ഐഎന്‍എലില്‍ വീണ്ടും മഞ്ഞുരുക്കല്‍; പ്രശ്നപരിഹാരത്തിന് ഒരുമിച്ചൊരു പത്രസമ്മേളനം... പക്ഷേ, അടിത്തട്ടില്‍ ഭിന്നത
കോഴിക്കോട്: ഐഎന്‍എലില്‍ സമവായ ധാരണകള്‍ക്ക് ശേഷം വീണ്ടും ഉരുത്തിരിഞ്ഞു വന്ന പ്രതിസന്ധികള്‍ക്ക് പരിഹാരമാകുന്നു. സെപംബര്‍ 13, തിങ്കളാഴ്ച സംസ്ഥാന പ്രസിഡന്റും സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംയുക്തമായി കോഴിക്കോട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം നടത്തും.
സമവായ ധാരണകള്‍ തെറ്റിച്ച് കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവര്‍കോവിലും നടത്തിയ നീക്കങ്ങള്‍ വലിയ എതിര്‍പ്പുകള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തിലും ഒത്തുതീര്‍പ്പിലെത്തിയിരിക്കുകയാണ് ഇപ്പോള്‍. സമാനമായ പ്രശ്നങ്ങള്‍ ഇനി ആവര്‍ത്തിക്കില്ല എന്ന ഇറപ്പിലാണ് മുന്നോട്ടുള്ള പോക്ക്.

മെമ്പര്‍ഷിപ് പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ പ്രത്യേക സമിതി ചേര്‍ന്ന് ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ പുനനാരംഭിക്കാവൂ എന്നതായിരുന്നു ഐഎന്‍എലിലെ സമവായ ധാരണ. എപി അബ്ദുള്‍ വഹാബ് പക്ഷം സമവായ ചര്‍ച്ചകളില്‍ പ്രധാനമായും ഉന്നയിച്ച വിഷയവും അംഗത്വ കാമ്പയിനുമായി ബന്ധപ്പെട്ടായിരുന്നു. എന്നാല്‍ ഈ ധാരണകള്‍ സമാവമായത്തിന് ദിവസങ്ങള്‍ക്കകം ലംഘിക്കപ്പെട്ടത്. വീണ്ടും ഒരു പൊട്ടിത്തെറിയുണ്ടാകുമോ എന്ന് സംശയിക്കത്തക്ക നിലയില്‍ ആയിരുന്നു പിന്നീടുള്ള സംഭവ വികാസങ്ങള്‍.

സമവായ ധാരണയിലെ ലംഘനം സംബന്ധിച്ച് മധ്യസ്ഥ ചര്‍ച്ച നടത്തിയ കാന്തപുരവും അസംതൃപ്തനായിരുന്നു. വഹാബ് വിഭാഗം ഇക്കാര്യം ഒരു പരാതി ആയി അംഗീകരിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ സെപ്തംബര്‍ 11 ന് ഇരു വിഭാഗങ്ങളിലേയും അഞ്ച് പേരെ വീതം ഉള്‍ക്കൊളിച്ച് രൂപീകരിച്ച പ്രത്യേക സമിതി യോഗം ചേര്‍ന്നു. സമവായ ധാരണകളുടെ ലംഘനം തന്നെ ആയിരുന്നു പ്രധാന ചര്‍ച്ച.

അംഗത്വ കാമ്പയിന് നിര്‍ത്തിവയ്ക്കുക എന്ന ആവശ്യമാണ് വഹാബ് വിഭാഗം ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തില്‍ ധാരണയായിട്ടുണ് എന്നാണ് വിവരം. മൂന്ന് മാസത്തേക്ക് നിര്‍ത്തിവയ്ക്കുക എന്നതായിരുന്നു ആവശ്യമെങ്കിലും, ഒരുമാസത്തേക്കെങ്കിലും ഇത് നടപ്പിലാക്കാന്‍ ധാരണയായിട്ടുണ്ട് എന്നാണ് വിവരം. സമവായ ചര്‍ച്ചകളില്‍ നേരത്തേയും ഇങ്ങനെ ഒരു ധാരണ ഉണ്ടായിരുന്നെങ്കിലും അത് ഒരു വിഭാഗം പാലിച്ചില്ല എന്ന ആക്ഷേപം വഹാബ് വിഭാഗത്തിനുണ്ട്. എന്തായാലും അത്തരം ഒരു സംഭവം ഇനി ആവര്‍ത്തിക്കില്ല എന്ന ഉറപ്പ് ലഭിച്ചിട്ടുണ്ട്.
സൂപ്പര്‍ ഹോട്ട് ലുക്കില്‍ മൃദുല മുരളി; ട്രെന്‍ഡിംഗായി ചിത്രങ്ങള്‍

നിലവില്‍ അംഗത്വവിതരണത്തില് വലിയ വിഭാഗീയത ഉണ്ട് എന്നാണ് ആക്ഷേപം. ഒരു വിഭാഗത്തിന് സ്വാധീനമുള്ള ഘടകങ്ങളില്‍ മാത്രമാണ് ലഭ്യമായിരുന്നത്. ഈ പ്രശ്നം പരിഹരിക്കാനും ധാരണയായിട്ടുണ്ട്. ആവശ്യത്തിന് മെമ്പര്‍ഷിപ്പ് ലഭിച്ചിട്ടില്ല എന്ന പരാതിയുള്ള ഘടകഘങ്ങളുടെ പരാതികള്‍ കേള്‍ക്കും. ഇതുവഴി മെമ്പര്‍ഷിപ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അംഗത്വ കാമ്പയിന് അട്ടിമറിച്ച് കാസിം ഇരിക്കൂര്‍ വിഭാഗം പാര്‍ട്ടി പിടിക്കാന്‍ ശ്രമിക്കുകയാണ് എന്നതായിരുന്നു വഹാബ് വിഭാഗത്തിന്റെ ആക്ഷേപം.

പാര്‍ട്ടിയിലെ വിയോജിപ്പുകള്‍ നേതാക്കള്‍ തമ്മില്‍ മാത്രമല്ല, അടിത്തട്ടിലും രൂക്ഷമാണെന്നാണ് സമിതിയുടേയും മധ്യസ്ഥരുടേയും വിലയിരുത്തല്‍. ഈ പ്രശ്നം പരിഹരിക്കാതെ ആത്യന്തികമായി ഒരു സമവായം സാധ്യമല്ല. ഈ പ്രശ്നം പരിഹരിക്കാനുള്ള നിര്‍ദ്ദേശവും മുന്നോട്ട് വയ്ക്കപ്പെട്ടിട്ടുണ്ട്. എല്ലാ ജില്ലകളിലും കണ്‍വെന്‍ഷനുകള്‍ ഒരുമിച്ച് വിളിച്ചുചേര്‍ക്കുക എന്നതാണത്. ഇതുവഴി അടിത്തട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമോ എന്നത് ചോദ്യമായി തന്നെ അവശേഷിക്കും. ഏകപക്ഷീയമായി ഒരു വിഭാഗം മാത്രം തുടര്‍ച്ചയായി എല്ലാ ധാരണകളും തെറ്റിക്കുന്നു എന്നതില്‍ അടിത്തട്ടില്‍ കടുത്ത പ്രതിഷേധമാണുള്ളത്.

പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ഒത്തുതീര്ന്നതിന്റെ അടിസ്ഥാനത്തില്‍ പ്രസിഡന്റ് എപി അബ്ദുള്‍ വഹാബും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും ചേര്‍ന്ന് സംയുക്ത വാര്‍ത്താ സമ്മേളനം നടത്താനും ധാരണയായിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് കോഴിക്കോട് പ്രസ് ക്ലബ്ബില്‍ വച്ചാണ് വാര്‍ത്താ സമ്മേളനം. എന്നാൽ ഇങ്ങനെ ഒരു സമവായത്തിൽ എപി അബ്ദുൾ വഹാബിനെ പിന്തുണയ്ക്കുന്ന താഴേ കിടയിലുള്ള പ്രവർത്തകർക്ക് കടുത്ത അസംതൃപ്തിയാണുള്ളത്. കഴിഞ്ഞ ദിവസം മഞ്ചേരിയിലും തൃശൂരിലും കാസർഗോഡും എല്ലാം നടന്ന സംഭവങ്ങളിൽ പ്രാദേശിക നേതൃത്വങ്ങൾ ഇപ്പോഴും വിയോജിപ്പിൽ തന്നെയാണ്.

മധ്യസ്ഥരെ പോലും ഞെട്ടിപ്പിക്കുന്ന നടപടി ആയിരുന്നു മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ ഭാഗത്ത് നിന്ന് കഴിഞ്ഞ ആഴ്ച ഉണ്ടായത് . പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി കുടിയാണ് ദേവര്‍കോവില്‍ . എന്നിട്ടും അദ്ദേഹം മഞ്ചേരിയില്‍ ഗൃഹസന്ദര്ശനങ്ങള് നടത്തി അംഗത്വ വിതരണം നടത്തി. അതും പ്രാദേശിക ഐഎന്‍എല്‍ നേതൃത്വത്തിന് തീരെ താത്പര്യമില്ലാത്ത ചിലരെയാണ് അദ്ദേഹം പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത് . മുമ്പ് മഞ്ചേരി നഗരസഭയില്‍ എല്‍ഡിഎഫ് ഭരണം വീഴ്ത്താന്‍ കാരണക്കാരായവരും അക്കൂട്ടത്തില്‍ ഉണ്ട് എന്നത് എല്‍ഡിഎഫ് നേതൃത്വത്തിനും അസ്വസ്ഥത സൃഷ്ടിച്ചിരുന്നു.

മന്ത്രിയ്ക്കെതിരെ നേരത്തേ ഉയര്‍ന്ന പരാതിയ്ക്ക് സമാനമായ സംഭവവും മഞ്ചേരിയില്‍ അരങ്ങേറിയിരുന്നു. മന്ത്രിയുടെ പരിപാടിയെ കുറിച്ച് എല്‍ഡിഎഫ് പ്രാദേശിക നേതൃത്വത്തേയോ ഐഎന്‍എല്‍ നേതൃത്വത്തേയോ അറിയിച്ചിരുന്നില്ല എന്നതായിരുന്നു അത്. പരിപാടിയില്എല്ഡിഎഫ് നേതാക്കള്‍ക്ക് ക്ഷണവും ഉണ്ടായില്ല. മഞ്ചേരി നഗരസഭ സംഘടിപ്പിച്ച പരിപാടി, ഒരു ലീഗ് മേളയായി മാറി എന്നും അതില്‍ മന്ത്രി പങ്കെടുത്തു എന്നും ആണ് ആക്ഷേപം. ഈ വിഷയത്തില്‍ എല്‍ഡിഎഫ് ജില്ലാ നേതൃത്വത്തിലേക്ക് പരാതിയും അയച്ചിട്ടുണ്ട്.

സംസ്ഥാന ജനറല്‍ സെക്രട്ടറി. കാസിം ഇരിക്കൂറിന്റെ നേതൃത്വത്തില്‍ തൃശൂരില്‍ നടത്തിയ കണ്‍വെന്‍ഷനും വലിയ വിവാദത്തിന് വഴിവച്ചിരുന്നു. അംഗത്വ വിതരണം കൂടി ലക്ഷ്യമിട്ടായിരുന്നു ഇത്. എന്നാല്‍ വലിയ എതിര്‍പ്പിനെ തുടര്‍ന്ന് അംഗത്വ വിതരണം ഉപേക്ഷിക്കുകയായിരുന്നു. ഇവിടെ ഒരു സംഘര്‍ഷ സാധ്യത പോലും നിന്നിരുന്നു. പോലീസിന്റെ ഇടപെടല്‍ ആയിരുന്നു ഇത് ഒഴിവാക്കിയത്. സമാനമായ രീതിയില്‍ കാസര്ഗോടും കാസിം ഇരിക്കൂര്‍ വിഭാഗം അംഗത്വ വിതരണം നടത്തിയിരുന്നു എന്നാണ് വഹാബ് വിഭാഗത്തിന്റെ ആക്ഷേപം. ഈ വിഷയങ്ങളാണ് പാര്‍ട്ടിയുടെ താഴേ കിടയിലുള്ള പ്രവര്‍ത്തകരെ ഏറെ പ്രകോപിപ്പിച്ചത്. മഞ്ചേരിയില്‍ മന്ത്രിയ്ക്കെതിരെയുള്ള പ്രതിഷേധം അതിരുവിടുന്ന സാഹചര്യത്തിലേക്ക് നീങ്ങിയെങ്കിലും നേതാക്കള്‍ ഇടപെട്ട് തണുപ്പിക്കുകയായിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications