സ്വർണ വില വിഷുവിന് 80,000 രൂപയാകുമോ? ആഭരണപ്രേമികൾക്കൊരു ഹാപ്പി ന്യൂസ്..സ്വർണ വീഴും..പക്ഷെ..
യുദ്ധം കൊടുമ്പിരികൊളളുമ്പോൾ സ്വർണത്തിൻ്റെ പെരുമ ഉയരുകയാണ് പതിവ്. എന്നാൽ ഇറാൻ-യു.എസ് സംഘർഷത്തിനിടെ മറ്റൊരു കാഴ്ചയാണ് ആഗോള വിപണിയിൽ ദൃശ്യമാകുന്നത്. റെക്കോഡ് വിലയിൽ നിന്നും സ്വർണം പടിപടിയായി താഴെ ഇറങ്ങുകയാണ്. ഹോർമുസ് കടലിടുക്ക് അടച്ചത് മൂലം എണ്ണ വില ഉയർന്നതാണ് ' സ്വർണ'ത്തെ ചതിച്ചത്. ഇതോടെ ഡോളറിൻ്റെ മൂല്യം ഉയരുകയും നിക്ഷേപകർ കൂട്ടത്തോടെ സ്വർണത്തെ ഉപേക്ഷിച്ച് ഡോളറിലേക്ക് തിരിഞ്ഞു, സ്വാഭാവികമായും ഡിമാൻ്റ് ഇടിഞ്ഞതോടെ വില കുറഞ്ഞു.
യുദ്ധത്തെ സംബന്ധിച്ചുള്ള ഇറാൻ-യു.എസ് നിലപാടുകൾ സ്വർണത്തിൻ്റെ വിലയിൽ വലിയ ചാഞ്ചാട്ടങ്ങൾക്ക് കാരണമായിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമാകുമ്പോൾ സ്വർണത്തിന് നേരിയ തോതിൽ വില ഉയരും. ഇറാനും യു.എസും വീണ്ടും കൊമ്പുകോർക്കുമ്പോൾ വില കുത്തനെ താഴേക്ക് വീഴും. ഇതോടെ ഇനി സ്വർണത്തിൻ്റെ ഭാവി എന്താണെന്നുള്ള ചോദ്യങ്ങളാണ് ഉയരുന്നത്.

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ 2026-ലെ സ്വർണവിലയെക്കുറിച്ച് വിശകലന വിദഗ്ധർ നിലവിൽ സമ്മിശ്ര പ്രവചനങ്ങളാണ് നടത്തുന്നത്. കേന്ദ്രബാങ്കുകളുടെ പണപരമായ ഇളവുകളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ഈ വർഷം സ്വർണവിലയിൽ മിതമായ വർദ്ധനവിന് കാരണമായേക്കുമെന്നാണ് വിദഗ്ധർ പ്രവചിക്കുന്നത്.
2026-ൽ സ്വർണ വിലയിൽ വലിയ ഇടിവ് പ്രവചിക്കുകയാണ് ലോംഗ്ഫോർകാസ്റ്റ്. ഏപ്രിൽ മെയ് മാസങ്ങളിൽ വില കുറഞ്ഞ് പിന്നീട് പടിപടിയായി വില ഉയരുമെന്നാണ് പ്രവചനം. ഈ മാസം പകുതിയോടെ സ്വർണം കുത്തനെ കുറയുമെന്നാണ് ലോംഗ് ഫോർകാസ്റ്റ് പറയുന്നത്. അതായത് ഔണ്‍സിന് 3,463 ഡോളർ. ഡിസംബറിൽ വില 5,413 ഡോളറാകുമെന്നും അവർ പറയുന്നു. വാലറ്റ്ഇൻവെസ്റ്റർ പ്രവചിക്കുന്നത് ഉയർന്ന നിരക്കുകളാണ്. ഏപ്രിലിൽ ഏകദേശം 5,009 എന്ന നിലയിൽ വില ആരംഭിക്കുമെന്നും മാസങ്ങൾ കഴിയുന്തോറും അത് ക്രമാനുഗതമായി ഉയരുമെന്നുമാണ് വിലയിരുത്തൽ.വർഷത്തിന്റെ മധ്യത്തോടെ സ്വർണ്ണം ഏകദേശം 5,155-ൽ എത്താൻ സാധ്യതയുണ്ട്. ഈ വർദ്ധനവ് വർഷത്തിന്റെ രണ്ടാം പകുതിയിലും തുടരുമെന്നാണ് പ്രവചനം. ഡിസംബറോടെ സ്വർണ്ണവില 5,515 എന്ന ഉയർന്ന നിലവാരത്തിൽ എത്താമെന്നും പ്രതീക്ഷിക്കപ്പെടുന്നു. മൊത്തത്തിൽ, 2026-ൽ മിതമായ നേട്ടങ്ങളോടുകൂടിയ സ്ഥിരമായ വളർച്ചയും കുറഞ്ഞ ചാഞ്ചാട്ടവുമാണ് ഈ പ്രവചനം സൂചിപ്പിക്കുന്നത്.
കോയിൻകോഡെക്സിൻ്റെ പ്രവചനമനുസരിച്ച്, 2026-ൽ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമുണ്ടാകും. വർഷത്തിന്റെ ഭൂരിഭാഗം സമയത്തും വില ക്രമാനുഗതമായി ഇടിയും. സെപ്റ്റംബറോടെ സ്വർണവില 3,617-ൽ എത്താൻ സാധ്യതയുണ്ടെന്നും അവർ പറയുന്നു. എങ്കിലും, വർഷാവസാനത്തോടെ വിലയിൽ ചെറിയൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ട്; ഡിസംബറോടെ ഇത് 3,775 വരെ ഉയരാം. മൊത്തത്തിൽ, സ്വർണ്ണവിലയിലെ ഇടിവിന് ശേഷം ചെറിയ മുന്നേറ്റങ്ങളോടെയുള്ള ദുർബലമായ പ്രകടനമാണ് ഇവർ പ്രവചിക്കുന്നത്.
2027-ൽ സ്വർണ്ണവില ഉയരുമെന്നാണ് മിക്ക പ്രവചനങ്ങളും സൂചിപ്പിക്കുന്നത്. കുറഞ്ഞ പലിശനിരക്കുകളും വർദ്ധിച്ച ആവശ്യകതയുമാണ് ഈ വളർച്ചയ്ക്ക് കാരണം. ലോംഗ്ഫോർകാസ്റ്റ് 4,919-നും 7,362-നും ഇടയിലുള്ള വർദ്ധനവ് പ്രവചിക്കുമ്പോൾ, വാലറ്റ്ഇൻവെസ്റ്റർ 5,517 മുതൽ 6,206 വരെ സ്ഥിരമായ മുന്നേറ്റമാണ് പ്രവചിക്കുന്നത്.
എങ്കിലും, കോയിൻകോഡെക്സ് 3,556-നും 4,828-നും ഇടയിൽ ഒരു ചെറിയ വിലക്കുറവാണ് വർഷാവസാനത്തോടെ പ്രവചിക്കുന്നത്. വിപണി സാഹചര്യങ്ങൾക്കനുസരിച്ച് പ്രവചനങ്ങൾ വ്യത്യാസപ്പെടുമെങ്കിലും, 2027-ൽ സ്വർണ്ണം പൊതുവെ ഒരു മുന്നേറ്റം നിലനിർത്തുമെന്നാണ് വിശകലന വിദഗ്ധർ കരുതുന്നത്.
കേരളത്തിൽ വില എന്താകും?
ആഗോള വിപണിയിൽ 1 ഔൺസ് സ്വർണ്ണത്തിന്റെ വില 3400 ഡോളർ ആണെങ്കിൽ കേരളത്തിൽ 1 പവൻ വില ഏകദേശം 80,000 രൂപയോളം വരും. അതേസമയം 1 ഔൺസ് സ്വർണ്ണത്തിന്റെ വില 5400 ആണെങ്കിൽ 1,32,000 മുതൽ 1,45,000 വരെ വില ഉയരാം.
-
സ്വര്‍ണവിലയിലെ ഇടിവ്.. മാസങ്ങള്‍ കഴിഞ്ഞുള്ള വിവാഹങ്ങള്‍ക്കും ആഭരണം വാങ്ങിവെച്ച് ഉപഭോക്താക്കള്‍ -
സ്വര്‍ണത്തിന്റെ അടിസ്ഥാന ഇറക്കുമതി വില കുറച്ചു; സെന്‍കോയുടെ കല്യാണിന്റേയും ഓഹരി കുതിച്ചു -
സ്വര്‍ണത്തിന് പിന്നാലെ ഇന്ത്യ..! കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28.73% അധികം, കൂടുതലും സ്വിറ്റ്സര്‍ലന്റില്‍ നിന്ന് -
സ്വർണം വിറ്റ് ഫ്രാൻസ് കേന്ദ്രബാങ്കും; യുഎസ് റിസർവ്വിൽ നിന്നും മാറ്റി, ലാഭം നേടിയത് 12.8 ബില്യണ്‍ യൂറോ -
സ്വർണാഭരണം 'സേഫ്' അല്ല; കൈയ്യിൽ പണം വരണമെങ്കിൽ നിക്ഷേപിക്കേണ്ടത് ഇങ്ങനെ..വിദഗ്ധൻ പറയുന്നു -
സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുതിച്ചു... പവന് ആഭരണവില 1.25 ലക്ഷം!! വീണ്ടും റെക്കോഡിലേക്ക്? -
സ്വർണം കൊടുത്തത് എട്ടിൻ്റെ പണി; നട്ടം തിരിഞ്ഞ് വ്യാപാരികൾ.. ഇനി എന്ത് ചെയ്യുമെന്ന് -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
സ്വർണ വില താഴേക്കല്ല; 1.60 ലക്ഷത്തിലേക്കാണ്, പവൻ വിലയിൽ 35 ശതമാനം വർധനവ്..വിദഗ്ധർ പറയുന്നു -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
അന്റാർട്ടിക്കയിൽ സ്വർണവും വെള്ളിയും മറഞ്ഞിരിക്കുന്നു? മഞ്ഞ് നീങ്ങിയാൽ അറിയാം, 2300ൽ എളുപ്പമാവും! -
സ്വര്‍ണം ഉല്‍പ്പാദനം കൂട്ടുന്നു; ആഫ്രിക്കയിലെ രാജാവ് തന്നെ കളത്തില്‍, 5 രാജ്യങ്ങളില്‍ പദ്ധതി












Click it and Unblock the Notifications