ഉമ്മന്‍ചാണ്ടിയെ ബ്ലാക്ക് മെയില്‍ ചെയ്തത് ആര്? പിണറായി മൗനം വെടിയണമെന്ന് കെ സുരേന്ദ്രന്‍...

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: സോളാര്‍ കേസില്‍ ഒരാള്‍ ബ്ലാക്ക് മെയില്‍ ചെയ്‌തെന്ന ഉമ്മന്‍ചാണ്ടിയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ആരാണ് ബ്ലാക്ക് മെയില്‍ ചെയ്തതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം, അല്ലാത്തപക്ഷം സര്‍ക്കാര്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.

മുസ്ലീം പള്ളിയിലെ മൂത്രപ്പുരയെ ചൊല്ലി സംഘര്‍ഷം; രണ്ടുപേര്‍ കൊല്ലപ്പെട്ടു! മുസ്ലീംങ്ങള്‍ നാടുവിടുന്നു

ആരും പീഡിപ്പിച്ചിട്ടില്ലെന്ന് സരിത എസ് നായര്‍! സോളാര്‍ കേസില്‍ പുതിയ ട്വിസ്റ്റ്....

ജുഡീഷല്‍ കമ്മീഷന്‍ അന്വേഷിച്ച സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രിയും നിലവില്‍ എംഎല്‍എയുമായ ഒരാളെ ബ്ലാക്ക് മെയില്‍ ചെയ്‌തെന്ന വെളിപ്പെടുത്തല്‍ ഗൗരവകരമാണ്. ബ്ലാക്ക് മെയില്‍ ചെയ്‌തെന്ന് വെളിപ്പെടുത്തിയിട്ടും എന്തുകൊണ്ടാണ് പോലീസ് അദ്ദേഹത്തില്‍ നിന്ന് മൊഴിയെടുക്കാത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ksurendran

ഉമ്മന്‍ചാണ്ടിയുടെ വെളിപ്പെടുത്തല്‍ ക്രിമിനല്‍ കുറ്റമാണ്. ഭയമോ പക്ഷപാതമോ കൂടാതെ നീതി നടപ്പാക്കുമെന്നാണ് സത്യപ്രതിജ്ഞയില്‍ പറയുന്നത്. എന്നാല്‍ പുതിയ വെളിപ്പെടുത്തലിലൂടെ ഉമ്മന്‍ചാണ്ടി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം വെടിയണം. ഉമ്മന്‍ചാണ്ടിയുടെ വെളിപ്പെടുത്തലില്‍ സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കണം. അല്ലാത്ത പക്ഷം ബിജെപി നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉമ്മൻ ചാണ്ടിക്കെതിരെ പടയൊരുക്കം നടത്തിയത് ചെന്നിത്തലയോ?

ഉമ്മന്‍ചാണ്ടിയുടെ വെളിപ്പടുത്തലില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കും. പോലീസിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ അന്വേഷണം നടന്നില്ലെങ്കില്‍ കോടതിയെ സമീപിക്കും. സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞദിവസമാണ് വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. സോളാര്‍ കേസില്‍ പലരും തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്നും, അതില്‍ ഒരാളുടെ ബ്ലാക്ക് മെയിലില്‍ താന്‍ വീണുപോയെന്നുമാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്.

English summary
k surendran wants probe on oommenchandy's statement.
Please Wait while comments are loading...