സ്വര്‍ണവില കുറഞ്ഞു; വൈകുന്നേരം വില മാറി, വിപണിയില്‍ ചാഞ്ചാട്ടം, പവന് വില അറിയാം
കൊച്ചി: കേരളത്തില്‍ ഒരാഴ്ചയോളം താഴ്ന്നു വന്ന സ്വര്‍ണവില ഇന്ന് രാവിലെ കുതിച്ചുയര്‍ന്നത് ഉപഭോക്താക്കളില്‍ ആശങ്ക പരത്തിയിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില മാറി. വില കുറഞ്ഞു. വിപണിയില്‍ ചാഞ്ചാട്ടത്തിന് കാരണം വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണ്. അമേരിക്ക പലിശ നിരക്ക് കൂട്ടുമോ എന്ന ആശങ്കയാണ് ഈ മാറ്റത്തിന് കാരണം.
അമരിക്കയുടെ കേന്ദ്ര ബാങ്ക് വൈകാതെ പലിശ നിരക്ക് പ്രഖ്യാപിക്കും. ബുധനാഴ്ച ഈ വിവരം വരുന്നതോടെ വലിയ മാറ്റം വിപണിയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ ഇതിന്റെ പ്രതിഫലനം വ്യാഴാഴ്ചയാകും രേഖപ്പെടുത്തുക എന്നാണ് കരുതിയിരുന്നത്. എന്നാല്‍ വിപണിയില്‍ നിന്നുള്ള സൂചനകള്‍ക്ക് അനുസരിച്ച് സ്വര്‍ണവിലയില്‍ മാറ്റം വരികയാണ്.

കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 880 രൂപ ഉയര്‍ന്ന് 116320 രൂപയായിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം 400 രൂപ കുറഞ്ഞ് 115920 രൂപയായി. രാവിലെ ഉയര്‍ന്നതിന്റെ പകുതിയോളം വില കുറഞ്ഞു. ഇത് ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് നേരിയ പ്രതീക്ഷ നല്‍കുന്നുണ്ട്. 18 കാരറ്റ് പവന് 95240 രൂപയും 14 കാരറ്റ് പവന് 74160 രൂപയുമാണ്. 9 കാരറ്റ് പവന് 47840 രൂപയാണ് വില.
ഇനിയും വിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ പണപ്പെരുപ്പത്തിന് കാരണമാകും എന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യം നേരിടാന്‍ ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തുമെന്നും കരുതുന്നു. ഇതാണ് സ്വര്‍ണം വിട്ട് ബോണ്ടിലേക്കും ബാങ്ക് നിക്ഷേപത്തിലേക്കും വന്‍കിട നിക്ഷേപകര്‍ തിരിയാന്‍ കാരണം. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുമോ എന്ന് മാത്രമാണ് ഇനി അറിയേണ്ടത്.
ഒരു പവന് ആഭരണം വാങ്ങാന്‍ 1.23 ലക്ഷം രൂപ
ഇപ്പോഴത്തെ വിലയില്‍ ഒരു പവന് ആഭരണം വാങ്ങുന്നതിന് 1.23 ലക്ഷം രൂപ ചുരുങ്ങിയത് ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണിക്കൂലി അഞ്ച് ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാള്‍മാര്‍ക്കിങ് ചാര്‍ജുമെല്ലാം ചേരുമ്പോഴാണ് ഈ വിലയിലെത്തുക. അതേസമയം, വലിയ ഡിസൈനുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി കൂടും. മൊത്തം ചെലവും വര്‍ധിക്കും.
രാജ്യാന്തര വിപണിയില്‍ രാവിലെ 5027 ഡോളര്‍ ആയിരുന്നു ഔണ്‍സ് സ്വര്‍ണത്തിന്റെ വില. ഇത് 5010 ആയി കുറഞ്ഞിട്ടുണ്ട്. ഡോളര്‍ സൂചിക 99.68 ആയി. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 92.42 ആയി. രാജ്യാന്തര വിപണിയിലെ സ്വര്‍ണവില, ഡോളര്‍-രൂപ വിനിമയ മൂല്യം എന്നിവ അടിസ്ഥാനമാക്കിയാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ സ്വര്‍ണവില നിശ്ചിയിക്കുക.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
യുദ്ധം തുടങ്ങിയതിന് ശേഷം പൊന്നിന് കുറഞ്ഞത് 27000 രൂപ! ഇടിഞ്ഞത് 18%, കാരണമിത് -
ഇന്ത്യയിലെ വീടുകളിലെ സ്വര്‍ണത്തിന്റെ മൂല്യം 5 ട്രില്യണ്‍ ഡോളറായി! ജിഡിപിയുടെ 125% -
ഗ്രാമിന് 1000 രൂപ ഇനിയും കുറഞ്ഞേക്കാം... വെള്ളി വില പകുതിയാകും? ഈ ആഴ്ച സംഭവിക്കാന്‍ പോകുന്നത് -
ഒറ്റയടിക്ക് കുറഞ്ഞത് 15 ദിര്‍ഹം; ദുബായില്‍ 500 ദിര്‍ഹത്തില്‍ നിന്ന് താഴേക്ക് വീണ് സ്വര്‍ണവില -
13000 രൂപ ഇടിഞ്ഞ് വെള്ളി... നാല് ലക്ഷത്തില്‍ നിന്ന് 2 ലക്ഷത്തിലേക്ക് വീണു; സ്വര്‍ണവും താഴേക്ക് -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്














Click it and Unblock the Notifications