മദ്രസ പഠനം നിര്‍ത്തേണ്ടി വരും?സ്കൂള്‍ സമയം ഇനി ഒമ്പതു മുതല്‍ മൂന്ന് വരെ!! സര്‍ക്കാര്‍ തീരുമാനിക്കും!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനസമയം പുനഃക്രമീകരിക്കാന്‍ ആലോചന. രാവിലെ ഒമ്പതു മുതല്‍ മൂന്നു വരെയാക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. ഹയര്‍ സെക്കന്‍ഡറിയുടെയും ഹൈസ്‌കൂളിന്റെയും സമയം ഏകീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്കൂള്‍ സമയം നേരത്തെയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഇക്കാര്യം ശുപാര്‍ശ ചെയ്തിരുന്നു. ഒന്നുമുതല്‍ 12 വരെയുളള ക്ലാസുകളെ ഒരു യൂണിറ്റായി കണക്കാക്കി അസംബ്ലിയും മറ്റും ഒരുമിച്ച് നടത്തണമെന്നായിരുന്നു ബാലാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നത്. നിലവില്‍ ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ രാവിലെ ഒമ്പത് മണിക്കും ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകള്‍ പത്ത് മണിക്കുമാണ് ആരംഭിക്കുന്നത്.

school

രണ്ട് വിഭാഗവുമുള്ള സ്കൂളുകളില്‍ രണ്ട് വിഭാഗത്തിനുമായി പ്രത്യേകം ബെല്‍ മുഴക്കേണ്ടി വരുന്നതും രണ്ട് അസംബ്ലി കൂടേണ്ടി വരുന്നതിലുമുള്ള ആശയക്കുഴപ്പങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്തരത്തിലൊരു ശുപാര്‍ശ മുന്നോട്ടു വച്ചത്.

അതേസമയം രാവിലെ ഒമ്പതുമണിക്ക് പ്രൈമറി തലത്തില്‍ ക്ലാസുകള്‍ ആരംഭിക്കുന്നത് മദ്രസ വിദ്യാഭ്യാസത്തെ ബാധിക്കുമെന്ന് അധ്യാപക സംഘടനാ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് അന്തിമതീരുമാനം സര്‍ക്കാര്‍ എടുക്കട്ടെ എന്ന് തീരുമാനിച്ചത്.

സമയം ഏകീകരിക്കുന്ന കാര്യം സര്‍ക്കാര്‍ സമവായം ഉണ്ടാക്കട്ടെയെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം യോഗം തീരുമാനിച്ചത്. സര്‍ക്കാര്‍ സമവായം ഉണ്ടാക്കിയാല്‍ എതിര്‍പ്പില്ലെന്നാണ് അധ്യാപക സംഘടനകള്‍ പറയുന്നത്.

നിലവില്‍ ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ രാവിലെ ഒമ്പതിനും ഒന്നുമുതല്‍ പത്തുവരെ ക്ലാസുകള്‍ പത്തുമണിക്കുമാണ് തുടങ്ങുന്നത്. സ്‌കൂളുകളില്‍ രണ്ടുവിഭാഗത്തിനുമായി ബെല്‍ മുഴങ്ങുന്നത് അടക്കമുളള ആശയക്കുഴപ്പങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം.

English summary
high school higher secondary school time change decison
Please Wait while comments are loading...