ഹാദിയ പഠിക്കുക ഹാദിയ ആയിട്ടല്ല; അഖില അശോകന്‍ ആയിട്ട്... അപ്പോള്‍ മതംമാറ്റം?

 • Posted By: Desk
Subscribe to Oneindia Malayalam

സേലം: അഖില മതംമാറി ഹാദിയ ആയ കാര്യം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അത് അംഗീകരിക്കാത്ത ഒരു വിഭാഗം ആളുകളും മാധ്യമങ്ങളും ഉണ്ട്. എന്തായാലും അഖില മതം മാറി ഹാദിയ ആയ കാര്യം കോടതി ഇതുവരെ നിഷേധിച്ചിട്ടില്ല. ഹാദിയയുടെ വിവാഹക്കാര്യത്തിലാണ് ഇപ്പോള്‍ തര്‍ക്കം നിലനില്‍ക്കുന്നത്.

ഒടുവിൽ സൗദി വഴങ്ങുന്നു? അറസ്റ്റിലായ മൈതിബ് രാജകുമാരൻ പുറത്ത്... 6,500 കോടിക്ക്; അൽ വലീദ് എത്ര നൽകും?

സേലത്തെ ശിവരാജ് ഹോമിയോപ്പതി മെഡിക്കല്‍ കോളേജില്‍ ആയിരുന്നു ഹാദിയ പഠിച്ചിരുന്നത്. ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി വിട്ടിരിക്കുന്നതും അതേ കോളേജിലേക്ക് തന്നെ. അവിടെ കോളേജിന്റെ ഡീനിന് ആയിരിക്കും ഹാദിയയുടെ സംരക്ഷണ ചുമതല.

സംഘികള്‍ക്കും സുഡാപ്പികള്‍ക്കും കലക്കന്‍ ട്രോളുകള്‍!!! ഹാദിയേയും വിടമാട്ടേന്‍... രാഹുലിനേയും!!!

മതം മാറിയെങ്കിലും ഹാദിയ ഔദ്യോഗികമായി പേര് മാറ്റിതയായി അറിവില്ല. കോടതി രേഖകളില്‍ പോലും അഖില എന്ന ഹാദിയ എന്നാണ് പേര് എന്നാണ് വിവരം. സേലത്തെ കോളേജിലും പേര് അഖില എന്ന് തന്നെയാണ്. അത് എന്തായാലും ഉടന്‍ മാറുകയും ഇല്ല.

അഖില ആയിത്തന്നെ പഠിക്കണം

അഖില ആയിത്തന്നെ പഠിക്കണം

അഖില അശോകന്‍ എന്നാണ് സേലത്തെ ശിവരാജ് ഹോമിയോപ്പതി മെഡിക്കല്‍ കോളേജില്‍ ഹാദിയയുടെ പേര്. അവിടെ ചേരുന്ന കാലത്തുള്ള രേഖകളില്‍ എല്ലാം അങ്ങനെ തന്നെ ആയിരുന്നു. പക്ഷേ അഖില ഇപ്പോള്‍ ഹാദിയ ആണ്.

മതംമാറ്റം

മതംമാറ്റം

സേലത്തെ കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ ആണ് അഖില മതം മാറി ഹാദിയ ആകുന്നത്. എന്നാല്‍ പേര് മാറ്റിയ കാര്യം ഗസറ്റില്‍ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല എന്നാണ് വിവരം. പേര് ഔദ്യോഗികമായി മാറ്റണമെങ്കില്‍ ഇത്തരം ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.

പേര് മാറില്ല

പേര് മാറില്ല

സേലത്തെ കോളേജില്‍ പുന:പ്രവേശന നടപടികള്‍ തുടരുകയാണ് ഇപ്പോള്‍. എന്നിരുന്നാലും അഖില എന്ന പേരില്‍ മാത്രമേ നിലവിലെ സാഹചര്യത്തില്‍ ഹാദിയ്ക്ക് അവിടെ പഠിക്കാന്‍ സാധിക്കൂ എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. 2011 ല്‍ ആയിരുന്നു ഹാദിയ സേലത്തെ മെഡിക്കല്‍ കോളേജില്‍ ഹോമിയോ പഠനത്തിനായി ചേരുന്നത്.

രണ്ട് വര്‍ഷം മുമ്പ്

രണ്ട് വര്‍ഷം മുമ്പ്

2015 ല്‍ ആയിരുന്നു അഖില പഠനം ഉപേക്ഷിച്ച് സേലത്ത് നിന്ന് പോരുന്നത്. ഇതേ തുടര്‍ന്നുണ്ടായ വലിയ വിവാദങ്ങളെ കുറിച്ചൊന്നും സേലത്തെ കോളേജില്‍ കാര്യമായ ചര്‍ച്ചകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അഖില ശിവരാജ് കോളേജിലെ ഏറ്റവും ശ്രദ്ധാകേന്ദ്രമായ വ്യക്തിയാണ്.

ആശയക്കുഴപ്പങ്ങള്‍

ആശയക്കുഴപ്പങ്ങള്‍

മകളുടെ കാര്യത്തില്‍ പിതാവ് അശോകന്‍ പലതവണ കേരളത്തിലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആദ്യഘട്ടത്തില്‍ സത്യവാങ്മൂലത്തില്‍ നല്‍കിയ പേര് ആയിരുന്നില്ല പിന്നീട് നല്‍കിയത് എന്ന വിവാദവും നിലനില്‍ക്കുന്നുണ്ട്. എന്തായാലും ഇപ്പോള്‍ ഹാദിയ എന്ന പേരില്‍ ഒരു മാറ്റവും ഇല്ല എന്നത് വേറെ കാര്യം.

cmsvideo
  ഹാദിയ ഹോസ്റ്റലില്‍, സുരക്ഷാ ക്രമീകരണങ്ങള്‍ ഇങ്ങനെ | Oneindia Malayalam
  പേരെന്താണെങ്കിലും

  പേരെന്താണെങ്കിലും

  ഹാദിയയുടെ സുരക്ഷ ചുമതലകള്‍ തമിഴ്‌നാട് പോലീസിനാണ്. ഒരു പ്രശ്‌നവും കൂടാതെ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കും എന്നാണ് കോളേജ് ഡീന്‍ വ്യക്തമാക്കിയിട്ടുള്ളത്. കോളേജിലും ഹോസ്റ്റലിലും ഹാദിയയ്ക്ക് പ്രത്യേക പരിഗണനകള്‍ ഒന്നും ഉണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

  English summary
  Hadiya back in college, dean says she’ll study under Hindu name. All her college documents are with her hindu name Akhila.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്