യുഡിഎഫിന് ഒപ്പമായിരുന്നപ്പോൾ നഷ്ടം മാത്രം!! ലാഭമുണ്ടാക്കാൻ ജെഡിയു എൽഡിഎഫിലേക്ക്?

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: യുഡിഎഫ് വിട്ട് ജനതാദൾ യുണൈറ്റഡ് എൽഡിഎഫിലേക്ക് ചേക്കേറുന്നതായി സൂചന. ഈ വർഷം അവസാനത്തോടെ മുന്നണി മാറ്റം ഉണ്ടാകുമെന്നാണ് സൂചന. ഇതു സംബന്ധിച്ച സൂചനകൾ നൽകിയിരിക്കുന്നത് ജെഡിയു നേതാക്കൾ തന്നെയാണ്.

മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയുമായി പലവട്ടം ചർച്ച നടന്നെന്ന് ജെഡിയു സംസ്ഥാന പ്രസിഡൻറ് ചാരുപാറ രവി മനോരമ ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. കൂടാതെ മുന്നണി മാറ്റം അനിവാര്യമാണെന്ന് വ്യക്തമാക്കി സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി ഹാരിസ് വ്യക്തമാക്കുകയും ചെയ്തിരുന്നു. യുഡിഎഫുമായി ചേർന്ന ശേഷം ജെഡിയുവിന് നഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നാണ് നേതാക്കൾ ആരോപിക്കുന്നത്.

ഈ വര്‍ഷം അവസാനം

ഈ വര്‍ഷം അവസാനം

യുഡിഎഫുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച സൂചനകൾ ജെഡിയു നേതാക്കളായ ഷേയ്ക്ക് പി ഹാരിസ്, ചാരുപാറ രവി എന്നിവരാണ് നൽകിയിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ മുന്നണി മാറ്റം ഉണ്ടാകുമെന്നാണ് നേതാക്കൾ പറയുന്നത്.

കോൺഗ്രസിലെ അന്തഛിദ്രങ്ങൾ

കോൺഗ്രസിലെ അന്തഛിദ്രങ്ങൾ

കോൺഗ്രിസിലെ അന്തഛിദ്രങ്ങൾ യുഡിഎഫിലെ ഘടക കക്ഷികളെ കൂടി ദുർബലപ്പെടുത്തുന്നുവെന്നാണ് ജെഡിയു നിലപാട്. കോണ്‍ഗ്രസിൽ ശക്തമായ അടിയൊഴുക്കും ഗ്രൂപ്പിസവുമാണെന്നും നേതാക്കൾ കുറ്റപ്പെടുത്തുന്നു.

ഇടതുമുന്നണിക്ക് വൻ വിജയം ‌

ഇടതുമുന്നണിക്ക് വൻ വിജയം ‌

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തിനെതിരെ പാര്‍ട്ടി നേതൃത്വത്തിന് അമര്‍ഷമുണ്ട്.കോണ്‍ഗ്രസിനും ജെഡിയുവിനും സ്വാധീനമുള്ള മേഖലയില്‍ ഇടതുമുന്നണി വലിയ വിജയം നേടി. സഖ്യകക്ഷികളെ പരാജയപ്പെടുത്തുന്ന സമീപനമാണ് കോൺഗ്രസിൻറെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ജെഡിയു പറയുന്നു.

നഷ്ടം മാത്രം

നഷ്ടം മാത്രം

യുഡിഎഫിൽ ചേർന്ന ശേഷം പാർട്ടിക്ക് വൻ നഷ്ടമുണ്ടായതായി ഷേയ്ക്ക് പി ഹാരിസ് പറയുന്നു. പ്രയോജനമുണ്ടായിട്ടില്ലെന്നും അദ്ദേഹം. താഴെത്തട്ടിലുള്ള വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കഴിഞ്ഞിട്ടല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഒരു രാജ്യസഭ എംപി സ്ഥാനം മാത്രമാണ് കിട്ടിയതെന്നും ഷേയ്ക്ക് പി ഹാരിസ്.

നിലിവിലെ സാഹചര്യം

നിലിവിലെ സാഹചര്യം

നിലവിലെ സാഹചര്യത്തിൽ യുഡിഎഫിൽ നിന്നു കൊണ്ട് പാർട്ടിക്ക് വിജയം നേടാൻ സാധിക്കില്ലെന്നാണ് ജെഡിയു നേതാക്കൾ വിലയിരുത്തുന്നത്. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് വലിയ രാഷ്ട്രീയ മാറ്റം ഉണ്ടാകുമെന്നാണ് ജെഡിയു വ്യക്തമാക്കുന്നത്.

പരാതി പരിഹരിക്കുന്നില്ല

പരാതി പരിഹരിക്കുന്നില്ല

ജെഡിയു കോണ്‍ഗ്രസിൽ ഉന്നയിച്ച പരാതികളൊന്നും തന്നെ പരിഹരിച്ചില്ലെന്നും നേതാക്കൾ ആരോപിക്കുന്നു. പരാതി പരിഹരിക്കാൻ കോൺഗ്രസ് ഒന്നും ചെയ്യുന്നില്ലെന്നാണ് നേതാക്കൾ പറയുന്നത്.

കംഫർട്ടബിൾ എൽഡിഎഫ്

കംഫർട്ടബിൾ എൽഡിഎഫ്

യുഡിഎഫില്‍ മുന്നണി ബന്ധത്തെ ഓര്‍ത്ത് പലതും വിഴുങ്ങേണ്ട അവസ്ഥയാണ്. ഇടതുമുന്നണിയാണ് കൂടുതല്‍ കംഫര്‍ട്ടബിള്‍. കോണ്‍ഗ്രസില്‍ ശക്തമായ അടിയൊഴുക്കും ഗ്രൂപ്പിസവുമാണ്. മുന്നണിമാറ്റവുമായി ബന്ധപ്പെട്ട് പലവട്ടം ചര്‍ച്ചകള്‍ നടന്നതായും ചാരുപാറ രവി പറഞ്ഞു.

ക്ഷണം പോസിറ്റീവ് ആയി കാണുന്നു

ക്ഷണം പോസിറ്റീവ് ആയി കാണുന്നു

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ ക്ഷണത്തെ പോസിറ്റീവായി കാണുന്നുവെന്നാണ് ജെഡിയു നേതാക്കള്‍ പറയുന്നത്. മനോരമ ന്യൂസിലെ നേരേ ചൊവ്വേയിൽ സംസാരിക്കുമ്പോഴായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ജെഡിയു അടക്കമുള്ള പാർട്ടികളെ തിരികെ വിളിച്ചത്.

അനുനയ ശ്രമവുമായി കോൺഗ്രസ്

അനുനയ ശ്രമവുമായി കോൺഗ്രസ്

ജെഡിയു മുന്നണി വിട്ടേക്കുമെന്ന സൂചനകൾ ലഭിച്ചതോടെ അനുനയ ശ്രമവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ജെഡിയുവിന്റെ പരാതികൾ പരിഹരിക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്.

English summary
jdu leaders comment on relation with udf
Please Wait while comments are loading...