• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജോജുവും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സെയ്ദ് മിര്‍സയ്ക്ക് അറിയുമോ എന്നറിയില്ല! പ്രേം കുമാര്‍

Google Oneindia Malayalam News

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കെ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍. അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറിയുടെ തീരുമാനമാണ് അന്തിമം എന്ന് അദ്ദേഹം പറഞ്ഞു. ചലച്ചിത്ര അക്കാദമിക്ക് താല്‍പര്യങ്ങളൊന്നുമില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രേംകുമാറിന്റെ വാക്കുകള്‍:

അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറിയുടെ തീരുമാനമാണ് അന്തിമം. ചലച്ചിത്ര അക്കാദമിക്ക് താല്‍പര്യങ്ങളൊന്നുമില്ല. 142 സിനിമകളാണ് പുരസ്‌കാര പരിഗണനയില്‍ വന്നത്. 29 സിനിമകള്‍ അന്തിമ പട്ടികയില്‍ വന്നു. അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറി അംഗങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും. അത് ചര്‍ച്ചയിലൂടെ പിന്നീട് ഒറ്റ തീരുമാനത്തില്‍ എത്താം. പട്ടികയില്‍ നിന്ന് തള്ളപ്പെട്ട സിനിമകളുടെ വിവരങ്ങളൊന്നും അറിയില്ല. അന്തിമ പട്ടികയില്‍ വന്നതിനെക്കുറിച്ച് വിലയിരുത്തലുണ്ടാകാം. അതിനെക്കുറിച്ച് അക്കാദമിക്ക് അറിയില്ല, '' അദ്ദേഹം പറഞ്ഞു.

പുതിയ സാഹസങ്ങളോട് യെസ് പറഞ്ഞ് ദുർഗ കൃഷ്ണ

1


യൂത്ത് കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് സെയ്ദ് മിര്‍സ. അദ്ദേഹത്തിന് കേരളത്തിലെ രാഷ്ട്രീയവിഷയങ്ങള്‍ അറിയുമോയെന്ന് അറിയില്ല. അല്ലെങ്കില്‍ വേറെ ആരെങ്കിലും അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ടോ എന്നും അറിയില്ല'' പ്രേം കുമാര്‍ പറഞ്ഞു.

2

ഇന്ധന വിലവര്‍ധനയ്ക്കെതിരായ കോണ്‍ഗ്രസ് നടത്തിയ ദേശീയപാത ഉപരോധത്തിനെതിരെ പരസ്യമായി ജോജു പ്രതികരിക്കുകയും ഇതിയ വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു. ജോജുവിന്റെ വാഹനം തല്ലിത്തകര്‍ത്തതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. കോണ്‍ഗ്രസിനെതിരെ പ്രതിഷേധിച്ചതിന് സംസ്ഥാന സര്‍ക്കാര്‍ പ്രതിഫലമായി നല്‍കിയതാണ് സംസ്ഥാന അവാര്‍ഡ് എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതികരണം.

3

നിര്‍മ്മാതാവ് വിജയ് ബാബു പീഡനക്കേസില്‍ പ്രതിയായ പശ്ചാത്തലത്തില്‍ ഹോം സിനിമയെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തില്‍ തഴഞ്ഞുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ലെന്ന് നടന്‍ ഇന്ദ്രന്‍സ് പ്രതികരിക്കുകയും ചെയ്തിരുന്നു. ജൂറി ഹോം കണ്ടിട്ടില്ല എന്നത് ഉറപ്പാണെന്നും വിജയ് ബാബു ഒരു കേസില്‍ പ്രതിയായി എന്നുവെച്ച് സിനിമയെ മുഴുവന്‍ ഒഴിവാക്കണമായിരുന്നോ എന്നും ഇന്ദ്രന്‍സ് ചോദിച്ചിരുന്നു.

4

'ഹോം ഒഴിവാക്കാന്‍ ആദ്യമേ കാരണം കണ്ടുവെച്ചിട്ടുണ്ടാവും. കുടുംബത്തില്‍ ആരെങ്കിലും ഒരു കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കുടുംബക്കാരെയെല്ലാം പിടിച്ചുകൊണ്ട് പോവുമോ? അങ്ങനെയാണെങ്കിലും അത് ആരോപണമായി നില്‍ക്കുകയല്ലേ, അതില്‍ വിധിയൊന്നും വന്നിട്ടില്ലല്ലോ. കലയെ കലയായിട്ടാണ് കാണേണ്ടത്. കലയെ കശാപ്പ് ചെയ്യാന്‍ പാടില്ല. ഒരു വീട്ടില്‍ ഒരു കുട്ടി തെറ്റ് ചെയ്താല്‍ എല്ലാവരെയും അടിക്കുമോ? എത്രയോ പേരുടെ അധ്വാനത്തിന്റെ ഫലമാണ് സിനിമ. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഒരുപാട് കലാകാരന്മാരുണ്ട്. അവരുടെ അധ്വാനത്തെ കണ്ടില്ലാ എന്ന് നടിച്ചതില്‍ നിരാശയുണ്ട്. അവര്‍ക്ക് സിനിമയുടെ പിന്നിലെ ചതിക്കുഴിയൊന്നും അറിയില്ല. ഹോം സിനിമയെ അവാര്‍ഡില്‍ നിന്നും പൂര്‍ണ്ണമായി അവഗണിച്ചതില്‍ വിഷമമുണ്ട്. ജൂറി ഈ ചിത്രം കണ്ടിട്ടില്ല എന്നുറപ്പാണ്. കാണരുതെന്ന് ആഗ്രഹിച്ചവരും ഉണ്ടായിരുന്നിരിക്കാം. ജനങ്ങള്‍ക്ക് സിനിമ ഇഷ്ടപ്പെട്ടത് കൊണ്ടാണല്ലോ എല്ലാവരും പ്രതിഷേധം രേഖപ്പെടുത്തുന്നത്, എന്നാണ് അദ്ദേഹം പറഞ്ഞത്.

5


എന്നാല്‍ ഇതിന് പിന്നാലെ ഇന്ദ്രന്‍സിന് മറുപടിയുമായി സെയ്ദ് മിര്‍സ രംഗത്തെത്തി. ഹോം സിനിമ അവാര്‍ഡിനായി പരിഗണിച്ചില്ലെന്ന നടന്‍ ഇന്ദ്രന്‍സിന്റെ വാദം തെറ്റാണെന്ന് മിര്‍സ പറഞ്ഞു. എല്ലാ ജൂറി മെമ്പര്‍മാരും ഹോം സിനിമ കണ്ടിട്ടുണ്ടെന്നും ഒരു വിഭാഗത്തിലും അവസാനഘട്ടത്തിലേക്ക് ഹോം എത്തിയില്ലെന്നും ആണ് സെയ്ദ് മിര്‍സ പറഞ്ഞത്.

'ഇന്ദ്രന്‍സിന്റെ ആരോപണം തെറ്റാണ്. എല്ലാ ജൂറി മെമ്പര്‍മാരും ഹോം സിനിമ കണ്ടു. ഒരു വിഭാഗത്തിലും അവസാനഘട്ടത്തിലേക്ക് ഹോം എത്തിയില്ല. അവാര്‍ഡ് നിര്‍ണയം പൂര്‍ണമായും ജൂറി തീരുമാനം അനുസരിച്ചാണ്', മിര്‍സ പറഞ്ഞു.

English summary
home movie issue: prem kumar responds to congress allegations regarding state film award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X