ജിഷ്ണുവിന്റെ ആത്മഹത്യാ കുറിപ്പ് കെട്ടിച്ചമച്ചതെന്ന് ബന്ധുക്കള്‍

  • Posted By:
Subscribe to Oneindia Malayalam

തൃശൂര്‍: തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെതെന്ന് സംശയിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത് കെട്ടിച്ചമച്ചതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബുധനാഴ്ച വൈകിട്ടാണ് ജിഷ്ണു ആത്മഹത്യ ചെയ്ത കോളജ് ഹോസ്റ്റലിലെ കുളിമുറിക്കു പിന്നില്‍നിന്ന് കത്ത് ലഭിച്ചത്.

എന്നാല്‍, ഇതുവരെ കണ്ടെത്താതിരുന്ന കത്ത് ഇപ്പോള്‍ കണ്ടെത്തിയെന്ന് പറയുന്നത് കേസ് അട്ടിമറിക്കാനുളള മാനേജ്‌മെന്റിന്റെ ശ്രമത്തിന്റെ ഭാഗമാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. പൊലീസ് സീല്‍ ചെയ്ത റൂമിനു സമീപത്തുനിന്നാണ് കത്ത് കിട്ടിയതെന്ന് പറയുന്നത്. ഇതില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.

jishnu-suicide

കണ്ടെത്തിയ കത്തില്‍ എന്റെ ജീവിതവും സ്വപ്നവും നഷ്ടമായെന്ന് വ്യക്തമാക്കുന്നുണ്ട്. 'ഐ ക്വിറ്റ്' എന്ന് എഴുതി വെട്ടിയിട്ടുമുണ്ട് കത്തില്‍. എന്നാല്‍, സമൂഹ മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന ഒരു വിദ്യാര്‍ഥി ഒരിക്കലും ഇത്തരത്തിലൊരു കത്തെഴുതിവച്ച് ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുറിപ്പ് വിശദമായ പരിശോധനയ്ക്കുശേഷം മാത്രമേ ജിഷ്ണുവിന്റെതാണോയെന്ന് ഉറപ്പിക്കാന്‍ പറ്റൂവെന്ന് പോലീസ് വ്യക്തമാക്കി.

അതിനിടെ, ജിഷ്ണുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. ഇരിങ്ങാലക്കുട എഎസ്പി കിരണ്‍ നാരായണന് ചുമതല നല്‍കി. ഡിവൈഎസ്പി ബിജു കെ. സ്റ്റീഫനെയാണ് ചുമതലയില്‍നിന്ന് മാറ്റിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥനാണ് ബിജു കെ സ്റ്റീഫന്‍.

English summary
Jishnu's suicide note is fabricated story, says relatives
Please Wait while comments are loading...