ഗൗരിയുടെ ആത്മഹത്യ; സിന്ധുപോളിനും, ക്രസന്റിനും മുന്‍കൂര്‍ ജാമ്യം, മൂന്നു ദിവസം നിര്‍ണ്ണായകം...

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: കൊല്ലം ട്രിനിറ്റി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസില്‍ അദ്ധ്യാപികമാര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ട്രിനിറ്റി സ്‌കൂളിലെ അദ്ധ്യാപികമാരായ സിന്ധു പോള്‍, ക്രസന്റ് എന്നിവര്‍ക്ക് കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മുന്‍കൂര്‍ ജാമ്യം അനുവദിച്ചെങ്കിലും നവംബര്‍ 18,19,20 തീയതികളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.

മുസ്ലീം ലീഗ് പിണറായിക്കൊപ്പം! ഗെയില്‍ സമരത്തെ കൈയൊഴിഞ്ഞു, വെട്ടിലായത് പ്രാദേശിക നേതൃത്വം...

രാഷ്ട്രപതിയുടെ മകള്‍ എയര്‍ഇന്ത്യക്ക് 'തലവേദന'യായത് ഇങ്ങനെ! വിമാനത്തില്‍ ജോലി ചെയ്യേണ്ടെന്ന് തീരുമാനം

കഴിഞ്ഞ മാസമാണ് കൊല്ലം ട്രിനിറ്റി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി നേഹ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. അദ്ധ്യാപികമാരുടെ മാനസിക പീഡനം സഹിക്കവയ്യാതെയാണ് ഗൗരി ആത്മഹത്യ ചെയ്തതെന്നായിരുന്നു മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ആരോപണം. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ആരോപണ വിധേയരായ സിന്ധുപോളും, ക്രസന്റും ഒളിവില്‍പോയി.

trinityschool

ഇതിനിടെ സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച അന്വേഷണ സംഘം ഗൗരിയുടെ സഹപാഠികളില്‍ നിന്നും മൊഴിയെടുത്തു. ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ഗൗരിയെ അദ്ധ്യാപികമാര്‍ സ്റ്റാഫ് റൂമിലേക്ക് വിളിച്ചുകൊണ്ടുപോയി ശകാരിച്ചെന്നാണ് സഹപാഠികള്‍ മൊഴി നല്‍കിയത്.

gowri

കേസ് കോടതിയിലെത്തിയപ്പോള്‍ പ്രോസിക്യൂഷനും അദ്ധ്യാപികമാര്‍ക്കെതിരെ ഈ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ആത്മഹത്യ ചെയ്ത ഗൗരിയോട് അദ്ധ്യാപികമാര്‍ ക്രൂരമായി പെരുമാറിയെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. സ്‌കൂളില്‍ നിന്നും മാറ്റിനിര്‍ത്തിയ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചത്.

English summary
gowri neha death; teachers got anticipatory bail from high court.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്