തിയറ്റര്‍ സമരം തട്ടിപ്പ്; ജനവഞ്ചനക്ക് സര്‍ക്കാര്‍ കൂട്ടു നില്‍ക്കരുതെന്ന് ഗണേഷ് കുമാര്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പത്തനാപുരം എംഎല്‍എ ഗണേഷ് കുമാറിന് സിനിമാ സമരത്തേക്കുറിച്ച് ചിലത് പറയാനുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സിനിമ മന്ത്രിയായിരുന്നു ഗണേഷ്. മന്ത്രിയെന്ന നിലയില്‍ മാത്രമല്ല നടന്‍ എന്ന നിലിയിലും സിനിമ സമരത്തില്‍ ഇടപെടാന്‍ അദ്ദേഹത്തിന് അര്‍ഹതയുണ്ട്.

സമരം സദുദ്ദേശത്തോടെയല്ലെന്നും സമരക്കാരുടെ കാപട്യത്തിനു മുന്നില്‍ സര്‍ക്കാര്‍ വഴങ്ങരുതെന്നുമാണ് ഗണേഷ് കുമാറിന്റെ മുന്നറിയിപ്പ്. ഇത് ജനങ്ങളെ വഞ്ചിക്കുന്ന സമരമാണെന്നാണ് അദ്ദേഹം പറയുന്നത്. വെറുതെ അങ്ങ് പറയുകയല്ല, മുന്‍ സമരങ്ങളുടെ ചരിത്രമടക്കം ഉദ്ദരിച്ചാണ് തിയറ്ററുകാരുടെ പൊള്ളത്തരത്തേയും തട്ടിപ്പിനേയും അദ്ദേഹം തുറന്നു കാട്ടുന്നത്.

മുന്നറിയിപ്പ്

സര്‍ക്കാരിനെയും ജനങ്ങളേയും കബിളിപ്പിക്കുന്നതാണ് സമരമെന്നാണ് ഗണേഷ്‌കുമാര്‍ പറയുന്നത്. സുതാര്യതയും സത്യസന്ധതയും ഇഷ്ടമില്ലാത്തവരാണ് സമരത്തിന് മുന്‍കൈയെടുക്കുന്നത്. ഇവര്‍ക്കു മുമ്പില്‍ സര്‍ക്കാര്‍ വഴങ്ങിക്കൊടുക്കരുതെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

ടിക്കറ്റ് ചാര്‍ജ് കൂട്ടാന്‍

നിലവിലെ സമരം നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും എതിരെയാണ്. തിയറ്റര്‍ വിഹിതം വര്‍ദ്ധിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. പക്ഷെ യഥാര്‍ത്ഥത്തില്‍ ഈ സമരത്തില്‍ അവര്‍ ആവശ്യപ്പെടുക കുറഞ്ഞത് ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നായിരിക്കും. സമരം തീര്‍ക്കാനുള്ള അവസാനത്തെ പോംവഴി എന്ന നിലയിലായിരിക്കും അവരിത് ഉന്നയിക്കുക. ഇതാണ് സമരക്കാരുടെ നീക്കമെന്നാണ് ഗണേഷ്‌കുമാര്‍ പറയുന്നത്.

കുറഞ്ഞത് ഏഴ് രൂപയുടെ വര്‍ദ്ധന

കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ടിക്കറ്റില്‍ മൂന്ന് രൂപ തിയറ്റര്‍ ഉടമകള്‍ വര്‍ദ്ധിപ്പിച്ചത്. ക്ഷേമനിധി ഇനത്തിലായിരുന്നു വര്‍ദ്ധന. ഇനി ആവശ്യപ്പെടുക ഏഴ് രൂപയായിരിക്കും. അതില്‍ രണ്ട് രൂപ നിര്‍മാതാക്കള്‍ക്കും അഞ്ച് രൂപ തിയറ്റര്‍ ഉടമകള്‍ക്കും എന്ന പോംവഴിയായിരിക്കും അവര്‍ മുന്നോട്ടു വയ്ക്കുക. സമരം അവസാനിക്കാതെ മുന്നോട്ടു പോകുമ്പോള്‍ മുഖ്യമന്ത്രിയോ മന്ത്രിയോ മുന്‍കൈയെടുത്ത് ചര്‍ച്ച് വിളിക്കുമ്പോള്‍ ഈ ആവശ്യം മുന്നോട്ട് വാക്കാനാണ് അവര്‍ ഉദ്ദേശിക്കുന്നത്.

നിയമവിരുദ്ധ സെസ്

നിലവില്‍ 1998 മുതല്‍ ടിക്കറ്റില്‍ നിന്ന് രണ്ട് രൂപാ വീതം തിയറ്റര്‍ നവീകരണത്തിന് എന്ന പേരില്‍ തിയറ്റര്‍ ഉടമകള്‍ പിരിക്കുന്നുണ്ട്. നിയമസഭയോ പാര്‍ലമെന്റോ പാസാക്കിയിട്ടില്ലാത്ത നിയമമാണിത്. ഇന്നും ഈ നിയമവിരുദ്ധ സെസ് തുടരുകയാണ്. പിന്നീടത് സമരത്തിലൂടെ മൂന്ന് രൂപയായി ഉയര്‍ത്തി. അന്നും സമരം അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ അതിന് അനുവദിച്ചത്.

സര്‍ക്കാര്‍ വെട്ടിലാകും...

തിയറ്റര്‍ സമരത്തില്‍ ഇടപെട്ടാല്‍ സര്‍ക്കാര്‍ വെട്ടിലാകുമെന്നാണ് ഗണേഷ്‌കുമാറിന്റെ മുന്നറിയിപ്പ്. തിയറ്റര്‍ വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യമുന്നയിക്കുന്നവര്‍ ഒടുവില്‍ സമരം തീര്‍ക്കുന്നതിനായി മുന്നോട്ട് വയ്ക്കുക തങ്ങള്‍ക്കുള്ള സെസ് വര്‍ദ്ധിപ്പിക്കണമെന്നാകുമെന്നും അദ്ദേഹം പറയുന്നു.

English summary
KB Ganesh Kumar MLA warning state government on cinema strike. He said this strike is note genuine.
Please Wait while comments are loading...