കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുലാവര്‍ഷവും ഹുദ്ഹുദും... കേരളത്തില്‍ കനത്ത മഴ

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ തുലാവര്‍ഷം ശക്തം. നവംബര്‍ 23 വ്യാഴാഴ്ച വരെ കനത്ത മഴ ലഭിക്കും എന്നാണ് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.

ഇടിയോട് കൂടിയ മഴയായിരിക്കും ലഭിക്കക. ഏഴ് സെന്റീമീറ്റര്‍ വരെ മഴ ലഭിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Heavy Rain

ഒക്ടോബര്‍ 18 നാണ് കേരളത്തില്‍ തുലാവര്‍ഷം തുടങ്ങിയത്. സാധാരണ തുലാവര്‍ഷത്തില്‍ വൈകുന്നേരത്തോട് കൂടിയാണ് മഴ തുടങ്ങാറ്. ശക്തമായ ഇടിയും മിന്നലും പതിവാണ്. എന്നാല്‍ ഇത്തവണ രാവിലെ മുതലേ പരക്കെ മഴയാണ് .

ഹുദ് ഹുദ് ചുഴലിക്കാറ്റിന്റെ സ്വാധീനമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത് . ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ഹുദ് ഹുദ് വലിയ നാശനഷ്ടങ്ങളുണ്ടാക്കിയെങ്കിലും കേരളത്തില്‍ കാലവര്‍ഷവും തുലാവര്‍ഷവും തമ്മിലുള്ള ഇടവേള ഇല്ലാതാക്കി .

ഒകടോബര്‍ 25 ശനിയാഴ്ച വരെ മഴ തുടരും. തിരുവനന്തപുരത്ത ചൊവ്വാഴ്ച രാവിലെ മുതല്‍ പരക്കെ മഴയായിരുന്നു . വടക്കന്‍ കേരളത്തിലും മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു .

English summary
Heavy Rain all over Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X