കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാര്‍ കൈയ്യേറ്റം: സര്‍ക്കാരിന് തിരിച്ചടി, റിസോട്ടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

  • By Athul
Google Oneindia Malayalam News

കൊച്ചി: മൂന്നാര്‍ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ പുന:പരിശേധനാ ഹര്‍ജി ഹൈക്കോടതി തള്ളി. പൊളിച്ചുമാറ്റിയ മൂന്ന് റിസോട്ടുകള്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. ഭൂമി പിടിച്ചെടുത്ത സര്‍ക്കാര്‍ നടപടികളില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

നഷ്ടപരിഹാരം സംബന്ധിച്ച സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി നല്‍കിയത്. എന്നാല്‍ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു.

munnar

ഭൂമി തിരികെ പിടിക്കാനുള്ള സര്‍ക്കാര്‍ നടപടികളില്‍ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് കോടതി വിമര്‍ശിച്ചു. അതേസമയം കയ്യേറ്റ ഭൂമി നിയമപരമായി തിരിച്ചുപിടിക്കാനുള്ള നടപടിക്രമങ്ങളുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും എഎം ഷെഫീഖും അടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. പുന:പരിശോധനാ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് സാധ്യത.

വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് മൂന്നാറില്‍ കൈയ്യേറ്റം ഒഴുപ്പിക്കല്‍ നടപടികള്‍ തുടങ്ങിയത്. പിന്നീട് പലഭാഗത്ത് നിന്ന് എതിര്‍പ്പ് ഉണ്ടായി. അതിനെതുടര്‍ന്ന് ഒഴിപ്പിക്കല്‍ നിര്‍ത്തി വയ്ക്കുകയായിരുന്നു.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ അനുമതിയോടെയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയതെന്ന് കാട്ടിയാണ് സര്‍ക്കാര്‍ പുന:പരിശേധനാ ഹര്‍ജി നല്‍കിയത്. പൊതു താല്‍പര്യം മുന്‍നിര്‍ത്തിയും പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയുമാണ് കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് വസ്തു പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ നടപടി എടുത്തതെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

English summary
Munnar Encroachment: Government in Big Blow about High Court Judgment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X