കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രമുഖരായ മൂന്ന് വാർത്താ അവതാരകർ ലോക്സഭ സീറ്റിന് വേണ്ടി ശ്രമിക്കുന്നു? സൂചന നൽകി കെ സുരേന്ദ്രൻ...

ഒട്ടുമിക്ക മാധ്യമപ്രവർത്തകരും തനി രാഷ്ട്രീയ പ്രവർത്തകരാണെന്നും, അവരുടെ രാഷ്ട്രീയമാണ് ചർച്ചകളിലൂടെ പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കേരളത്തിലെ പ്രമുഖരായ മൂന്ന് വാർത്താ അവതാരകർ ലോക്സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ ശ്രമിക്കുന്നുണ്ടെന്ന് കെ സുരേന്ദ്രൻ. ചാനലുകളിലെ അന്തിച്ചർച്ചകൾക്കെതിരെ ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നത് ജിഷ നേരിട്ടുകണ്ടു! വിവാദ വെളിപ്പെടുത്തലുമായി നിഷ....ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നത് ജിഷ നേരിട്ടുകണ്ടു! വിവാദ വെളിപ്പെടുത്തലുമായി നിഷ....

സുരേഷ് ഗോപി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച്! അറസ്റ്റ് ഉടനെ വേണ്ടെന്ന് ഹൈക്കോടതി...സുരേഷ് ഗോപി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച്! അറസ്റ്റ് ഉടനെ വേണ്ടെന്ന് ഹൈക്കോടതി...

കഴിഞ്ഞദിവസം മനോര ന്യൂസിലെ ചർച്ചയിൽ നിന്നും ബിജെപി നേതാവ് എംഎസ് കുമാർ ഇറങ്ങിപ്പോയിരുന്നു. ഈ സംഭവത്തിൽ പ്രതികരണമറിയിച്ചാണ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒട്ടുമിക്ക മാധ്യമപ്രവർത്തകരും തനി രാഷ്ട്രീയ പ്രവർത്തകരാണെന്നും, അവരുടെ രാഷ്ട്രീയമാണ് ചർച്ചകളിലൂടെ പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:-

ഒന്നിലേറെ തവണ...

ഒന്നിലേറെ തവണ...

''ഇന്നലെ ശ്രീ എംഎസ് കുമാറിനുണ്ടായ അനുഭവം ഒട്ടുമിക്ക ബിജെ.പി നേതാക്കൾക്കും ഏതാണ്ടെല്ലാ മലയാളം ചാനലുകളിൽ നിന്നും ഒന്നിലേറെ തവണ ഉണ്ടായിട്ടുണ്ടാവും. ബിജെപി വൻവിജയം നേടുന്ന തെരഞ്ഞെടുപ്പുകളിൽ പോലും ഒരു സീററിൽ പോലും മൽസരിക്കാത്ത ഇടതുനേതാക്കളെയും നിരീക്ഷകവേഷമണിഞ്ഞ പക്കാ മാർക്സിസ്ടുകാരെയും വിളിച്ചിരുത്തി അവർ ബിജെപിയെ പരിഹസിക്കുന്നത് നാം കാണാറുണ്ട്.

അവർ ചർച്ചക്കുവിളിക്കുകയുമില്ല

അവർ ചർച്ചക്കുവിളിക്കുകയുമില്ല

ന്യായം ബിജെപി പക്ഷത്താണെന്ന് ഉറപ്പുള്ള വിഷയങ്ങളിൽ അവർ നമ്മെ പറയാൻ അനുവദിക്കില്ല. ബിജെപി ഡിഫൻസിലാവുന്ന ഒരു വിഷയത്തിലും നന്നായി സംസാരിക്കുന്ന ഒരു നേതാവിനേയും അവർ ചർച്ചക്കുവിളിക്കുകയുമില്ല. ഇത് പലപ്പോഴും വാർത്താ അവതാരകരുടെ ഒരു ഗെയിം പ്ളാൻ ആണ് എന്നത് നാം മറന്നുപോകരുത്.

 രാഷ്ട്രീയ പ്രവർത്തകർ...

രാഷ്ട്രീയ പ്രവർത്തകർ...

ഒട്ടുമിക്ക മാധ്യമസുഹൃത്തുക്കളും തനി രാഷ്ട്രീയ പ്രവർത്തകരാണ്. അവരുടെ രാഷ്ട്രീയം അവർ ഇതിലൂടെ പ്രകടിപ്പിക്കുന്നു എന്നു മാത്രമേയുള്ളൂ. അതിൽ ബിജെപി പ്രവർത്തകർ വല്ലാതെ വേവലാതിപ്പെടണമെന്നു തോന്നുന്നില്ല.

സ്വാധീനം ഉണ്ടാക്കുന്നില്ല...

സ്വാധീനം ഉണ്ടാക്കുന്നില്ല...

ദൃശ്യമാധ്യമങ്ങളിലെ അന്തിച്ചർച്ചകൾ സമൂഹത്തിൽ ചെറിയ സ്വാധീനം പോലും ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം. തെരഞ്ഞെടുപ്പു ഫലങ്ങളിൽ പ്രത്യേകിച്ചും. താഴെ തലത്തിൽ ജനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക് ഇതിൽ ഒരു വേവലാതിയും ഉണ്ടാവില്ല.

 വാർത്താ അവതാരകർ...

വാർത്താ അവതാരകർ...

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടു വാർത്താ അവതാരകരാണ് ഇടതുമുന്നണി ടിക്കററിൽ മൽസരിച്ചത്. ഒരാൾ ജയിച്ചു ഒരാൾ തോററു. തോററയാൾ പഴയ പണി വീണ്ടും ചെയ്യുന്നു. അതോടുകൂടി ഇവർക്കു വ്യക്തമായ ഉദ്ദേശം അവരുടെ വാർത്താവതരണത്തിനുണ്ടായിരുന്നു എന്ന് ആരും പറയാതെ തന്നെ ജനങ്ങൾക്കു ബോധ്യമായി.

മൂന്നു പേർ...

മൂന്നു പേർ...

ഇനി ലോക്സഭാതെരഞ്ഞെടുപ്പാണ് ലക്ഷ്യം. ചുരുങ്ങിയത് മൂന്ന് പ്രമുഖ അവതാരകരെങ്കിലും ലോക്സഭാ ടിക്കററിനു വേണ്ടി ശ്രമിക്കുണ്ടെന്നാണ് എനിക്കു കിട്ടിയ വിവരം''- എന്നു വ്യക്തമാക്കിയാണ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

English summary
k surendran's fb post against news channel debates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X