ഹാദിയയുടെ ഷെഫീന്‍ ജഹാന്‍ അറസ്റ്റിലേക്ക്; ഐഎസ് തീവ്രവാദികളുമായി അടുത്തബന്ധം?

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  ഹാദിയയുടെ ഭർത്താവിന് തീവ്രവാദബന്ധം ??? | Oneindia Malayalam

  കൊച്ചി: ഹാദിയയുടെ ഭര്‍ത്താവ് ഷെഫീന്‍ ജഹാനെതിരെ തീവ്രവാദ ബന്ധത്തന്റെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ എന്‍ഐഎ ശ്രമം. ഐഎസ് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കനകമല കേസിലെ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ എന്‍ഐഎ തീരുമാനിച്ചത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് സൂചന.

  ടി. മന്‍സീത്, ഷഫ്വാന്‍ എന്നിവരെയാണ് എന്‍ഐഎ ചോദ്യം ചെയ്യുക. ഇവര്‍ക്ക് ഷഫീന്‍ ജഹാനുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പ്രതികളെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. കനകമല കേസില്‍ നേരത്തെ ദേശീയ അന്വേഷണ ഏജന്‍സി രണ്ടു കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നു.

  shafin

  ഇവര്‍ക്ക് ഷെഫീനുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീക്കും. ഷെഫിന്‍ ജഹാന്‍ ഐ എസ് ഏജന്റുമായി സംസാരിച്ചതിന് തെളിവുകളുണ്ടെന്ന് സുപ്രീംകോടതിയില്‍ നേരത്തെ തന്നെ എന്‍ ഐ എ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് ഇപ്പോഴത്തെ നീക്കം.

  ഇസ്ലാം മതം സ്വീകരിച്ച വൈക്കം സ്വദേശി ഹാദിയയുടെ ഭര്‍ത്താവാണ് ഷെഫിന്‍. ഈ കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഷെഫീന് തീവ്രവാദ ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ ഹാദിയ കേസിനെ അത് കാര്യമായി ബാധിച്ചേക്കും. ഹാദിയ ലൗ ജിഹാദിന്റെ ഇരയാണെന്നും തീവ്രവാദത്തിലേക്ക് നയിക്കാനാണ് മതം മാറ്റിയതെന്നുമാണ് ഹാദിയയുടെ പിതാവിന്റെ വാദം. ഷെഫീനെ അറസ്റ്റ് ചെയ്താല്‍ ഈ വാദം ശരിവെക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ എത്തുകയെന്നുറപ്പാണ്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  NIA to question 'some accused' from Kanakamala IS module case who knew Shafin Jahan

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്