കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷ കേസ് വിധി; ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായുള്ള സഹപാഠിയുടെ ഫേസ്ബുക്ക് പോസറ്റ് വൈറല്‍

  • By Sanoop
Google Oneindia Malayalam News

Recommended Video

cmsvideo
ജിഷ കേസ്: സംശയങ്ങള്‍ ബാക്കി | Oneindia Malayalam

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുമായി ജിഷയുടെ സഹപാഠി രംഗത്ത്. ലോ കോളേജിലെ ജിഷയുടെ സഹപാഠിയും കെഎസ്യു നേതാവുമായ പിവൈ ഷാജഹാനാണ് ഫേസ്ബുക്ക് പോസറ്റിലൂടെ ചോദ്യങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയത്. ഭരണകൂടത്തേയും നീതിന്യായ വ്യവസ്ഥയേയും വിശ്വാസത്തിലെടുത്ത് ഈ വിധിയിൽ ആശ്വാസമുണ്ട്.

എന്നിരുന്നാലും ചില ചോദ്യങ്ങൾ ബാക്കിയുണ്ടെന്നും തുടങ്ങുന്ന പോസ്റ്റില്‍ ആക്ഷന്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ട് മുന്നോട്ട് പോയ സമയത്ത് അനുഭവിച്ച ബുദ്ധിമുട്ടുകളെയും പീഠനങ്ങളെയും പറ്റിയും ആക്ഷൻ കൗൺസിൽ ചെയർമാൻകൂടിയായ പിവൈ ഷാജഹാന്‍ ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്നുണ്ട്.കഴിഞ്ഞ ദിവസമാണ് ജിഷ വധകേസുമായി ബന്ധപ്പെടട കോടത് വിധി പുറത്ത് വന്നത്. പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിനെ തുടര്‍ന്ന പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. ഷാജഹാന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇപോപള്‍ സോഷ്യല്‍ മീഡിയ വഴി വൈറലായിക്കൊണ്ടിരിക്കുകയാണ്.

സംശയം ജനിപ്പിക്കുന്നു

സംശയം ജനിപ്പിക്കുന്നു

ജിഷ മരിച്ച ദിവസം തുറന്നു കിടന്ന വാതിലിലൂടെ അകത്ത് കയറാമായിരുന്ന ജിഷയുടെ അമ്മ എന്തിന് വേണ്ടിയാണ് മൃതദേഹം ജനലിലുടെയാണ് കണ്ടതെന്ന് പറഞ്ഞത് സംശയം ജനിപ്പിക്കുന്നു.

പുറം ലോകത്തോട് പറയാനുണ്ടായിരുന്നത്?

പുറം ലോകത്തോട് പറയാനുണ്ടായിരുന്നത്?

ജിഷ സൂക്ഷിച്ചിരുന പെൻ ക്യാമറ വഴി റെക്കോഡ് ചെയ്ത വീഡിയോയിലൂടെ എന്തായിരുന്നു പുറം ലോകത്തോട് പറയാനുണ്ടായിരുന്നത്? സമൂഹത്തിൽ കാപട്യത്തിന്റെ മുഖം മൂടിയണിഞ്ഞ ആരുടേയോ മുഖം പുറത്തു കൊണ്ടുവരാനുണ്ടായിരുന്നു എന്നു വിശ്വസിക്കാം.

ആരെയോ ഭയപ്പെട്ടിരുന്നു

ആരെയോ ഭയപ്പെട്ടിരുന്നു

ജിഷ കാലങ്ങളായി തലക്കടിയിൽ വാക്കത്തി വച്ചിരുന്നത് ആരേ ഭയന്നിട്ട് ? ജിഷ പഠിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ ആരെയോ ഭയപ്പെട്ടിരുന്നു അത് ആരെ?

പോലീസ് പ്രൊട്ടക്ഷൻ എന്തിനായിരുന്നു

പോലീസ് പ്രൊട്ടക്ഷൻ എന്തിനായിരുന്നു

പ്രതി എന്നു പറയുന്ന ആൾ ജയിലിലായിരിക്കേ ഇത്രയും നാൾ എന്തിന് ജിഷയുടെ അമ്മക്ക് പോലീസ് പ്രൊട്ടക്ഷൻ കൊടുത്തിരിക്കുന്നത്? .അമ്മയുടെ മൊഴി മാറ്റി പറയാതിരിക്കാനാ'ണോ. .അതോ പുറം ലോകവുമായി ബന്ധപ്പെട്ടു കഴിഞ്ഞാൽ ജിഷയുടെ അമ്മ മറ്റുള്ളവരുമായി വിവരങ്ങൾ പങ്കുവക്കുമോ എന്ന് ഭയന്നിട്ടാണോ പോലീസ് പ്രൊട്ടക്ഷൻ..

പല്ലിന് വിടവുള്ള ആള്‍

പല്ലിന് വിടവുള്ള ആള്‍

ജിഷയുടെ കൊലപാതകി ജിഷയെ കടിച്ചെന്നും പല്ലിന് വിടവുള്ള ആളാണെന്നും പറഞ്ഞ് എത്രയോ പാവങ്ങളെ ചോദ്യം ചെയ്തു. ഇപ്പോൾ പിടിച്ചിരിക്കുന്ന പ്രതിക്ക് പല്ലിന് വിട വോ ചുരുണ്ട മുടിയോ ഇല്ല...

ജിഷ എന്റെ സഹപാഠിയായിരുന്നു

ജിഷ എന്റെ സഹപാഠിയായിരുന്നു

ഞാൻ ഇത്രയും പറയാൻ കാരണം ജിഷ മരിച്ചതു മുതൽ ഈ കേസുമായി ബന്ധപ്പെട്ടിരുന്നു... ജിഷ എന്റെ സഹപാഠിയായിരുന്നു... ഞാൻ ഈ കേസിന്റെ പ്രാരംഭ ഘട്ടത്തിൽ അന്വേഷണം ശരിയല്ലെന്ന് പറഞ്ഞ് ഞങ്ങൾ സഹപാഠികൾ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും അതിന്റെ നേതൃത്വത്തിൽ നിരന്തരം സമരങ്ങൾ ചെയ്യുകയും ചെയ്തു...

സമരത്തിന് നേതൃത്വം കൊടുത്തതിന്റെ പേരിൽ പീഢനം

സമരത്തിന് നേതൃത്വം കൊടുത്തതിന്റെ പേരിൽ പീഢനം

സമരത്തിന് നേതൃത്വം കൊടുത്തതിന്റെ പേരിൽ പോലീസ് എന്റെ ഡിഎന്‍എ ടെസ്റ്റ് നടത്തുകയും ചെയ്തു... അതു കൂടാതെ രാത്രി എന്റെ നാട്ടിൽ 2 വണ്ടി പോലീസ് വരികയും നാട്ടുകാരോട്ട് ഞാൻ ജിഷ വധക്കേസിൽ പോലീസ് അന്വേഷിക്കുന്നയാളാണെന്നും കൂടാതെ എന്റെ വീട്ടിൽ കയറുകയും ചെയ്തു.. എറണാകുളത്തെ പല ജംഗ്ഷനുകളിലും എന്റെ ഫോട്ടോ കാണിച്ചു ഇവനാണ് പ്രതി എന്ന് പറയുകയും ചെയ്തു.

യഥാർത്ഥ കുറ്റവാളികൾ നമ്മളെ നോക്കി എവിടേലും ഇരുന്ന് ചിരിക്കുന്നുണ്ടോ

എല്ലാം എന്നെ മാനസികമായി ബുദ്ധിമുട്ടിച്ച് സമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിൽ നിന്ന് എന്നെ പിന്മാറ്റാനാണല്ലോ എന്നോർക്കുമ്പോഴാ ഒരു ആശ്വാസം. എന്നിട്ടും ഞങ്ങൾ മാറിയില്ലാ...യഥാർത്ഥ കുറ്റവാളികൾ നമ്മളെ നോക്കി എവിടേലും ഇരുന്ന് ചിരിക്കുന്നുണ്ടോ എന്ന ഭയാശങ്കകൾക്കിടയിൽ ഭരണകൂടത്തേയും നീതിന്യായ വ്യവസ്ഥയേയും വിശ്വാസത്തിലെടുത്ത് ഈ വിധിയിൽ ആശ്വസിക്കാം

English summary
the action committee chairman and classmate of jisha, who has come up with questions regarding jisha case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X