തൃശൂര്‍ നഗരത്തില്‍ ഗുണ്ടാ ആക്രമണം: പരാതിക്കാരനെ പൊരിവെയിലില്‍ നിര്‍ത്തി പോലീസ്

  • Posted By: Desk
Subscribe to Oneindia Malayalam

തൃശൂര്‍: ഗുണ്ടാ ആക്രമണ വിവരം കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചിട്ടും പ്രതികളെ പിടികൂടാതെ പോലീസിന്റെ 'നടപടി' വിവാദമായി. ഉടന്‍ സ്ഥലത്തെത്താമെന്ന് മറുപടി നല്കി പരാതിക്കാരനെ മണിക്കൂറോളം പൊരിവെയിലില്‍ നിര്‍ത്തിയാണ് പോലീസ് 'സേവന സന്നദ്ധത' തെളിയിച്ചത്. ചിയ്യാരം സ്വദേശിയും പത്രജീവനക്കാരനുമായ 59കാരനാണ് ഈ ദുരനുഭവം.

ശക്തന്‍നഗറില്‍ മത്സ്യമാംസ മാര്‍ക്കറ്റിനോടു ചേര്‍ന്ന് ഇന്നലെ നട്ടുച്ചയ്ക്കാണ് ആക്രമണം. പച്ചക്കറികള്‍ വാങ്ങി വീട്ടിലേക്കു ബസ് കാത്തുനിന്ന ആളെ അകാരണമായി മൂന്നംഗ മദ്യപസംഘം ആക്രമിക്കുകയായിരുന്നു. സംഘത്തിലെ ഒരാളില്‍നിന്നും മുഖത്ത് ഇടിയേറ്റെന്നും സഹായിക്കണമെന്നും പരാതിക്കാരന്‍ മൊബൈലില്‍നിന്നും ഉടന്‍ 100ല്‍ വിളിച്ച് അറിയിച്ചു. സംഭവം നടന്ന സ്ഥലം ചോദിച്ചറിഞ്ഞ കണ്‍ട്രോള്‍ റൂം പോലീസ് മാര്‍ക്കറ്റിനോടു ചേര്‍ന്ന പെട്രോള്‍ പമ്പിനുമുമ്പില്‍ തന്നെ നില്ക്കണമെന്നും ഉടന്‍ സ്ഥലത്തെത്തുമെന്നുമാണ് അറിയിച്ചത്. ഗുണ്ടാ സംഘം തിരിച്ചെത്തി വീണ്ടും ആക്രമിക്കുമോയെന്ന ഭയത്തില്‍ മുക്കാല്‍ മണിക്കൂറോളം റോഡില്‍നിന്ന പരാതിക്കാരനെ തേടി പോലീസോ, ഒരു ഫോണ്‍ വിളിയോ എത്തിയില്ല.

police

വൈകീട്ട് പത്രം ഓഫീസിലെത്തി ഈ വിവരം അറിയിച്ചശേഷം കണ്‍ട്രോള്‍ റൂം പോലീസുമായി ബന്ധപ്പെട്ടപ്പോള്‍ അത്തരം പരാതിയുമായി ഫോണ്‍കോള്‍ ലഭിച്ചില്ലെന്ന ഒഴുക്കന്‍ മറുപടിയാണ് നല്കിയത്. ഉച്ചയ്ക്ക് 12.36ന് വിളിച്ച വിവരം ഫോണ്‍നമ്പര്‍ അടക്കം പറഞ്ഞുകൊടുത്തിട്ടും തൃശൂര്‍ കണ്‍ട്രോള്‍ റൂമിലേക്ക് ആയിരിക്കില്ല പരാതി എത്തിയതെന്നും മറ്റു ജില്ലകളിലേക്ക് വിളിപോയിരിക്കാമെന്നുമാണ് പോലീസ് അറിയിച്ചത്. പരാതിയുണ്ടെങ്കില്‍ ഈസ്റ്റ് സ്‌റ്റേഷനുമായി ബന്ധപ്പെടാനും അറിയിച്ചു. അസി. പോലീസ് കമ്മീഷണര്‍ വി.കെ. രാജുവിന്റെ നിര്‍ദേശപ്രകാരം ഈസ്റ്റ് പോലീസ് പരാതിക്കാരനില്‍നിന്നും കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരേ പരാതി എഴുതി വാങ്ങി.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
Gunda attacks in trichur

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X