പൊട്ടിവീണ വൈദ്യൂതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് ഇടത് കൈ നഷ്ടപ്പെട്ട ഇര്‍ഷാദിന് സഹായഹസ്തവുമായി ആരോഗ്യമന്ത്രി ആശുപത്രിയിലെത്തി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: വീട്ടിലേക്ക് വരുന്ന വഴി പൊട്ടി വീണ ഇലക്ട്രിക് കമ്പിയില്‍ അബദ്ധത്തില്‍ തട്ടി ഷോക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് പെരിന്തല്‍മണ്ണ മണ്ണാര്‍മല സ്വദേശി പതിനാല് വയസ്സുള്ള മുണ്ടക്കാത്തൊടി അബ്ദുസലാമിന്റെ മകന്‍ ഇര്‍ഷാദ്. കഴിഞ്ഞ ഒരു മാസത്തോളമായി ദേഹമാസകലം പൊള്ളലേറ്റും, കൈകാലുകള്‍ക്കും, വയറിനും ഗുരുതര പരിക്കുകളുമായി പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ എംഡി ഐസിയുവില്‍ ഗ്യാസ്‌ട്രോസര്‍ജ്ജന്‍ ഡോ. നൗഷാദ് ബാബു, ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. പ്രേംകുമാര്‍ എന്നിവരുടെ കീഴില്‍ ചികിത്സയില്‍ കഴിയുന്നത്.

ഇഎന്‍ മോഹന്‍ദാസ് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി, കമ്മിറ്റിയില്‍ 10 പുതുമുഖങ്ങള്‍

മലബാറിലെ വിവിധ ഹോസ്പ്പിറ്റലുകളില്‍ ചികിത്സയിലായിരുന്ന ഇര്‍ഷാദിന്റെ ഇടതുകൈ ചികിത്സയുടെ ഭാഗമായി നീക്കം ചെയ്തിട്ടുണ്ട്. പിന്നീട് കിംസ് അല്‍ശിഫ ഗ്യാസട്രോ സര്‍ജ്ജറി വിഭാഗത്തിന് കീഴില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വയറിന് ഗുരുതരമായ പരിക്കുള്ളതിനാല്‍ ഇന്റസ്റ്റൈനല്‍ ട്രാന്‍സ്പ്ലാന്റ് അടക്കമുള്ള വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കേണ്ടതുണ്ടെന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം പ്രകാരം മാനേജ്‌മെന്റും, പൊതുപ്രവര്‍ത്തകരും ആരോഗ്യമന്ത്രി ഷൈലജ ടീച്ചറുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതിനെ തുടര്‍ന്ന് മന്ത്രി അടിയന്തിരമായി ഇര്‍ഷാദിനെ സന്ദര്‍ശിക്കുകയും, കേരളത്തിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തിയതിന്‍െ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന് വേണ്ടത് ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തു. നിലവില്‍ ഓട്ടോ തൊഴിലാളിയായ പിതാവിന് ഭാരിച്ച ചികിത്സ ചിലവ് താങ്ങാനാവാത്ത സാഹചര്യത്തില്‍ നാട്ടുകാരുടെ കീഴിലുള്ള ചികിത്സാ സഹായ കമ്മിറ്റിയുടെയും ഹോസ്പ്പിറ്റല്‍ അധികൃതരുടെയും സഹായത്തിലാണ് ചികിത്സകള്‍ നടന്ന് വരുന്നത്.

minister
'

ഷോക്കേറ്റ് ഗുരുതരാവസ്ഥയിലായി പെരിന്തല്‍മണ്ണ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇര്‍ഷാദിനെ ആരോഗ്യമന്ത്രി കെ.കെ ഷൈലജ സന്ദര്‍ശിക്കുന്നു.

കിംസ് അല്‍ശിഫ വൈസ് ചെയര്‍മാന്‍ പി ഉണ്ണീന്‍, ഡോ. നൗഷാദ് ബാബു, ഡോ. പ്രേംകുമാര്‍, ഡോ. പ്രവീണ്‍, ഡോ. ജാഫര്‍, പെയ്ന്‍ & പാലിയേറ്റീവ് സെക്രട്ടറി ഡോ. അബീര്‍, സിപിഐഎം ഏരിയാ സെക്രട്ടറി വി രമേശന്‍, പൊതുപ്രവര്‍ത്തകന്‍ കുറ്റീരി മാനുപ്പ എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Health minister helped Irshadh

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്