കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ്

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിൽ കുത്തനെ ഇടിഞ്ഞ് സ്വർണവില. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 160 രൂപയും പവന് 1280 രൂപയുടെ കുറവുമാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില 22 കാരറ്റ് വിഭാഗത്തിൽ ഗ്രാമിന് 4820 രൂപയും ഒരു പവൻ സ്വർണത്തിന് 38560 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 130 രൂപ കുറഞ്ഞു ഗ്രാമിന് 3980 രൂപയാണ് ഇന്നത്തെ സ്വർണ വില. സമീപ കാലത്തെ ഏറ്റവും ഉയർന്ന ഇടിവാണ് സ്വർണ വിലയിൽ റിപ്പോർട്ട് ചെയ്‌തത്.

കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനാണ് സ്വർണവില നിർണയിക്കുന്നത്. ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷൻ അന്താരാഷ്ട്ര സ്വർണവില ഡോളർ നിലവാരത്തിൽ അറിയുകയും റിസർവ്വ് ബാങ്ക് പ്രഖ്യാപിക്കുന്ന ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കും അനുസരിച്ചാണ് കേരളത്തിൽ സ്വർണവില നിശ്ചയിക്കുന്നത്. കൂടാതെ മുംബൈ വിപണി വിലയും കേരളത്തിലെ ബാങ്കുകളുടെ വില നിലവാരവും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പരിശോധിക്കും.

gold

ഹോൾമാർക്ക് വെള്ളി ഗ്രാമിന് 100 രൂപയാണ് വില. സാധാരണ വെള്ളിക്ക് ഗ്രാമിന് രണ്ടു രൂപ കുറഞ്ഞ് 75 രൂപയായി. സംസ്ഥാനത്ത് 2020 ഓഗസ്റ്റ് 7നാണ് ഏറ്റവും ഉയർന്ന സ്വർണ വില രേഖപ്പെടുത്തിയത്. ഗ്രാമിന് 5250 രൂപയും പവന് 42000 രൂപയുമായിരുന്നു അന്നത്തെ സ്വർണ്ണ വില. റഷ്യ-യുക്രൈന്‍ യുദ്ധ സാഹചര്യത്തിൽ ആ​ഗോള വിപണിയില്‍ സ്വര്‍ണ വിലയിൽ സ്വർണത്തിന്‍റെ വില ഉയരുകയായിരുന്നു. സംസ്ഥാനത്ത് ഇന്നലെ 22 കാരറ്റ് സ്വർണത്തിന് 4940 രൂപയായിരുന്നു വില. രാജ്യാന്തര വിപണിയിൽ റഷ്യ യുക്രൈൻ സംഘർഷം അയയുന്നത് ഓഹരി വിപണിയിൽ ഉയർത്തിയ ആവേശം രാജ്യാന്തര സ്വർണവിലയെ 2000 ഡോളറിന് താഴെയെത്തിച്ചിരുന്നു. 1980 ഡോളറിലെ പിന്തുണ നഷ്‌ടമായാൽ 1930 ഡോളറിലാണ് സ്വർണത്തിന്റെ അടുത്ത ശക്തമായ പിന്തുണ.

യുപിയില്‍ 42 % വോട്ട് നേടി ബിജെപി; എസ്പിക്ക് 10% വളർച്ച, കോണ്‍ഗ്രസിനും ബിഎസ്പിക്കും വന്‍ തിരിച്ചടിയുപിയില്‍ 42 % വോട്ട് നേടി ബിജെപി; എസ്പിക്ക് 10% വളർച്ച, കോണ്‍ഗ്രസിനും ബിഎസ്പിക്കും വന്‍ തിരിച്ചടി

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകൾ പ്രകാരം ലോകത്തില്‍ ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Recommended Video

cmsvideo
രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

English summary
Gold rate in kerala today (march10, 2022) Rs 38560 is the new pavan rate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X