ഗര്‍ഭിണിയോട് കൈക്കൂലി ആവശ്യപ്പെട്ട സംഭവം: യൂത്ത് ലീഗ് പരാതിയില്‍ അന്വേഷണം തുടങ്ങി

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പരിശോധനക്ക് എത്തിയ ഗര്‍ഭിണിയോട് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ ഗൈനക്കോളജിസ്റ്റിനെതിരെ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് ജനറല്‍ ആസ്പത്രി സൂപ്രണ്ട് ഡോ.രാജാറാം അറിയിച്ചതായി മുസ്ലിം യൂത്ത് ലീഗ് പത്രകുറിപ്പില്‍ പറഞ്ഞു.

പശുക്കടവ് ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ സമൂഹ വിരുദ്ധരുടെ അഴിഞ്ഞാട്ടം: ലൈബ്രററി പുസ്തകങ്ങൾ കത്തിച്ചു

മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി ഇന്ന് രേഖാമൂലം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം ആരംഭിച്ചതെന്ന് ആസ്പത്രി സൂപ്രണ്ട് പറഞ്ഞു.

bribe

യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, സഹീര്‍ ആസിഫ്, അജ്മല്‍ തളങ്കര, നൗഫല്‍ തായല്‍, ഹമീദ് ചേരങ്കൈ, ജലീല്‍ തുരുത്തി, ഹാരിസ് ബെദിര, അസ്‌കര്‍ ചൂരി, ഹസന്‍കുട്ടി പതികുന്നില്‍, സവാദ് നുള്ളിപ്പാടി, അനസ് കണ്ടത്തില്‍, മുജീബ് തായലങ്ങാടി, ഹസൈന്‍ തളങ്കര, ഫിറോസ് കടവത്ത്, ഹാരിഫ് പള്ളിക്കാല്‍, ഷഹീന്‍ ഷാ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

English summary
Investigation started for asking bribe from pregnant lady

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്