എടക്കല്‍ ഗുഹകൾ, വയനാടിന്റെ ചരിത്രം, ജൂതസാന്നിധ്യം... എബ്രഹാം ബെന്‍ഹര്‍ പറയുന്നു; ഇത് അവഗണനയാണ്
കോഴിക്കോട്: വയനാട് എന്ന് കേൾക്കുന്പോൾ കേരളത്തിലെ പ്രകൃതി രമണീമായ ഒരു ടൂറിസം സ്പോട്ട് എന്നായിരിക്കും പലർക്കും പെട്ടെന്ന് മനസ്സിലേക്കെത്തുന്ന ചിത്രം. എന്നാൽ അങ്ങനെയൊരു ചിത്രത്തിൽ ഒതുക്കാവുന്ന ഇടമല്ല വയനാട്. ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ഒരുപാട് പ്രത്യേകതകൾ വയനാടിനുണ്ട്.
എന്നിട്ടും എന്തുകൊണ്ട് വയനാടിന് അത് അർഹിക്കുന്ന പ്രധാന്യം ലഭിക്കുന്നില്ല എന്ന ചോദ്യം ആവർത്തിച്ച് ചോദിക്കപ്പെടേണ്ട ഒന്നാണ്. വയനാടിന്റെ ചരിത്രത്തെ കുറിച്ചും കേരളത്തിലെ ജൂതസാന്നിധ്യത്തെ കുറിച്ചും എല്ലാം വിശദമായ പഠനങ്ങൾ നടത്തിയിട്ടുള്ള അബ്രഹാം ബെൻഹർ അക്കാര്യം ചോദിക്കുന്നുമുണ്ട്. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ മറക്കാനാകാത്ത ഒരു ഏടുകൂടിയാണ് ബെൻഹറിന്റെ ജീവിതം. അദ്ദേഹം വൺഇന്ത്യയുമായി പങ്കുവച്ച കാര്യങ്ങൾ...

എടക്കൽ ഗുഹകൾക്ക് അവഗണന
ഹാരപ്പന്‍ സംസ്‌കാരത്തിന്റെ ഭാഗമായിരുന്ന ഗുജറാത്തിലെ ധോലവീര, തെലങ്കാനയിലെ വാറങ്കലിലുള്ള രാമപ്പക്ഷേത്രം എന്നിവ കഴിഞ്ഞ ദിവസം യുനെസ്‌കോയുടെ ലോകപൈതൃകപ്പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ ചരിത്രമുറങ്ങുന്ന കേരളത്തിലെ എടക്കല്‍ ഗുഹകള്‍ അധികൃതരുടെ അവഗണനയേറ്റ് കിടക്കുന്നു. യുനെസ്‌കോയുടെ പൈതൃകപ്പട്ടികയില്‍ ഇന്ത്യയിലെ നാല്‍പത് ചരിത്ര ഇടങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്

അപൂർവ്വമായ ചരിത്ര ഗുഹകൾ
ബിസി ആയിരം കാലഘട്ടത്തിലെ ലിപികളും ചിത്രങ്ങളും കാണപ്പെടുന്ന എടക്കല്‍ ഗുഹകള്‍ക്ക് സമാനമായി ദക്ഷിണേന്ത്യയില്‍ മറ്റൊരു ചരിത്ര ഗുഹകളില്ല. സമുദ്ര നിരപ്പില്‍ നിന്ന് ഏതാണ്ട് നാലായിരം അടി ഉയരത്തിലുള്ള അമ്പുകുത്തിമലയുടെ മുകളില്‍ ഒരു വലിയ പാറയില്‍ രൂപപ്പെട്ട വിള്ളലില്‍ മുകളില്‍ നിന്ന് വീണുറച്ച കൂറ്റന്‍ പാറയാണ് ഈ ഗുഹ സൃഷ്ടിച്ചത്. പശ്ചിമഘട്ടവും പൂർവ ഘട്ടവും കൂടിച്ചേരുന്ന നീലഗിരിയുടെ ഭാഗമായ ഗൂഡല്ലൂർ - വയനാട്ടിലെ സുൽത്താൻ ബത്തേരിക്കടുത്താണ് എടക്കൽ മലയും ഗുഹയും സ്ഥിതി ചെയ്യുന്നത്.

സാഗ്രോസിന് സമാനം
ഇറാന്‍, ഇറാഖ്, കിഴക്കന്‍ തുര്‍ക്കി പ്രദേശങ്ങളിലെ മലനിരകളായ സാഗ്രോസിലാണ് എടക്കല്‍ ഗുഹകള്‍ക്ക് സമാനമായ പ്രകൃതിജന്യമായ ചരിത്ര ഇടങ്ങളുള്ളത്. അവയെല്ലാം ലോകപൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കപ്പെടുമ്പോള്‍ വയനാട്ടിലെ എടക്കല്‍ ഗുഹകളെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുവാനുള്ള ശ്രമം പോലും ഉണ്ടാകുന്നില്ലെന്നത് വേദനാജനകവും പ്രതിഷേധാര്‍ഹവുമാണ്.

മഹാശിലായുഗത്തിന്റെ ഭാഗം
മഹാശിലാ സംസ്‌കാരത്തിന്റെ ഭാഗമാണ് വയനാട്ടിലെ അമ്പുകുത്തി മലയിലെ എടക്കല്‍ ഗുഹകള്‍. സിന്ധുനദീതട സംസ്‌കാരവുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങള്‍, ബുദ്ധകാലത്തെ അടയാളപ്പെടുത്തുന്ന പാലി ലിപികള്‍ ഗുഹാ ചുമരുകളിലുണ്ട്. അനേകം പുലികളെ കൊന്നു എന്നര്‍ഥം വരുന്ന ലിപികള്‍ കണ്ടെത്തിയിട്ടുണ്ട്. വിവിധ കാലഘട്ടങ്ങളിലായി അനേകം മനുഷ്യര്‍ വസിച്ചു പോന്ന ഇടമായി ഇതിനെ വിലയിരുത്തുന്നു. ഗുഹകൾക്ക് താഴെ ബിസിയിലെ ജൂതക്കല്ലറകളുണ്ട്.

എന്താണ് പ്രത്യേകത
മൂന്നാം നൂറ്റാണ്ടിൽ വയനാട് ഭരിച്ചിരുന്ന കാദംബരാജാവായ വിഷ്ണുവർമ്മൻ്റെ ഒരു ലിഖിതം എടക്കൽ ഗുഹയിലുണ്ട്. അത് ഇങ്ങനെ വായിക്കാം:
"ശ്രീ വിഷ്ണുവർമ്മ കുടു:ബിയ, കൂല വർദ്ധന സ്യ:".
പുരാതന കാലത്ത് വനവിഭവങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള കലവറയായി ഈ ഗുഹയെ ഉപയോഗിച്ചിരിക്കാം. ഗുഹാകവാടം അടച്ചുകഴിഞ്ഞാല്‍ വന്യജീവികള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കില്ലെന്ന പ്രത്യേകതയും എടക്കല്‍ ഗുഹക്കുണ്ട്. മാത്രമല്ല, പാറക്ക് മുകളില്‍ വേനൽകാലത്തും വെള്ളക്കെട്ടുണ്ടാകും. ഒരിക്കലും വറ്റാത്ത നീരുവറ എടക്കല്‍ ഗുഹകളെ അതി പുരാതന കാലം മുതലേ മനുഷ്യവാസത്തിന് യോഗ്യമാക്കിയിരുന്നു. എന്ന് കരുതി ഇവിടെ കുടുംബമായി ജീവിതം നയിക്കപ്പെട്ടിട്ടില്ല. പട്ടാളക്കാര്‍, വ്യാപാര സംഘത്തിലെ ആളുകള്‍ എന്നിവരൊക്കെ വര്‍ഷകാലത്ത് സാധനസാമഗ്രികള്‍ സൂക്ഷിച്ചു കൊണ്ട് കാലങ്ങളോളം ഇവിടെ താമസിച്ചു കാണും.

അന്ന് തീർത്ത പ്രതിരോധത്തിന്റെ ഫലം
അമ്പുകുത്തി മലയിലെ പാറപൊട്ടിക്കല്‍ എടക്കല്‍ ഗുഹകള്‍ക്ക് ഭീഷണിയായപ്പോള്‍ സംരക്ഷണ സമിതിയുണ്ടാക്കി പ്രതിരോധം തീര്‍ക്കുകയായിരുന്നു. അബ്രഹാം ബെൻഹർ, അമ്പലവയലില്‍ തോമസ്, ബാദുഷ, വ്യാസൻ ആനപ്പാറ എന്നിവരെല്ലാം ഉള്‍പ്പെടുന്ന സംഘമായിരുന്നു അത്. 1984 ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നു ഈ വിഷയം. അന്ന് സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ നേരില്‍ കണ്ട് എടക്കല്‍ ഗുഹാ സംരക്ഷണ സമിതി വിഷയത്തിന്റെ ഗൗരവം ധരിപ്പിച്ചു. ഇന്ന് കാണുന്ന രീതിയിലുള്ള സംരക്ഷണം സാധ്യമായത് ആ ഇടപെടലിലൂടെ ആയിരുന്നു. ആ യത്‌നം അവസാനിച്ചിട്ടില്ല, യുനെസ്‌കോ ലോകപൈതൃക പട്ടികയില്‍ എടക്കല്‍ ഗുഹകള്‍ക്ക് സ്ഥാനമുണ്ടാകണം. വയനാട് എംപി രാഹുല്‍ ഗാന്ധിക്കും മറ്റ് എംപിമാര്‍ക്കും കത്തയക്കും. കേരള മുഖ്യമന്ത്രിയുടെയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെയും ശ്രദ്ധ ക്ഷണിക്കാനുള്ള പരിപാടികളും ആലോചിച്ചു വരുന്നു.

ആരാണ് ബെൻഹർ
ഒരു ഘട്ടത്തിൽ കേരളം അത്രയേറെ ചർച്ച ചെയ്ത ഒരു പേരാണ് അബ്രഹാം ബെൻഹറിന്റേത്. കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ടതിന് ശേഷം നടന്ന വ്യാപക അറസ്റ്റിലാണ് അബ്രഹാം ബെൻഹറും അറസ്റ്റ് ചെയ്യപ്പെടുന്നത്. അന്ന് കാലിക്കറ്റ് സർവ്വകലാശായിലെ ഗവേഷണ വിദ്യാർത്ഥിയായിരുന്നു ബെൻഹർ. സാന്പത്തിക ശാസ്ത്ര വിഭാഗത്തിലെ ആദ്യത്തെ ഗവേഷണ വിദ്യാർത്ഥി.
സോഷ്യലിസ്റ്റ് വിദ്യാർത്ഥി യൂണിയന്റെ സെക്രട്ടറി ജനറലും ആയിരുന്നു. 18 വയസ്സിൽ വോട്ടവകാശം വേണമെന്നാവശ്യപ്പെട്ടുള്ള സമരത്തിൽ പങ്കെടുത്തതിന് തിഹാർ ജയിലിലും കിടന്നിട്ടുണ്ട് ബെൻഹർ.
കായണ്ണ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ബെൻഹറിന് പിന്നീട് നേരിടേണ്ടി വന്നത് കൊടിയ പോലീസ് മർദ്ദനമായിരുന്നു. കക്കയം പോലീസ് ക്യാന്പിൽ രാജൻ കൊല്ലപ്പെടുന്പോൾ ബെൻഹറും അവിടെ ഉണ്ടായിരുന്നു. മിസ തടവുകാരനായിരുന്ന ബെൻഹറിന്റെ മോചനം വൈകിപ്പിച്ചത് പോലീസിന്റെ തന്നെ ചില ഇടപെടലുകളെ തുടർന്നായിരുന്നു. ജയിൽ മോചിതനായതിന് ശേഷം കക്കയം ക്യാന്പിലെ പോലീസ് അതിക്രമത്തെ കുറിച്ച് അദ്ദേഹം തുറന്ന് പറയുകയും ചെയ്തു. ഗവേഷണം അദ്ദേഹത്തിന് പാതിയിൽ ഉപേക്ഷിക്കേണ്ടിയും വന്നു.

ഇപ്പോൾ
സോഷ്യലിസ്റ്റ് പ്രവർത്തകൻ എന്നോ കർഷകൻ എന്നോ ചരിത്രകാരൻ എന്നോ ഇപ്പോൾ അബ്രഹാം ബെൻഹറിനെ വിശേഷിപ്പിക്കാം.സോഷ്യലിസ്റ്റ് ചിന്തകളുടെ 'പ്രചരണ പ്രവർത്തനത്തി
ന്നായി രൂപീകരിച്ചിട്ടുള്ള
സമതാ വിചാര കേന്ദ്രം (ഓൾ ഇന്ത്യ സോഷ്യലിസ്റ്റ് ഫോറം) പ്രസിഡന്റാണ്. മെഗലിത്ത് റിസെർച്ച് സെന്റർ ഡയറക്ടറും ഇന്റർനാഷണൽ നസ്രാണി ഫൌണ്ടേഷന്റെ ജനറൽ സെക്രട്ടറിയും ആണ്.
ഇന്ത്യയിലെ ജൂത സാന്നിധ്യത്തെകുറിച്ചുള്ള ചരിത്രഗ്രന്ഥങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.
ഭാരതത്തിലെ ജൂത ക്രിസ്ത്യാനികള്‍, മഹാശിലാസംസ്‌കാരം, ജൂവിഷ് ബാക്ക്ഗ്രൗണ്ട് ഓഫ് ഇന്ത്യന്‍ പിപ്പീള്‍, മെഗാലിത്തിക് മോന്യുമെന്റ്‌സ് ഓഫ് ദ ജൂവിഷ് ലോസ്റ്റ് ട്രൈബ്‌സ് തുടങ്ങിയ ഗവേഷണ ഗ്രന്ഥങ്ങൾ അബ്രഹാം ബെൻഹറിന്റേതാണ്. 1997 ല്‍ ഏറ്റവും മികച്ച വിദ്യാഭ്യാസ ഡോക്യുമെന്ററി ചിത്രത്തിന് ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications