പാർവ്വതിയുടെ സിനിമയ്ക്ക് അപ്രതീക്ഷിത കോണിൽ നിന്നും പിന്തുണ, ഡിസ് ലൈക്ക് അടിക്കുന്നത് കാടത്തരം!

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: കസബയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ നടി പാര്‍വ്വതിയെ സോഷ്യല്‍ മീഡിയയില്‍ വളഞ്ഞിട്ടാക്രമിക്കല്‍ തുടങ്ങിയിട്ട് നാളുകളായി. പാര്‍വ്വതിക്കെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ന്‍ പുതിയ ചിത്രമായ മൈ സ്റ്റോറിക്ക് എതിരെയും തിരിഞ്ഞിരിക്കുകയാണ്.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപിന് വേണം.. പുതിയ ആവശ്യവുമായി കോടതിയിലേക്ക്!

മൈ സ്‌റ്റോറിയുടെ ആദ്യഗാനം പുറത്ത് വന്നതിന് പിന്നാലെ ഡിസ്ലൈക്ക് ക്യാംപെയ്ന്‍ ആണ് നടക്കുന്നത്. പാട്ടിന് കിട്ടിയ ലൈക്കിനേക്കാളും എത്രയോ ഇരട്ടിയാണ് ഡിസ് ലൈക്കുകള്‍ ലഭിക്കുന്നത്. സിനിമാരംഗത്ത് നിന്നുള്ള പ്രമുഖരാരും ഇതേക്കുറിച്ച് വാ തുറന്നിട്ടില്ല. അതിനിടെ പാര്‍വ്വതിയുടെ സിനിമയ്ക്ക് അപ്രതീക്ഷിതമായി ഒരു കോണില്‍ നിന്നും പിന്തുണ ലഭിച്ചിരിക്കുന്നു.

പാർവ്വതിയോട് കലിപ്പ്

പാർവ്വതിയോട് കലിപ്പ്

രാജ്യാന്തര ചലച്ചിത്ര മേളയിലെ ഓപ്പണ്‍ ഫോറത്തിലാണ് പാര്‍വ്വതി വിവാദമായ പരാമര്‍ശം നടത്തിയത്. കസബ എന്ന മമ്മൂട്ടിച്ചിത്രത്തില്‍ സ്ത്രീ വിരുദ്ധത മഹത്വവല്‍ക്കരിക്കപ്പെടുന്നതിനെ കുറിച്ചാണ് പാര്‍വ്വതി സംസാരിച്ചത്. ഇതോടെ മമ്മൂട്ടി ആരാധകര്‍ തേനീച്ചക്കൂട്ടം പോലെ ഇളകി. ശക്തമായ നിലപാടുകളുടെ പേരില്‍ നേരത്തെ തന്നെ പാര്‍വ്വതിയോടും വിമന്‍ ഇന്‍ സിനിമ കളക്ടീവിനോടും കലിപ്പുള്ളവര്‍ തെറിവിളിക്കാന്‍ കൂടെക്കൂടി.

മൈസ്റ്റോറിക്ക് ഡിസ് ലൈക്ക്

മൈസ്റ്റോറിക്ക് ഡിസ് ലൈക്ക്

പാര്‍വ്വതിയെ സിനിമയില്‍ നിന്നും ഔട്ടാക്കും എന്നാണ് പലരുടേയും വെല്ലുവിളി. പാര്‍വ്വതിയുടെ സിനിമകള്‍ കാണില്ലെന്നും ഇക്കൂട്ടര്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. അതിന്റെ ഭാഗമായാണ് മൈ സ്റ്റോറിയിലെ ഗാനത്തിന് ലഭിക്കുന്ന ഡിസ് ലൈക്കുകള്‍. നേരത്തെ ദിലീപിന്റെ രാമലീല ഇറങ്ങുന്നതിന് മുന്‍പ് സംവിധായകന്റെ അധ്വാനത്തെക്കുറിച്ചും തൊഴിലാളികളുടെ വിയര്‍പ്പിനെക്കുറിച്ചും മുതലക്കണ്ണീരൊഴുക്കിയവരാണ് ഈ തെറിവിളിക്കാര്‍.

സിനിമയ്ക്ക് പിന്തുണ

സിനിമയ്ക്ക് പിന്തുണ

വ്യക്തിയോടുള്ള ദേഷ്യം സിനിമയ്ക്ക് നേരെ കാട്ടുന്നതിനെ എതിര്‍ത്ത് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി. ഒരാളെ ഇഷ്ടമല്ല എന്ന് കരുതി ഒരു സിനിമയുടെ പാട്ടിന് പോയി ഡിസ് ലൈക്ക് അടിക്കുന്നത് തികച്ചും കാടത്തമാണ് എന്നാണ് ജൂഡിന്റെ പോസ്റ്റ്. പാര്‍വ്വതിയുടെ സിനിമയെ ജൂഡ് ശരിക്കും പിന്തുണച്ചതാണോ അതോ സര്‍ക്കാസമാണോ ഇതെന്നാണ് ഉയരുന്ന സംശയം.

കസബയുടെ പേരിൽ ഏറ്റ്മുട്ടൽ

കസബയുടെ പേരിൽ ഏറ്റ്മുട്ടൽ

കസബയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ ഏറ്റുമുട്ടിയവരാണ് ജൂഡും പാര്‍വ്വതിയും. കസബ വിവാദത്തില്‍ പാര്‍വ്വതിക്കെതിരെ സിനിമാ രംഗത്ത് നിന്നുണ്ടായ ആദ്യ പ്രതികരണവും ജൂഡിന്റേത് ആയിരുന്നു. ഫേസ്ബുക്കില്‍ പാര്‍വ്വതിയുടെ പേര് പറയാതെ പരിഹസിച്ച് കൊണ്ടുള്ളതായിരുന്നു ജൂഡ് ആന്റണിയുടെ പോസ്റ്റ്.

കുരങ്ങെന്ന് പരിഹാസം

കുരങ്ങെന്ന് പരിഹാസം

ഒരു കുരങ്ങു സർക്കസ് കൂടാരത്തിൽ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവിൽ അഭ്യാസിയായി നാട് മുഴുവൻ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോൾ മുഴുവൻ സർക്കസ്കാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാർ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടിൽ പോകാമായിരുന്നു. അങ്ങനെ പോയാൽ ആരറിയാൻ അല്ലെ എന്നാണ് കസബയെ വിമർശിച്ച പാർവ്വതിയെ പരോക്ഷമായി ഉന്നം വെച്ച് ജൂഡ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ഓഎംകെവി പറഞ്ഞ് പാർവ്വതി

ഓഎംകെവി പറഞ്ഞ് പാർവ്വതി

പാർവ്വതിയാകട്ടെ ട്വിറ്റിൽ നല്ല ചുട്ട മറുപടി നൽകുകയും ചെയ്തു. എല്ലാ സർക്കസ് മുതലാളിമാർക്കും എന്ന തലക്കെട്ടിൽ ഫെമിനിച്ചി സ്പീക്കിംഗ് എന്ന ടാഗോട് കൂടിയായിരുന്നു പാർവ്വതിയുടെ മറുപടി. വിരൽ ചൂണ്ടി ഓട് മലരേ കണ്ടം വഴി എന്നതിന്റെ ചുരുക്കരൂപമായ omkv എന്ന് എംബ്രോയിഡറി ചെയ്ത ചിത്രമായിരുന്നു പാർവ്വതിയുടെ ആ കലക്കൻ മറുപടി. ഇതാകട്ടെ സോഷ്യൽ മീഡിയ ആവേശത്തോടെ ഏറ്റെടുത്തു. ഫേസ്ബുക്കിലിപ്പോൾ ഓഎംകെവി തരംഗമായി.

കണ്ടം വഴി ഓടി മറുപടി

കണ്ടം വഴി ഓടി മറുപടി

പാർവ്വതിയുടെ ഓട് മലരേ കണ്ടം വഴി ചിത്രത്തിന് ജൂഡ് ആന്റണി മറുപടി നൽകിയിരിക്കുന്നതും ഫേസ്ബുക്കിൽ ഒരു ചിത്രം പങ്ക് വെച്ച് കൊണ്ടായിരുന്നു. കണ്ടം വഴി ഓടുന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് പാര്‍വ്വതിക്ക് ജൂഡ് നല്‍കിയ മറുപടി. എന്നാലീ മറുപടിക്ക് സോഷ്യല്‍ മീഡിയ കണക്കിന് കൊടുത്തിരുന്നു. ജൂഡിനെ തെറിവിളിച്ച് കൊണ്ട് അതിനിടെ പ്രതാപ് പോത്തനും രംഗത്ത് വരികയുണ്ടായി.

ജൂഡിന്റെ പിന്തുണ

മെസ്റ്റോറിയെ പിന്തുണച്ച് ജൂഡ്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Jude Antony supports Parvathy's new movie ' My Story'

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്