ഭാര്യയെ മഴുഉപയോഗിച്ച് വെട്ടിക്കൊന്ന പ്രതി റിമാന്റില്‍, പ്രതിക്ക് മൂന്ന് ഭാര്യമാര്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ഭാര്യയെ വെട്ടികൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതിയെ കോടതി റിമാന്റ് ചെയ്തു. ഭാര്യ കരുവാക്കോടന്‍ കദീജ (41)നെ മഴു ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായഭര്‍ത്താവ് കുഴിയംപറമ്പ് പുറ്റമണ്ണ തവളക്കുഴിയന്‍ ഉലാം അലി (53)നെയാണ് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്. ബുധനാഴ്ച വൈകുന്നേരം വീട്ടില്‍ നിന്നും ഓടിച്ച് സമീപത്തുള്ള പറമ്പില്‍ വെച്ചാണ് ഖദീജയെ ഉലാം അലി ദാരുണമായി കൊലപ്പെടുത്തിയത്.

ദിലീപ് നടിയെ നേരിട്ടു ഭീഷണിപ്പെടുത്തി, പങ്ക് ആദ്യം സൂചിപ്പിച്ചത് നടിയുടെ സഹോദരന്‍!!

കൃത്യം നിര്‍വഹിച്ച ശേഷം കൊലക്ക് ഉപയോഗിച്ച മഴു ഒളിപ്പിച്ച് രക്തം പുരണ്ട വസ്ത്രങ്ങള്‍ മാറിയതിന് ശേഷം രക്ഷപ്പെട്ട് പരിസരപ്രദേശങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ രഹസ്യവിവരത്തെ തുടര്‍ന്ന് മഞ്ചേരി സി.ഐ എന്‍.ബി ഷൈജു, അരീക്കോട് എസ്.ഐ കെ.സിനോദ് എന്നിവരുടെ നേതൃത്വത്തില്‍ കായികമായി പിടികൂടുകയായിരുന്നെന്ന് ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

          

murder

         പ്രതി ഉലാം അലിയെ കോടതിയില്‍ ഹാജറാക്കാന്‍ കൊണ്ടുപോകുന്നു

പ്രതിയെ പൊലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലക്ക് ഉപയോഗിച്ച മഴു, സംഭവസമയം പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ എന്നിവയും കണ്ടെടുത്തു. കൊല്ലപ്പെട്ട ഖദീജക്കും പ്രതിക്കും മൂന്ന് ആണ്‍മക്കളും നാല് പെണ്‍മക്കളുമുണ്ട്. ഇയാള്‍ മൂന്ന് വിവാഹങ്ങള്‍ കഴിച്ചിട്ടുണ്ടെന്നും ഭാര്യയുടെ ചാരിത്ര്യത്തിലുള്ള സംശയമാണ് കൊലക്ക് കാരണമായതെന്നും പൊലീസ് പറഞ്ഞു.

മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെടാന്‍ വീട്ടില്‍നിന്ന് ഇറങ്ങി ഓടിയ ഭാര്യയെ പിന്തുടര്‍ന്നെത്തിയ ഭര്‍ത്താവ് മഴുഉപയോഗിച്ചു വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണു പോലീസ് പറയുന്നത്.

കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് നാടിനെ നടുക്കിയ ദാരുണമായ കൊലപാതകം നടന്നത്. ഗുലാംഅലി ഭാര്യ ഖദീജയെ (45)വീടിനടുത്തുള്ള പറമ്പില്‍വച്ച് മഴുകൊണ്ട് തലയ്ക്ക് വെട്ടിക്കൊല്ലുകയായിരുന്നു. ഏഴു മക്കളുള്ള ദമ്പതികള്‍ക്കിടയില്‍ കാലങ്ങളായി തുടരുന്ന വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇവര്‍ തമ്മിലുള്ള അസ്വാരസ്യങ്ങളെ തുര്‍ന്ന് ആറു മാസം മുമ്പു വരെ പ്രതി തനിച്ചായിരുന്നു താമസിച്ചിരുന്നത്.

ആറു മാസം മുമ്പാണ് നാട്ടുകാര്‍ ഇടപെട്ട് പ്രതിയെ വീട്ടിലെത്തച്ചത്. സംഭവ ദിവസം വീണ്ടും പ്രതി ഖദീജയെ അക്രമിച്ചതിനെ തുടര്‍ന്ന് മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി വീടുവിട്ടോടുകയായിരുന്നു. എന്നാല്‍ ഖദീജയെ പിന്തുടര്‍ന്നെത്തിയാണ് പ്രതി മഴു ഉപയോഗിച്ച് വെട്ടിക്കൊന്നത്. ഭാര്യയുടെ സ്വഭാവശുദ്ധിയെ ചൊല്ലിയായിരുന്നു നിരന്തരമുള്ള തര്‍ക്കവും മര്‍ദ്ദനവും. വെട്ടേറ്റ് തലയോട്ടി പിളര്‍ന്ന ഖദീജയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല.

സംഭവശേഷം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുലാംഅലിയെ അരീക്കോട് പോലീസ് നാട്ടുകാരുടെ സഹായത്തോടെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്നാണ് സി.ഐ അറസ്റ്റ് രേഖപ്പെടുത്തിയത്. പോലീസും സയന്റിഫിക് സംഘവും കൊലപാതകം നടന്ന സ്ഥലത്ത് പരിശോധന നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

English summary
husband murdered wife with axe;accussed under custody

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്