കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രങ്ങളില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനം

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി മനുഷ്യാവകാശ കമ്മീഷന്‍. ഇതുസംബന്ധിച്ച് മലബാര്‍ ദേവസ്വം കമ്മീഷണറോട് വിശദീകരണം തേടി.

മലബാര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ശമ്പളം ലഭിയ്ക്കുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സി.ഡി ഗ്രേഡുകളിലെ ജീവനക്കാര്‍ക്കാണ് ശമ്പളം ലഭിയ്ക്കാത്തത്. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ദേവസ്വം കമ്മീഷണറെ അറിയിച്ചു.

Guruvayur

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലായി 3500 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. എന്നാല്‍ ഇവരില്‍ ഭൂരിഭാഗം ജീവനക്കാര്‍ക്കും കഴിഞ്ഞ ഒരു വര്‍ഷമായി ശമ്പളം ലഭിച്ചിട്ടില്ല.

എട്ട് വര്‍ഷം കൂടുമ്പോള്‍ ജീവനക്കാരുടെ പ്രൊമോഷന്‍ നടപ്പിലാക്കുന്നില്ല. ജീവനക്കാരിലെ ഭൂരിഭാഗം പേരും ജീവിയ്ക്കുന്നത് ക്ഷേത്രത്തില്‍ നിന്ന് ലഭിയ്ക്കുന്ന തുച്ഛമായ വരുമാനത്തിലൂടെയാണെന്നും കമ്മീഷന്‍. സ്ഥിരം നിയമനക്കാര്യത്തിലും ദേവസ്വം ബോര്‍ഡ് അലംഭാവം കാണിയ്ക്കുകയാണെന്നും ആരോപണമുണ്ട്. ചുരുങ്ങിയ 6500 രൂപയെങ്കിലും മാസം ലഭിയ്‌ക്കേണ്ട ജീവനക്കാര്‍ക്ക് ഇപ്പോള്‍ ലഭിയ്ക്കുന്നത് ക്ഷേത്ര വിഹിതത്തില്‍ നിന്നുള്ള 30 ശതമാനം മാത്രമാണ്.

English summary
Human Right violations in Temples: Human Rights Commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X