പിണറായി കൈയ്യൊഴിഞ്ഞു!!പ്രതീക്ഷ സെന്‍കുമാറില്‍!!ജിഷ്ണുവിന്‍റെ കുടുംബം വീണ്ടും ഡിജിപി ഓഫീസിലേക്ക്!

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ കുടുംബം വീണ്ടും ഡിജിപി ഓഫീസിലേക്ക്. ഇത്തവണ സമരത്തിനല്ല കുടുംബം എത്തുന്നത്. മകന്‍റെ മരണം പൊലീസ് ആത്മഹത്യയാക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് കുടുംബം ഡിജിപി ഓഫീസിലെത്തുന്നത്. ഇക്കാര്യത്തില്‍ ഇപ്പോഴത്തെ ഡിജിപി സെന്‍കുമാറിന് പരാതി നല്‍കുമെന്നും ജിഷ്ണുവിന്‍റെ കുടുംബം പറയുന്നു.

പുതിയ ഡിജിപിയിലാണ് ഇനി പ്രതീക്ഷയെന്ന് ജിഷ്ണുവിന്‍റെ മാതാപിതാക്കള്‍ പറയുന്നു. ബുധനാഴ്ചയാണ് കൂടിക്കാഴ്ച. കേസ് സിബിഐക്ക് വിടണമെന്ന് സെന്‍കുമാറിനോട് അഭ്യര്‍ത്ഥിക്കുമെന്നും അവര്‍ പറഞ്ഞു. ലോക്‌നാഥ് ബെഹ്‌റ ഡിജിപി ആയിരിക്കെ ജിഷ്ണുവിന് നീതി തേടി കുടുംബം പോലീസ് ആസ്ഥാനത്ത് എത്തിയത് വന്‍ വിവാദമായിരുന്നു. പൊലീസ് ആസ്ഥാനത്ത് കാണാനെത്തിയപ്പോള്‍ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കും കുടുംബത്തിനുമെതിരെ പൊലീസ് അതിക്രമം ഉണ്ടായിരുന്നു.

 അച്ഛനും അയല്‍ക്കാരനും

അച്ഛനും അയല്‍ക്കാരനും

ജിഷ്ണു പ്രണോയിയുടെ അച്ഛന്‍ അശോകനും അയല്‍ക്കാരനുമാണ് ഡിജിപിയെ കാണാന്‍ എത്തുന്നത്. സുഖമില്ലാത്തതിനാല്‍ ജിഷ്ണുവിന്‍റെ അമ്മ മഹിജ എത്തുന്നില്ല. ബുധനാഴ്ചയാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. രാവിലെ പത്ത് മണിക്കാണ് കൂടിക്കാഴ്ച.

 അട്ടിമറിക്കാന്‍ ശ്രമം

അട്ടിമറിക്കാന്‍ ശ്രമം

മകന്‍റെ മരണം പൊലീസ് ആത്മഹത്യയാക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് കുടുംബം ഡിജിപി ഓഫീസിലെത്തുന്നത്. ഇക്കാര്യത്തില്‍ ഇപ്പോഴത്തെ ഡിജിപി സെന്‍കുമാറിന് പരാതി നല്‍കുമെന്നും ജിഷ്ണുവിന്‍റെ കുടുംബം പറയുന്നു. പുതിയ ഡിജിപിയിലാണ് ഇനി പ്രതീക്ഷയെന്ന് ജിഷ്ണുവിന്‍റെ മാതാപിതാക്കള്‍ പറയുന്നു. കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെടും.

 അട്ടിമറിക്കാന്‍ ശ്രമം

അട്ടിമറിക്കാന്‍ ശ്രമം

ജിഷ്ണു പ്രണോയ് മരിച്ചിട്ട് ആറ് മാസം കഴിഞ്ഞെങ്കിലും ജിഷ്ണുവിന് നീതി കിട്ടിയില്ലെന്നാണ് കുടുംബം പറയുന്നത്. തുടക്കം മുതല്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്നാണ് കുടുംബം പറയുന്നത്. ജിഷ്ണുവിന്‍റെ കൊലയ്ക്ക് ഉത്തരവാദിയായവരെ രക്ഷിക്കാനാണ് കേസ് അന്വേഷിച്ചവര്‍ ശ്രമിക്കുന്നതെന്നും ആരോപിക്കുന്നു.

 പോലീസ് നടപടി

പോലീസ് നടപടി

കഴിഞ്ഞ മാസം ജിഷ്ണു കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്‍റെ കുടുംബം ഡിജിപിയെ കാണാന്‍ ശ്രമിച്ചത് വന്‍ വിവാദമായി. ഡിജിപിയെ കാണാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ പോലീസ് നടപടിയില്‍ മഹിജ അടക്കമുള്ളവര്‍ക്ക് പരുക്കേറ്റിരുന്നു. തുടര്‍ന്ന് മഹിജയും കുടുംബവും നടത്തിയ നിരാഹാര സമരം മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് അവസാനിപ്പിച്ചത്. ഈ ഉറപ്പുകള്‍ മുഖ്യമന്ത്രി പാലിച്ചില്ലെന്നാണ് കുടുംബം പറയുന്നത്.

 വഞ്ചിച്ചു

വഞ്ചിച്ചു

ഡിജിപി ഓഫീസിനു മുന്നില്‍ സമരം നടത്തിയ ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കു നേരെയുണ്ടായ പോലീസ് നടപടിയില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. നടപടി സ്വീകരിക്കുമെന്ന് പിണറായി നേരത്തെ പറഞ്ഞെങ്കിലും ഇതുവരെ വാക്ക് പാലിച്ചിട്ടില്ല.

 പരിഹാരം

പരിഹാരം

ജിഷ്ണു കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. വേണ്ട രീതിയില്‍ കേസ് പരിഗണിക്കാമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍റെ നിലപാട്.

 കോടതിയിലേക്ക്

കോടതിയിലേക്ക്

ജിഷ്ണു വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ജിഷ്ണുവിന്റെ കുടുംബം സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹം ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

 കൂടുതല്‍ വാര്‍ത്തകള്‍ക്കായി വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ക്കായി വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

സ്വാമീടെ ലിംഗം മുറിച്ചപ്പോള്‍ പിണറായി ചിരിച്ചു!!പിന്നില്‍?ലിംഗം മുറിക്കാന്‍ സര്‍ക്കാരിന്റെ അനുമതി!!കൂടുതല്‍ വായിക്കാന്‍

രജനി തമിഴനല്ല!!!രാഷ്ട്രീയ പ്രവേശം ഭയപ്പെടുന്നതാര്? ഭീഷണി!കനത്ത സുരക്ഷ!തമിഴകം കത്തിത്തുടങ്ങി!!!കൂടുതല്‍ വായിക്കാന്‍

മോഹന്‍ലാലിന്‍റെ തോന്നലുകളാണ് ആ സീന്‍ മനോഹരമാക്കിയത്, ലാലിന്‍റെ റിയാക്ഷനെക്കുറിച്ച് സംവിധായകന്‍ !!കൂടുതല്‍ വായിക്കാന്‍

English summary
jishnu pranoy's family again visits dgp.
Please Wait while comments are loading...