കഞ്ഞിപ്പുര മൂടാല്‍ ബൈപ്പാസ് വേഗത്തില്‍ പൂര്‍ത്തിയാക്കണം; കഞ്ഞിപ്പുര ജംഗ്ഷന്‍ യൂത്ത്‌ലീഗ് ഉപരോധിക്കും

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: നഷ്ട പരിഹാരം നല്‍കി സ്ഥലം ഏറ്റെടുത്ത് കഞ്ഞിപ്പുരമൂടാല്‍ ബൈപ്പാസ് വേഗം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംയൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ഈ മാസം മൂന്നിന് രാവിലെ ഒമ്പതിന് കഞ്ഞിപ്പുര ജംഗ്ഷന്‍ ഉപരോധിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണം; ബിജെപി നേതാവ് സുപ്രീംകോടതിയില്‍

സ്ഥിരം അപകട വളവായ വട്ടപ്പാറ, വളാഞ്ചേരിയിലെ ഗതാഗതകുരുക്ക് എന്നിവ ഒഴിവാക്കാനാണ് യു ഡി എഫ് സര്‍ക്കാര്‍ 2011ല്‍ ബൈപ്പാസ് നിര്‍മാണത്തിന് മുന്നിട്ടിറങ്ങിയത്. അന്നത്തെ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹീം കുഞ്ഞും അബ്ദുസമദ് സമദാനിയും വട്ടപ്പാറ അപകട വളവ് സന്ദര്‍ശിച്ചതോടെയാണ് കഞ്ഞിപ്പുരമൂടാല്‍ ബൈപ്പാസിന് സാധ്യതയൊരുങ്ങിയത്. ആദ്യഘട്ടത്തില്‍ അന്നത്തെ സര്‍ക്കാര്‍ 25 കോടി ബൈപ്പാസിനായി നീക്കി വെച്ചു. 15 കോടി റോഡിനും സ്ഥലമേറ്റെടുപ്പിന് 10 കോടിയുമായിരുന്നു നിശ്ചയിച്ചത്. 2012 ഫെബ്രുവരിയില്‍ പ്രവൃത്തിക്ക് സര്‍ക്കാര്‍ ഭരണാനുമതിയും നല്കി. ജില്ലാ കലക്ടര്‍ ചെയര്‍മാനായി ആറംഗ സമിതിയെയും നിയമിച്ചു. 20 മീറ്റര്‍ വീതിയില്‍ സ്ഥലമേറ്റെടുക്കാനുള്ള തീരുമാനം ഉടമകളുടെ അഭ്യര്‍ഥന മാനിച്ച് 15 മീറ്ററാക്കി. 2012 ഒക്ടോബര്‍ 17ന് സാങ്കേതികാനുമതിയും ലഭിച്ച പദ്ധതിക്കായി ചില സ്ഥലമുടമകളുടെ വിസമ്മതം മൂലം പൂര്‍ണമായി അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞില്ല.

bypass

130 സ്ഥലമുടമകള്‍ രണ്ടു ഘട്ടങ്ങളായി ജില്ലാ കലക്ടര്‍ക്ക് സ്ഥലം നല്കാന്‍ സമ്മതപത്രം സമര്‍പ്പിച്ചു. തുടര്‍ന്ന് പ്രവൃത്തി ടെണ്ടര്‍ ചെയ്ത് എഗ്രിമെന്റ് വെച്ചെങ്കിലും കോണ്‍ട്രാക്ടര്‍ക്ക് ഭാഗീകമായേ ഭൂമി ലഭിച്ചുള്ളു. 2016 ജനുവരി 16ന് ബൈപ്പാസ് പൂര്‍ത്തീകരിക്കുന്നതിന് അധികമായി വരുന്ന 37 കോടി രൂപ ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ പൊതുമരാമത്ത് വകുപ്പിന് കത്ത് നല്കിയെങ്കിലും 10 കോടി മാത്രമാണ് അനുവദിച്ചത്.

കഴിഞ്ഞ സെപ്തംബറില്‍ പൈപ്പ് ലൈന്‍, വൈദ്യുത തൂണുകള്‍ മാറ്റല്‍ അടക്കം 64 കോടി രൂപയാണ് പി ഡബ്ല്യു ഡി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ അനുവദിച്ച പദ്ധതിക്കായി 1.80 കോടി രൂപ മാത്രമാണ് റവന്യൂ വകുപ്പിന്റെ കൈയ്യിലുള്ളത്. ഈ സാഹചര്യത്തില്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടലുണ്ടായി പദ്ധതി പൂര്‍ത്തീകരിക്കണമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത സി എം റിയാസ്, സലാം ആതവനാട്, വി പി മജ്‌നുവാദ്, പി നസീറലി, പി ഹാരിസ്, ബഷീര്‍ എന്നിവര്‍ പറഞ്ഞു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
kanjipura moodal bypass should complete immediately; youth league will take strike in kanjipura

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്