ഞെട്ടിത്തരിച്ച് സിവില്‍സര്‍വീസ് ലോകം; തിരുവനന്തപുരത്തും അറസ്റ്റ്, കോപ്പിയടി... വന്‍സ്രാവുകള്‍ ഇനിയും

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയിലെ ഹൈടെക് കോപ്പിയടിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തും അറസ്റ്റ്. രണ്ടു പേരാണ് തലസ്ഥാനത്ത് പിടിയിലായത്. ഐഎഎസ് പരിശീലന കേന്ദ്രം നടത്തുന്ന സ്ഥാപന ഉടമയും മാനേജരുമാണ് പിടിയിലായത്.

Safeer

ഹൈടെക് കോപ്പിയടിയുമയി ബന്ധപ്പെട്ട് ഐപിഎസ് ഉദ്യോഗസ്ഥന്‍ സഫീര്‍ കരീം നേരത്തെ അറസ്റ്റിലായിരുന്നു. ഇയാളെ സഹായിച്ചവരാണ് ഇപ്പോള്‍ തിരുവനന്തപുരത്ത് പിടിയിലായത്. ജംഷാദ്, മുഹമ്മദ് ഷരീബ് ഖാന്‍ എന്നിവരെയാണ് തമിഴ്‌നാട് പോലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.

പ്രതികളുടെ ഐഎഎസ് പരിശീലന കേന്ദ്രത്തിലെ ഹാര്‍ഡ് ഡിസ്‌ക്കുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ജംഷാദിനെയും ഷരീബ് ഖാനെയും പോലീസ് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി.

കൂടുതല്‍ പേരുടെ അറസ്റ്റ് ഉടനെയുണ്ടാകുമെന്നാണ് സൂചനകള്‍. വെള്ളിയാഴ്ച രാത്രിയാണ് അന്വേഷണ സംഘം തിരുവനന്തപുരത്തെത്തിയത്. ഐഎഎസ് പരിശീലന കേന്ദ്രത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ പരിശോധന നടത്തി.

തൊട്ടുപിന്നാലെയാണ് ജംഷാദിനെയും ഷരീബ് ഖാനെയും കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കോപ്പിയടിയിലുള്ള പങ്ക് ബോധ്യപ്പെട്ടത്. തുടര്‍ന്ന് ചെന്നൈയിലേക്ക് കൊണ്ടുപോകുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

പ്രമുഖ നടിയുടെ അമ്മയുടെ വെളിപ്പെടുത്തല്‍; മകളെ ക്രൂരമായി പീഡിപ്പിച്ചു, അത് ആത്മഹത്യയല്ല

നേരത്തെ കോപ്പിയടി കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോപ്പിയടിച്ച സഫീര്‍ കരീം, സഹായിച്ച ഭാര്യ ജോയ്‌സി, സഫീറിന്റെ സുഹൃത്ത് ഡോ. പി രാംബാബു എന്നിവരെയാണ് നേരത്തെ പിടികൂടിയിരുന്നത്.

അന്വേഷണ സംഘത്തെ കുടുക്കി ദിലീപ് ആരാധകര്‍; രഹസ്യമൊഴി എങ്ങനെ? കോടതിയില്‍ പിടിവീഴും!!

മൂവരെയും ചോദ്യം ചെയ്തപ്പോഴാണ് തിരുവനന്തപുരത്തെ സംഘത്തെ കുറിച്ചുള്ള സൂചന ലഭിച്ചത്. തുടര്‍ന്ന് തമിഴ്‌നാട് പോലീസ് തിരുവനന്തപുരത്തെത്തി. ജോയ്‌സിക്ക് ഒന്നര വയസുള്ള മകളുണ്ട്. ഈ കുട്ടിയുമായാണ് ഇവരെ ജയിലിലെത്തിച്ചത്. കുട്ടിയുടെ ആരോഗ്യനില മോശമാണെന്ന് കണ്ട് ജോയ്‌സിക്കു ജാമ്യം നല്‍കുകയായിരുന്നു.

അവതാരകയുടെ പാന്റീസിനകത്ത് എട്ടുകാലി; വേദിയില്‍ വച്ചുതന്നെ വസ്ത്രം അഴിച്ചു, അന്തംവിട്ട് പ്രേക്ഷകര്‍

മൂന്ന് വര്‍ഷം മുമ്പ് സിവില്‍ സര്‍വീസ് എല്ലാ പരീക്ഷയിലും ഉന്നത വിജയം നേടിയ വ്യക്തിയാണ് സഫീര്‍. ഇയാളുടെ നെടുമ്പാശേരി വയല്‍ക്കരയിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു.

English summary
IAS copying: Two arrested from Kerala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്