ശബരിമല സന്നിധാനത്ത് ഭക്തര്‍ക്ക് നരകം ഒരുക്കി സര്‍ക്കാര്‍ പ്രതികാരം ചെയ്യുന്നു; രമേശ് ചെന്നിത്തല
ശബരിമലയില്‍ മണ്ഡലകാലത്തിന്റെ ആദ്യ ദിനത്തില്‍ മണിക്കൂറുകളോളം കാത്തുനിന്ന് ദര്‍ശനം കിട്ടാതെ നൂറുകണക്കിന് ഭക്തര്‍ മടങ്ങിയെന്ന് രമേശ് ചെന്നിത്തല. കാനന പാതയില്‍ ഒരിടത്തും ഇവര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കിയില്ല. സ്ഥിതി ഭയാനകമാണ് എന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പോലും തുറന്നു സമ്മതിച്ചു എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സന്നിധാനത്തെ സ്വര്‍ണമെല്ലാം കവര്‍ന്നിട്ടും അവിശ്വാസികളുടെ സര്‍ക്കാരിന് ശബരിമലയോടും അയ്യപ്പ ഭക്തരോടുമുള്ള പക തീരുന്നില്ലെന്നും രമേശ് ചെന്നിത്തല പറയുന്നു. ശബരിമലയില്‍ തീര്‍ഥാടകരല്ല പ്രധാനം എന്ന് സര്‍ക്കാര്‍ വീണ്ടും തെളിയിച്ചിരിക്കുകയാണ്. സമ്പത്തിലാണ് സര്‍ക്കാരിന്റെ കണ്ണ് എന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ചെന്നിത്തലയുടെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം: ''സന്നിധാനത്തെ സ്വര്‍ണമെല്ലാം കവര്‍ന്നിട്ടും അവിശ്വാസികളുടെ സര്‍ക്കാരിന് ശബരി മലയോടും അയ്യപ്പഭക്തരോടുമുള്ള പക തീരുന്നില്ല. സന്നിധാനത്ത് ഭക്തര്‍ക്ക് നരകമൊരുക്കിയാണ് ഇവരുടെ പ്രതികാരം.
മണ്ഡലക്കാലത്തിന്റെ ആദ്യ ദിനം തന്നെ പതിനഞ്ചും ഇരുപതും മണിക്കൂറുകള്‍ കാത്തു നിന്ന ശേഷവും ദര്‍ശനം കിട്ടാതെ നൂറുകണക്കിനു തീര്‍ഥാടകരാണു മടങ്ങിപ്പോകുന്നത്. കാനന പാതയിലൊരിടത്തും ഇവര്‍ക്കു പ്രാഥമിക സൗകര്യങ്ങള്‍ പോലും ഒരുക്കിയില്ല. ശബരിമലയിലെ സ്ഥിതി ഭയാനകമാണെന്നു പുതുതായി ചുമതലയേറ്റ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ പോലും തുറന്നു സമ്മതിച്ചിരിക്കുകയാണ്.
ശബരിമലയില്‍ തീര്‍ഥാടകരല്ല സര്‍ക്കാരിനു പ്രധാനമെന്നു വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു, ഭക്തരുടെ കാണിക്കയിലും സ്വര്‍ണം, വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള സമ്പത്തിലുമാണ് സര്‍ക്കാരിനു കണ്ണ്. സ്വര്‍ണക്കൊള്ള പിടിക്കപ്പെട്ടതോടെ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഈ തീര്‍ഥാടന കാലത്തേക്കുള്ള ഒരു മുന്നൊരുക്കവും നടത്തിയിട്ടില്ല.
ഒരു ലക്ഷത്തിലധികം ഭക്തര്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തിട്ടും അവരെ നിയന്ത്രിക്കാന്‍ ആവശ്യമായ പൊലീസ് സംവിധാനം ഇല്ല. കുടിവെള്ളം, ലഘുഭക്ഷണം, പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യം എന്നിവയൊന്നും ഒരുക്കാതെയാണ് ലക്ഷക്കണക്കിനു തീര്‍ഥാടകരെ 'സന്നിധാനത്തേക്കു കടത്തി വിടുന്നത്. കെഎസ്ആര്‍ടിസി സൗകര്യങ്ങളടക്കം പാളി. നിലയ്ക്കലില്‍ തീര്‍ഥാടകരെ മൃ ഗീയമായി മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ പുറത്തു വിടുന്നത്.
ഒന്നും രണ്ടും പിണറായി വിജയന് സര്‍ക്കാരിന്റെ ഭരണ കാലത്ത് ഒരു വര്‍ഷം പോലും ശബരിമലയില്‍ സ്വസ്ഥമായ തീര്‍ഥാടനം ഉണ്ടായില്ല. ആചാര ലംഘനങ്ങളിലും സ്വര്‍ണക്കൊള്ളയിലും മാത്രം ശ്രദ്ധ പതിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ അയ്യപ്പ ഭക്തരോടു മാപ്പ് പറയണം. ശബരിമല തീര്‍ഥാടനം ആകെ തകര്‍ന്ന സാഹചര്യത്തില്‍ ഹൈക്കോടതി മുന്‍കൈ എടുത്ത് വിദഗ്ദ്ധ സമിതിയെ ശബരിമല ക്ഷേത്ര നിയന്ത്രണത്തിനു നിയോഗിക്കണം. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പ്രശ്നം പരിഹരിക്കണം.''
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications