കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ കനിഞ്ഞാൽ തൃശ്ശൂർ പൂരം വെടിക്കെട്ട് നാളെ

Google Oneindia Malayalam News

കൊച്ചി; മഴയില്ലേങ്കിൽ തൃശൂർ പൂരം വെടിക്കെട്ട് വെള്ളിയാഴ്ച നടത്താൻ തീരുമാനം. വൈകീട്ട് നാല് മണിക്കായിരിക്കും വെടിക്കെട്ട് നടത്തിയേക്കുക. കനത്ത മഴയെ തുടർന്നായിരുന്നു തൃശ്ശൂർ പൂരം വെടിക്കെട്ട് മാറ്റിവെച്ചത്.

ഈ മാസം 11നായിരുന്നു തൃശൂർ പൂരം നടന്നത്. കനത്ത മഴയെത്തുടർന്നാണ് 11 ന് പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് മാറ്റി വയ്ക്കുകയായിരുന്നു. പിന്നീട് രണ്ട് തവണ വെടിക്കെട്ട് നടത്താൻ തീരുമാനിച്ചിരുന്നുവെങ്കിലും മഴ കാരണം തീരുമാനം ഉപേക്ഷിക്കേണ്ടി വന്നു. നഗരഹൃദയത്തിലുള്ള വെടിക്കോപ്പ് പുരകളിലാണ് ഇപ്പോൾ വെടിക്കോപ്പുകൾ സൂക്ഷിച്ചിരിക്കുന്നത്. ഇത് ഏറെ നാൾ ഇങ്ങനെ സൂക്ഷിച്ച് വെക്കാൻ സാധിക്കില്ല. പോലീസ് കാവലിലാണ് വെടിക്കോപ്പുകൾ സൂക്ഷിച്ചിരിക്കുന്നത്.

Thrissur Pooram fireworks

നിലവിൽ അതി തീവ്രമായ മഴയിൽ വടക്കുന്നാഥ ക്ഷേത്ര മൈതാനം നനഞ്ഞു കുതിര്‍ന്ന് നിൽക്കുകയാണ്. വെയിലുദിക്കാതെ എങ്ങനെ വെടിക്കെട്ട് സാമഗ്രികൾ നിരത്താൻ സാധിക്കുമെന്നതും ചോദ്യമാണ്.

അതേസമയം ജില്ലയിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. പലയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. മഴയിൽ രണ്ട് വീടുകളിലെ കിണർ അരിട്ടു. കാറളത്തും പൂമംഗലത്തുമാണ് കിണർ ഇടിഞ്ഞ് താഴ്ന്നത്. കനത്തമഴയെ തുടര്‍ന്ന് പെരിങ്ങൽകുത്ത് ഡാമിൻ്റെ ഒരു ഷട്ടർ തുറന്നു. ഡാമിലെ ജലനിരപ്പ് 420 മീറ്ററാക്കി ക്രമീകരിക്കാനാണ് ഷട്ടർ തുറന്നത്. നിലവിൽ 420.9 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. പെരിങ്ങൽകുത്ത് ഡാമിൻ്റെ 7 ഷട്ടറുകളിലൊന്നാണ് വൈകിട്ട് തുറന്നത്.
അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തൃശൂരിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

ബെംഗളൂരുവിൽ കനത്ത മഴ; വെള്ളത്തിൽ മുങ്ങി നഗരം..ചിത്രങ്ങൾ കാണാം

2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

English summary
If no heavy rain Thrissur Pooram fireworks may held tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X