്ണമായും നടപ്പാക്കണമെന്നാണ് യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികളുടെയും രാഷ്ട്രീയപാർട്ടികളുടെയും അഭിപ്രായമെന്നത് ഭാവി വികസന പ്രതീക്ഷയാണെന്നും മന്ത്രി പറഞ്ഞു.


  മുക്കത്തെ സംഭവവുമായി ബന്ധപ്പെട്ട പൊതുമുതൽ നശിപ്പിച്ചത് ഉൾപ്പെടെയുള്ള കേസുകളുടെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി തുടർ നടപടിയെടുക്കും. പൊതുഏകോപനം ഉണ്ടാക്കി ജനങ്ങളിൽ എത്തിക്കാനും യോഗം തീരുമാനിച്ചു. ഗെയിൽ വിഷയം ചർച്ച ചെയ്യാൻ മലപ്പുറം കലക്റ്ററേറ്റിലും രാവിലെ യോഗം ചേർന്നു. പൈപ്പ് ലൈൻ കടന്നു പോകുന്ന 58 കിലോമീറ്റർ പരിധിയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായും ഈ മേഖലയിലെ എംഎൽഎമാരുമാണ് യോഗത്തിൽ പങ്കെടുത്തത്.
  English summary
  gail pipeline; special rehabitaion package for thoes who lost houses- minister ac moideen

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്