കൊല്ലം നഗരത്തിന്റെ സുരക്ഷ ഒരു കുടുംബകാര്യമായി!!! സതീഷ് ബിനോയുടെ കയ്യിൽ നിന്നും അജിതാ ബീഗത്തിലേക്ക്!!

  • Posted By:
Subscribe to Oneindia Malayalam

കൊല്ലം: കൊല്ലം സിറ്റിയുടെ സുരക്ഷാ ചുമതല ഭർത്താവും പൊലീസ് കമ്മീഷണറുമായ സതീഷ് ബിനോയിൽ നിന്ന് ഭാര്യ അജിതാ ബീഗം ഐപിഎസ് ഏറ്റുവാങ്ങി.സംസ്ഥാന പൊലീസ് ചരിത്രത്തിൽ ആദ്യമായാണ് ഭർത്താവ് ഭാര്യക്ക് ചുമതല കൈമാറുന്നത്.

കൊല്ലം നഗരത്തിന്റെ സുരക്ഷ അങ്ങനെ ഒരു കുടുംബകാര്യം കൂടിയായി. ഒരു വർഷമായി കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ ചുമതല വഹിച്ചിരുന്ന സതീഷ് ബിനോ ഐപിഎസ് പത്തനംതിട്ടയിലേക്ക് സ്ഥലം മാറിയപ്പോൾ പകരം എത്തിയത് ഭാര്യ അജിത ബീഗം.

ajitha beegam

ജമ്മു കശ്മീർ മുതൽ ഒട്ടനവധി സംസ്ഥാനങ്ങളിൽ ജോലി ചെയ്തിട്ടുണ്ടെങ്കിലും ഭർത്താവിൽ നിന്ന് ബാറ്റണ്‍ ഏറ്റുവാങ്ങിയത് തന്റെ ഉത്തരവാദിത്വബോധം വര്‍ധിപ്പിക്കുകയാണെന്ന് അജിതാ ബീഗം പറഞ്ഞു.കൊല്ലം നഗരം ഭാര്യയുടെ കൈകളില്‍ സുരക്ഷിതമായിരിക്കുമെന്ന് സതീഷ് ബിനോ ഐപിഎസും പ്രതികരിച്ചു. നേരത്തേ കൊല്ലം റൂറൽ പൊലീസിന്റെ ചുമതലയാണ് അജിതാ ബീഗം വഹിച്ചിരുന്നത്.

English summary
kollam city commissioner satheesh bino hand over batton to wife ajitha beegam ips
Please Wait while comments are loading...