'മതേതര ശ്രീകൃഷ്ണ ജയന്തി സ്വമേധയാ ഉപേക്ഷിച്ച് ഓടേണ്ടി വന്നു'.. പരിഹസിച്ച് സുരേന്ദ്രന്
തിരുവനന്തപുരം: ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് കേരളത്തില്‍ സിപിഎം നേരിട്ടത്. വമ്പന്‍ തോല്‍വിക്ക് ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച പാര്‍ട്ടി നിലപാടും ഒരു പരിധിവരെ കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രവര്‍ത്തകരായ വിശ്വാസികളുടെ വോട്ടുകള്‍ പോലും എതിര് ചേരിയിലേക്ക് മറിയാന്‍ ഇത് കാരണമായെന്ന് നേതാക്കള്‍ തന്നെ തുറന്ന് സമ്മതിക്കുന്നു.
ഈ സാഹചര്യത്തില്‍ യുവതീ പ്രവേശനത്തിന് ഇനിയങ്ങോട്ട് ആവേശം കാണിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാട്. മാത്രമല്ല വിശ്വാസികളെ ഒപ്പം നിര്‍ത്താന്‍ എല്ലാ ഇടപെടലും നടത്തണമെന്നം പ്രവര്‍ത്തകരോട് സിപിഎം നിര്‍ദ്ദേശിക്കുന്നു.എന്നാല്‍ പാര്‍ട്ടിയുടെ നിലപാട് മാറ്റത്തെ രൂക്ഷമായി പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്. വിശ്വാസികളുടെ പിന്തുണ ഇനി എത്ര പരിശ്രമിച്ചാലും സിപിഎമ്മിന് തിരിച്ചുകിട്ടാൻ പോകുന്നില്ലെന്ന് സുരേന്ദ്രന് കുറിച്ചു.

ആവേശം വേണ്ടെന്ന്
ലോക്സഭ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്നതിന്റെ ഭാഗമായി സിപിഎം നേതാക്കളും പ്രവര്‍ത്തകരും സംസ്ഥാനത്ത് ഉടനീളം നടത്തിയ ഗൃഹസന്ദര്‍ശനത്തിന്റെ കൂടി അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സമഗ്ര രേഖയിലാണ് സംസ്ഥാന സമിതി ചര്‍ച്ച നടത്തിയത്. യുവതീ പ്രവേശനത്തിന് തത്കാലം ആവേശം വേണ്ടെന്നാണ് ചര്‍ച്ചയിലെ പ്രധാന നിര്‍ദ്ദേശം.

വിശ്വാസികളെ ഒപ്പം നിര്‍ത്തണം
വിശ്വാസികളുടെ വികാരം മാനിക്കണം. വിശ്വാസികളെ ഒപ്പം നിര്‍ത്താനായി പ്രാദേശിക ക്ഷേത്ര കമ്മിറ്റികളിൽ പ്രവർത്തകർ സജീവമാകണമെന്നും ചര്‍ച്ചയില്‍ നിര്‍ദ്ദേശം ഉയര്‍ന്നു. എന്നാല്‍ പാര്‍ട്ടിയുടെ നിലപാട് മാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെ സുരേന്ദ്രന്. വിശ്വാസികളുടെ പിന്തുണ ഇനി എത്ര പരിശ്രമിച്ചാലും സി. പി. എമ്മിന് തിരിച്ചുകിട്ടാൻ പോകുന്നില്ല. സംഘടിതശക്തി ഉപയോഗിച്ചോ കുറുക്കുവഴിയിലൂടെയോ ക്ഷേത്രങ്ങൾ കയ്യടക്കാൻ വന്നാൽ വിശ്വാസികൾ അവരെ ആട്ടിയോടിക്കുക തന്നെ ചെയ്യുമെന്ന് സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പ് വായിക്കാം

തിരിച്ചുകിട്ടാൻ പോകുന്നില്ല
കുളിപ്പിച്ചുകുളിപ്പിച്ചു കുട്ടിയില്ലാണ്ടായി എന്ന അവസ്ഥയിലാണ് കേരളത്തിലെ സി. പി. എം ഇപ്പോൾ. വിശ്വാസികളുടെ പിന്തുണ ഇനി എത്ര പരിശ്രമിച്ചാലും സി. പി. എമ്മിന് തിരിച്ചുകിട്ടാൻ പോകുന്നില്ല. സംഘടിതശക്തി ഉപയോഗിച്ചോ കുറുക്കുവഴിയിലൂടെയോ ക്ഷേത്രങ്ങൾ കയ്യടക്കാൻ വന്നാൽ വിശ്വാസികൾ അവരെ ആട്ടിയോടിക്കുക തന്നെ ചെയ്യും. വലിയ പ്രചാരണം കൊടുത്ത് നടപ്പിലാക്കിയ മതേതര ശ്രീകൃഷ്ണജയന്തി സ്വമേധയാ ഉപേക്ഷിച്ച് ഓടേണ്ടി വന്നത് ഇതിന്റെ തെളിവാണ്.

തിരിച്ചടി കിട്ടുമെന്നുറപ്പാണ്
ശബരിമലയിലെ പൊലീസ് നടപടിയിലും കള്ളക്കേസ്സുകളിലും ഈ സർക്കാരിന് താമസംവിനാ നിയമവഴിയിൽ തന്നെ തിരിച്ചടികിട്ടുമെന്നുറപ്പാണ്. അനിവാര്യമായ തകർച്ചയാണ് സി. പി. എമ്മിനെ കാത്തിരിക്കുന്നത്. ശബരിമല അതിനൊരു നിമിത്തമായി എന്നുമാത്രം. സംസ്ഥാനകമ്മിറ്റിയും സെക്രട്ടറിയേറ്റുമൊക്കെ ദിവസങ്ങളോളം കൂടിയിരുന്ന് കാലം കഴിക്കുകയല്ലാതെ അതിലെ തീരുമാനങ്ങളൊന്നും നടപ്പാക്കാൻ അവർക്കു കഴിയില്ല.

ഓട്ടമുക്കാലിന്റെ വിലയേ ഉള്ളൂ
വമ്പിച്ച ഗൃഹസമ്പർക്കം പ്ളാൻ ചെയ്തിട്ട് സംസ്ഥാനത്തെ പത്തുശതമാനം വീടുപോലും കയറിത്തീർക്കാൻ അവർക്കുകഴിഞ്ഞിട്ടില്ല. കയറിയിടത്തുനിന്നെല്ലാം കണക്കിന് കിട്ടുകയും ചെയ്തിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടികൾക്കിപ്പോൾ വെറും ഓട്ടമുക്കാലിന്റെ വിലയേ നാട്ടുകാർക്കിടയിലുള്ളൂ.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
-
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
"എസ്ഡിപിഐയുമായി സന്ധിയില്ല; പിഡിപി കൂടെയുണ്ട്": വർഗീയ വോട്ടുകൾ വേണ്ട എന്ന് എംഎ ബേബി -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം












Click it and Unblock the Notifications