അറ്റന്‍ഷന്‍ ട്രോളേഴ്‌സ്... ജോയ് മാത്യുവിനെ തൊട്ട് കളിക്കണ്ട; സ്വന്തം വഴിക്കും 'പണി'വരുമെന്ന് ഭീഷണി!

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കോഴിക്കോട്: സംവിധായകനും നടനും നാടക പ്രവര്‍ത്തകനും ഒക്കെ ആയ ജോയ് മാത്യു സാമൂഹ്യ മാധ്യമങ്ങളിലെ സജീവ സാന്നിധ്യമാണ്. സമൂഹത്തില്‍ നടക്കുന്ന പല കാര്യങ്ങളോടും ജോയ് മാത്യു അതി ശക്തമായി പ്രതികരിക്കാറും ഉണ്ട്.

എന്നാല്‍ താന്‍ പറയാത്ത പല കാര്യങ്ങളും തന്റെ പേരില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട് എന്ന ആക്ഷേപമുണ്ട് ജോയ് മാത്യുവിന്. എതിര്‍ കക്ഷികള്‍ ട്രോളേഴ്‌സ് ആണ്.

മലപ്പുറം ഉപതിരഞ്ഞെടുപ്പിനെ കുറിച്ച് താന്‍ പറയാത്ത ചില കാര്യങ്ങള്‍ തന്റെ പേരില്‍ വര്‍ഗ്ഗീയ വിഷം വമിപ്പിക്കുന്ന ട്രോള്‍ ആക്കി ചിലര്‍ പ്രചരിപ്പിച്ചു എന്നാണ് ജോയ് മാത്യു ഇനി പറയുന്നത്. ഇനി എഴുത്തല്ല, വീഡിയോയിലൂടെ ആയിരിക്കും ജോയ് മാത്യുവിന്റെ പ്രതികരണങ്ങള്‍.

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതിന്

താന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതാണ് പലപ്പോഴും ട്രോളേഴ്‌സ് അവരുടേതാക്കി മാറ്റി പ്രചരിപ്പിക്കുന്നത് എന്നാണ് ജോയ് മാത്യുവിന്റെ ആക്ഷേും.

അവരുടെ രാഷ്ട്രീയം

ട്രോളേഴ്‌സ് അത് അവരുടെ താത്പര്യത്തിനനുസരിച്ച് മാത്രമല്ല അവരുടെ രാഷ്ട്രീയ താത്പര്യത്തിനനുസരിച്ച് കൂടി അത് മാറ്റി മറിക്കുകയാണ് എന്നാണ് ജോയ് മാത്യു പറയുന്നത്. അതിന് പ്രതിവിധിയും കണ്ടെത്തി.

ഇനി എഴുത്തല്ല, വീഡിയോ

അതുകൊണ്ട് ഇനി ഫേസ്ബുക്കിലെ എഴുത്തല്ല, പകരം വീഡിയോ ആയി പ്രതികരിക്കാന്‍ ആണ് ജോയ് മാത്യുവിന്റെ തീരുമാനം. നേരിട്ടുപറയുന്നതിനേക്കാള്‍ വലിയ സത്യസന്ധത ഇല്ലല്ലോ എന്നാണ് ജോയ് മാത്യുവിന്റെ പക്ഷം.

മലപ്പുറത്തെ തിരഞ്ഞെടുപ്പിനെ കുറിച്ച്

മലപ്പുറം തിരഞ്ഞെടുപ്പിനെ കുറിച്ച് താന്‍ പറയാത്ത കാര്യത്തില്‍ വര്‍ഗ്ഗീയ വിഷം വമിപ്പിക്കുന്ന രീതിയില്‍ ചില വര്‍ഗ്ഗീയ വാദികള്‍ ട്രോള്‍ ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് ജോയ് മാത്യുവിന്റെ പരാതി.

സൈബര്‍ സെല്ലിലും, പിന്നെ

ഈ വിഷയത്തില്‍ തന്റേതായ രീതിയില്‍ ഒരു നടപടിയും പോരാത്തതിന് സൈബര്‍ സെല്ലിനെ സമീപിച്ച് ഇത് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് ജോയ് മാത്യു പറയുന്നു.

എന്താണ് ആ വഴികള്‍

ട്രോളര്‍മാര്‍ ശ്രദ്ധിക്കുക... സൈബര്‍ സെല്‍ മാത്രമല്ല, എനിക്ക് എന്റേതായ ചില വഴികള്‍ കൂടിയുണ്ട് എന്നാണ് ജോയ് മാത്യു അവസാനം പറയുന്നത്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും ജോയ് മാത്യു പറയുന്നുണ്ട്.

ഫേസ്ബുക്ക് വീഡിയോ

ഫേസ്ബുക്ക് വീഡിയോയിലൂടെ ആണ് ജോയ് മാത്യുവിന്റെ പ്രതികരണം. ഇത് വ്യാപകമായി ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കം മൂവായിരത്തി അഞ്ഞൂറില്‍ പരം ആളുകള്‍ ഇത് ലൈക്ക് ചെയ്തുകഴിഞ്ഞു.

ഭീഷണിയാണോ?

സൈബര്‍ സെല്‍ മാത്രമല്ല, തന്റേതായ ചില വഴികള്‍ കൂടി ഉണ്ട് എന്ന് പറഞ്ഞ് ഒരു ഭീഷണിയാണോ എന്നാണ് ചിലരുടെ സംശയം. ഇത് പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.

English summary
From now Joy Mathew will react through video only. He says that he will deal persons who misuse his words will face legal and other actions from him.
Please Wait while comments are loading...