കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാര്‍ഡനെ കുത്തികൊന്ന സംഭവം: കൊലയ്ക്കു കാരണം സുമയ്യയുടെ പരപുരുഷ ബന്ധം, ഭര്‍ത്താവിന്റെ മൊഴി പുറത്ത്

  • By Desk
Google Oneindia Malayalam News

കൊച്ചി: ഹോസ്റ്റല്‍ വാര്‍ഡനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ നിര്‍ണായക മൊഴി. ലേഡീസ് ഹോസ്റ്റല്‍ വാര്‍ഡനായ ഭാര്യയെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നു വിളിച്ചിറക്കി കുത്തി കൊലപ്പെടുത്തിയ കേസില്‍ കൊലപതാകത്തിന്റെ കാരണം ഭാര്യയ്ക്ക് മറ്റൊരുളോടുണ്ടായിരുന്ന അടുപ്പമാണെന്ന് ഭര്‍ത്താവിന്റെ മൊഴി. സംഭവത്തില്‍ ഭര്‍ത്താവ് ആലപ്പുഴ പുന്നപ്ര വടക്കേ ചേന്നാത്ത് പറമ്പില്‍ സജീര്‍ (32) റിമാന്‍ഡില്‍. ഇന്നലെ വൈകിട്ട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജില്ലാ ജയിലില്‍ അടച്ചു. വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്ന ഭാര്യ സുമയ്യയെ (27) ബുധനാഴ്ച വൈകിട്ടാണ് പാലാരിവട്ടം സ്‌നേഹ ലേഡീസ് ഹോസ്റ്റലിന് സമീപത്തെ ഇടറോഡില്‍ കുത്തിവീഴ്ത്തിയത്. നെഞ്ചിന് ആഴത്തില്‍ കുത്തേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

കൊലയ്ക്കുപയോഗിച്ച കത്തി സംഭവം ദിവസം ഉച്ചയ്ക്കു കൊച്ചിയില്‍ നിന്നു വാങ്ങിയതാണെന്നു പ്രതി സമ്മതിച്ചു. ഓട്ടൊ ഡ്രൈവറായ ഇയാള്‍ ചൊവ്വാഴ്ച വൈകിട്ട് ആലപ്പുഴയില്‍ നിന്നു കൊച്ചിയില്‍ എത്തിയിരുന്നു. ബുധനാഴ്ച രാവിലെ പാലാരിവട്ടത്തെത്തി സുമയ്യയുമായി സംസാരിച്ചു. കുടുംബകോടതിയില്‍ നല്‍കിയ വിവാഹമോചന കേസ് പിന്‍വലിക്കണമെന്നും ഒപ്പം വന്നു താമസിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും യുവതി വഴങ്ങിയില്ല. ഇതേത്തുടര്‍ന്നാണു ഭാര്യയെ വകവരുത്താന്‍ തീരുമാനിച്ചതെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തി. കത്തിയുമായി ഹോസ്റ്റലിന് സമീപമെത്തിയ ശേഷം യാത്ര പറയാനെന്ന വ്യാജേന സുമയ്യയെ വിളിച്ചിറക്കി. തന്നോടൊപ്പം വരണമെന്ന് ഒരു വട്ടം കൂടി ആവശ്യപ്പെട്ടു. സുമയ്യ ഇതിനു വഴങ്ങാതിരുന്നതിനെ തുടര്‍ന്നു വീണ്ടും വാക്കേറ്റമുണ്ടായി. ഇതിനിടെ നെഞ്ചത്ത് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

hostelwarden

സുമയ്യയ്ക്ക് മറ്റൊരാളുമായി ബന്ധമുള്ളതായും ഇയാള്‍ മൊഴി നല്‍കിയതായി പൊലീസ് വെളിപ്പെടുത്തി. മൊബൈല്‍ ഫോണില്‍ കാമുകനുമായി ഭാര്യ സംസാരിക്കുന്നതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സുമയ്യ പിണങ്ങിപ്പോയതെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ സ്ഥിരമായി മദ്യപിച്ചെത്തുന്ന സജീറിന്റെ മര്‍ദ്ദനം സഹിക്കാതെയാണു മാറി താമസിച്ചതെന്നു സുമയ്യയുടെ ബന്ധുക്കള്‍ അറിയിച്ചു. മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു. എറണാകുളം നോര്‍ത്ത് സിഐ കെ ജെ പീറ്ററിന്റെ നേതൃത്വത്തിലാണ് അന്വേഷണം.


English summary
Hostel wardon's death husband's response.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X