കൃഷ്ണദാസില്‍ നിന്നും സുധാകരന്‍ പണം വാങ്ങി!! കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ജിഷ്ണുവിന്റെ കുടുംബം

  • By: Sooraj
Subscribe to Oneindia Malayalam

വടകര: തൃശൂര്‍ പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ കുടുംബം കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. കേസ് അട്ടിമറിക്കാന്‍ സുധാകരന്‍ ശ്രമിക്കുകയാണെന്നാണ് ജിഷ്ണുവിന്റെ കുടുബം ആരോപിക്കുന്നത്. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസില്‍ നിന്നും സുധാകരന്‍ പണം കൈപ്പറ്റിയതായും കുടുംബം ആരോപിക്കുന്നു. ജിഷ്ണു മരിച്ചതുമായി ബന്ധപ്പെട്ട് വ്യാജ ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കിയതില്‍ സുധാകരനും പങ്കുണ്ടെന്നും സുധാകരനെതിരേ കേസെടുക്കണമെന്നും ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ ആവശ്യപ്പെട്ടു.

1

കേസ് അട്ടിമറിക്കാന്‍ കൃഷ്ണദാസില്‍ നിന്നും ലക്ഷങ്ങള്‍ സുധാകരന്‍ കൈക്കൂലി വാങ്ങിയിട്ടുണ്ട്. കൃഷ്ണദാസിനെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് സുധാകരന്‍ നടത്തുന്നത്. കേസ് തുടക്കം മുതല്‍ തന്നെ അട്ടിമറിക്കാനാണ് സുധാകരന്‍ ശ്രമിച്ചത്. സുധാകരന്റെ മകന്‍ ഇതേ കോളേജില്‍ തന്നെയാണ് പഠിച്ചതെന്നും സുധാകരന്‍ പറഞ്ഞു.

2

നെഹ്‌റു കോളേജിലെ വിദ്യാര്‍ഥിയായ ഷമീര്‍ ഷൗക്കത്തലിയെ കൃഷ്ണദാസ് മര്‍ദ്ദിച്ചെന്ന പരാതി ഒത്തുതീര്‍ക്കാന്‍ സുധാകരന്‍ കോളേജ് അധികൃതരുമായി ചൊവ്വാഴ്ച ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയത് വിവാദമായിരുന്നു. കൃഷ്ണദാസിന്റെ സഹോദരനും പരാതിക്കാരനായ വിദ്യാര്‍ഥിയായ ഷമീറും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ജിഷ്ണു കേസ് അട്ടിമറിക്കാന്‍ സുധാകരന്‍ ശ്രമിക്കുന്നുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്തുവന്നിരിക്കുന്നത്.

English summary
jishnu family accuses k sudhakaran trying to subvert the case.
Please Wait while comments are loading...