തമിഴ്‌നാട്ടില്‍നിന്നും സ്ഥിരമായി കഞ്ചാവെത്തിക്കുന്ന രണ്ടുപേര്‍ രണ്ടുകേസുകളിലായി മഞ്ചേരിയില്‍ പിടിയില്‍, കാര്‍ വാടകക്കെടുത്ത് കഞ്ചാവ് കടത്ത്

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: തമിഴ്‌നാട്ടില്‍നിന്നും സ്ഥിരമായി കഞ്ചാവെത്തിക്കുന്ന രണ്ടുപേര്‍ രണ്ടുകേസുകളിലായി മഞ്ചേരിയില്‍ പിടിയില്‍, പിടിയിലായ ഒരാള്‍ തമിഴ്നാട്ടിലെ ഒട്ടംഛത്രം എന്ന സ്ഥലത്തുനിന്നാണ് കഞ്ചാവ് വാങ്ങാറെങ്കില്‍ തമിഴ്നാട്ടിലെ കമ്പത്തു നിന്നാണ് കഞ്ചാവ് ജില്ലയിലെത്തിക്കുന്നതെന്ന് പ്രതികള്‍ മൊഴി നല്‍കി. ഇവിടങ്ങളില്‍ വ്യാപകമായി കഞ്ചാവിന്റെ മൊത്തവിപണി ഉള്ളതായി പ്രതികള്‍ പോലീസിന് മൊഴി നല്‍കി.

പാലക്കാട് ഒറ്റപ്പാലം ഓങ്ങല്ലൂര്‍ സ്വദേശി നമ്പ്രത്ത് വീട്ടില്‍ രതീഷ്(36) ആണ് രണ്ടര കിലോഗ്രാം കഞ്ചാവുമായി യുവാവ് മഞ്ചേരിയില്‍ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. വില്‍പ്പനക്കുള്ള കഞ്ചാവുമായി സ്‌ക്കൂട്ടറില്‍ വരുന്നതിനിടെയാണ് രതീഷ് എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ ശ്യംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. സ്‌ക്കൂട്ടറില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന രണ്ടര കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.നഗരത്തില്‍ കഞ്ചാവുപയോഗിക്കുന്നവരെ കേന്ദ്രീകരിച്ച് എക്സൈസ് വിജിലന്‍സ് സംഘം നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എല്ലാ ആഴ്ചയും ചൊവ്വ, ശനി ദിവസങ്ങളില്‍ മഞ്ചേരിയിലെത്തി കഞ്ചാവ് ചില്ലറ വില്‍പനക്കാര്‍ക്ക് എത്തിക്കുകയാണ് ഇയാളുടെ രീതി.

2nufail

അറസ്റ്റിലായ പ്രതി മുഹമ്മദ് നുഫൈല്‍

തമിഴ്നാട്ടിലെ ഒട്ടംഛത്രം എന്ന സ്ഥലത്തു നിന്നാണ് ഇയാള്‍ കഞ്ചാവെത്തിക്കുന്നത്. പല തവണകളിലായി വന്‍തോതില്‍ ജില്ലയിലേക്ക് രതീഷ് കഞ്ചാവു കടത്തിയിട്ടുണ്ട്. അരിമ്പ്ര സ്വദേശിയായ ഉമ്മര്‍ എന്നയാള്‍ക്കും കഞ്ചാവ് സ്ഥിരമായി നല്‍കാറുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാടകക്കെടുക്കുന്ന കാറുകളിലാണ് കഞ്ചാവ് തമിഴ്നാട്ടില്‍ നിന്നും കൊണ്ടു വരുന്നത്. എക്സൈസ് ഇന്‍സ്പെക്ടര്‍ക്കൊപ്പം പ്രിവന്റീവ് ഓഫിസര്‍മാരായ വി പി ജയപ്രകാശ്, ടി ഷിജുമോന്‍(ഐബി മലപ്പുറം), ഒ അബ്ദുല്‍ നാസര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ പി സാജിത്, എം എന്‍ രഞ്ജിത്ത്, പി സഫീറലി, ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

1ratheesh

അറസ്റ്റിലായ പ്രതി രതീഷ്

1.55 കിലോഗ്രാം കഞ്ചാവു സഹിതമാമാണ് അരീക്കോട് പൂവ്വത്തിക്കല്‍ ഇരുമ്പാടശ്ശേരി മുഹമ്മദ് നുഫൈല്‍ മഞ്ചേരിയില്‍ പിടിയിലായത്. കഞ്ചാവിന്റെ മൊത്തവ്യാപാരിയായ ഇയാള്‍ മഞ്ചേരി കോവിലകംകുണ്ട് നോര്‍ത്തില്‍ റോഡരികിലെ ഓലഷെഡില്‍ ഇടപാടുകാരെ കാത്തിരിക്കുമ്പോഴാണ് മഞ്ചേരി അഡീഷണല്‍ എസ് ഐ കെ പി അബ്ദുറഹിമാന്‍, പൊലീസുകരായ പി സഞ്ജീവ്, ഉണ്ണികൃഷ്ണന്‍ മാരാത്ത, പി മുഹമ്മദ് സലീം, അസീസ്, ഗിരീഷ് ഓട്ടുപാറ, സന്ദീപ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.

ബല്‍റാമിനെ 'വിജൃംഭിപ്പിച്ച്' രശ്മിയുടെ മണിച്ചിത്ര സ്പൂഫ്... സ്പൂഫ് എഴുതുന്ന ഊളക്ക് ഇത്ര മതിയെന്ന്

ബാഗില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയ കഞ്ചാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിലെ കമ്പത്തു നിന്നാണ് കഞ്ചാവ് ജില്ലയിലെത്തിക്കുന്നതെന്ന് ഇയാള്‍ മൊഴിനല്‍കിയിട്ടുണ്ട്. നേരത്തെ അനധികൃതമായി മദ്യം കടത്തിയതിന് ഇയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ ഇന്ന് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും തുടര്‍ന്ന് വടകര എന്‍ ഡി പി എസ് കോടതിയിലും ഹാജരാക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Ganja distributing youths are arrested

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്