കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുഴ സംരക്ഷണത്തിന് അഴുക്കില്‍ നിന്ന് അഴകിലേക്ക് പദ്ധതിയുമായി കണ്ണൂര്‍ ജില്ലാപഞ്ചായത്ത്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ജില്ലയിലെ പുഴകളെ മാലിന്യമുക്തമാക്കി സംരക്ഷിക്കാനും അവയുടെ അഴക് വീണ്ടെടുക്കാനും പ്രതിജ്ഞയെടുത്ത് ജില്ലാപഞ്ചായത്തിന്റെ അഴുക്കില്‍ നിന്ന് അഴകിലേക്ക് പദ്ധതിയുടെ ഭാഗമായുള്ള വളപട്ടണം പുഴസമ്മേളനം. വളപട്ടണം പുഴ അക്കമുള്ള ജില്ലയിലെ പുഴകളെയും ജല സ്രോതസ്സുകളെയും മാലിന്യം നിക്ഷേപിക്കാനുള്ള കേന്ദ്രങ്ങളാക്കാന്‍ അനുവദിക്കില്ലെന്നും അതിനെ ജനകീയമായി ചെറുക്കുമെന്നും സമ്മേളനം പ്രഖ്യാപിച്ചു.


വളപട്ടണം പുഴ സമ്മേളനം

വളപട്ടണം പുഴ സമ്മേളനം

ഹരിതകേരളം പദ്ധതിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പുഴസസംരക്ഷണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി വളപട്ടണം പാലത്തിനു ചുവട്ടില്‍ നടന്ന പുഴ സമ്മേളനം തുറമുഖ വകുപ്പ്മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സ്‌നേഹത്തിന്റെ വറ്റാത്ത ഉറവകളാണ് പുഴകളെന്നും അവയെ പ്രണയിക്കാന്‍ സാധിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. എങ്കില്‍ മാത്രമേ പുഴയെ സംരക്ഷിക്കാനും മാലിന്യമുക്തമാക്കുന്നതിനുള്ള പരിശ്രമങ്ങളില്‍ പങ്കാളികളാകാനും സാധിക്കൂ. പ്ലാസ്റ്റിക് കുപ്പികളും സഞ്ചികളും അറവ് മാലിന്യങ്ങളും നിറഞ്ഞ് ഊര്‍ദ്ധശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ പുഴകളെ പുനരുജ്ജീവിപ്പിക്കാന്‍ ജനകീയ പങ്കാളിത്തത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ ജീവനാഡിയായി ഒഴുകുന്ന നദികളുടെ വീണ്ടെടുപ്പിനായി ജില്ലാപഞ്ചായത്ത് നടപ്പാക്കുന്ന ഈ മഹായജ്ഞം സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 മാലിന്യം പതിക്കുന്നത് നമ്മുടെ മുഖത്ത്

മാലിന്യം പതിക്കുന്നത് നമ്മുടെ മുഖത്ത്

പാലത്തിനു മുകളില്‍ നിന്നും മറ്റും പുഴകളിലേക്കെറിയുന്ന മാലിന്യങ്ങള്‍ നമ്മുടെ മുഖത്തേക്കാണ് വന്ന് പതിക്കുന്നതെന്ന തിരിച്ചറിവ് ഓരോരുത്തര്‍ക്കും ഉണ്ടാവണമെന്ന് പുഴസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. നാട്ടിലെ പുഴകള്‍ സംരക്ഷിക്കാനുള്ള ഈ യജ്ഞം പേരിനു വേണ്ടിയുള്ളതല്ലെന്നും പുഴകളെ മാലിന്യമുക്തമാക്കാന്‍ ഏതറ്റം വരെ പോകാനും ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അഞ്ച് പുഴകള്‍ സംരക്ഷിക്കും

അഞ്ച് പുഴകള്‍ സംരക്ഷിക്കും

നദികളെയും അവയിലേക്ക് വെള്ളമെത്തിക്കുന്ന തോടുകളെയും മാലിന്യമുക്തമാക്കുകയും ജലസമൃദ്ധമാക്കുകയും അവയൊഴുകുന്ന വഴികളിലെ ജനങ്ങളില്‍ മണ്ണ്-ജല സംരക്ഷണത്തെക്കുറിച്ച് ബോധവല്‍ക്കരണം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പുഴസംരക്ഷണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വളപട്ടണം, അഞ്ചരക്കണ്ടി, കുപ്പം, തലശ്ശേരി, മാഹി എന്നീ അഞ്ച് പുഴകളാണ് സംരക്ഷിക്കുക. തദ്ദേശ സ്ഥാപനങ്ങള്‍ക്കു പുറമെ, മണ്ണ് സംരക്ഷണ വകുപ്പ്, വനം വകുപ്പ്, സാമൂഹിക സംഘടനകള്‍ തുടങ്ങിയവയുമായി സഹകരിച്ചാണ് പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.

മാലിന്യങ്ങള്‍ നീക്കി പുഴയാത്രയും പുഴ നടത്തവും

മാലിന്യങ്ങള്‍ നീക്കി പുഴയാത്രയും പുഴ നടത്തവും

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ അഞ്ച് പുഴകളിലൂടെ പുഴയാത്രകളും നദിക്കരകളിലൂടെ പുഴ നടത്തവും സംഘടിപ്പിക്കും. പുഴകളുടെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതോടൊപ്പം പുഴയിലെയും കരയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്തുകൊണ്ടാണ് ഈ യാത്രകള്‍ നടത്തുക. ഇവ ജനുവരി 30ഓടെ പൂര്‍ത്തിയാക്കും. പുഴകളും തീരങ്ങളും മാലിന്യമുക്തമാക്കുന്നതോടൊപ്പം അവയുടെ തുടര്‍ സംരക്ഷണത്തിന് പ്രത്യേക സംഘടനാ സംവിധാനമുണ്ടാക്കും.

 തീരസംരക്ഷണത്തിന് പ്രത്യേക പദ്ധതി

തീരസംരക്ഷണത്തിന് പ്രത്യേക പദ്ധതി

പുഴകളുടെ തീരങ്ങളില്‍ മുളകള്‍, ചണക്കൂവകള്‍, കൈതച്ചെടികള്‍ തുടങ്ങിയ എന്നിവ വച്ച് പിടിപ്പിക്കുന്ന ഹരിതതീരം പദ്ധതിയും ഇതിന്റെ ഭാഗമായി നടപ്പാക്കും. ഇതിനുള്ള ചെടികള്‍ക്ക് ഓര്‍ഡല്‍ നല്‍കിക്കഴിഞ്ഞു. കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് പരിസ്ഥിതി അനുകൂല രീതിയില്‍ തീരങ്ങള്‍ സംരക്ഷിക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.

 നീര്‍ത്തട ഭൂപടങ്ങള്‍ തയ്യാറാക്കി നല്‍കും

നീര്‍ത്തട ഭൂപടങ്ങള്‍ തയ്യാറാക്കി നല്‍കും

പുഴകളെക്കുറിച്ചും അവയുടെ ഉറവിടങ്ങളെയും കൈവഴികളെയും കുറിച്ചും കൃത്യമായ വിവരങ്ങള്‍ നല്‍കുന്ന നീര്‍ത്തട ഭൂപടങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കും. ഈ ഭൂപടങ്ങളുടെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്ഥാപനങ്ങളുടെയും മറ്റും സഹകരണത്തോടെ അവയുടെ സംരക്ഷണവും പോഷണവും ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുക. പദ്ധതി വിജയിപ്പിക്കുന്നതിനായി പുഴകളുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങളില്‍ പ്രദേശവാസികളെ പങ്കെടുപ്പിച്ച് പുഴ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.

 ജനകീയ പങ്കാളിത്തത്തോടെ പുഴ സമ്മേളനം

ജനകീയ പങ്കാളിത്തത്തോടെ പുഴ സമ്മേളനം

വളപട്ടണം പുഴയോരത്ത് നടന്ന ആദ്യ പുഴസമ്മേളനം ജനകീയ ഉല്‍സവമായി മാറി. പുഴസമ്മേളനത്തിന്റെ ഭാഗമായി കവിതാ-ഗാനാലാപന മല്‍സരങ്ങള്‍ അരങ്ങേറി. മണ്ണ് സംരക്ഷണ വകുപ്പ് തയ്യറാക്കിയ പുഴസംരക്ഷണ ലഘുലേഖ പി.പി ഷാജിറിന് നല്‍കി സിനിമാ നടന്‍ സന്തോഷ് കീഴാറ്റൂര്‍ പ്രകാശനം ചെയ്തു. കാണ്‍പൂര്‍ ഐ.ഐ.ടിയില്‍ നടന്ന അഖിലേന്ത്യാ ഗവേഷണ പ്രബന്ധ മല്‍സരത്തില്‍ വിജയിച്ച ശ്രീപുരം സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ആയിഷ താനിയ, താന്‍ അവതരിപ്പിച്ച ജനകീയ പങ്കാളിത്തത്തോടെയുള്ള പുഴ സംരക്ഷണം എന്ന പ്രബന്ധം മന്ത്രിക്ക് കൈമാറി. ശേഷം മന്ത്രിയുടെയും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് തുടങ്ങിയവരുടെയും നേതൃത്വത്തില്‍ പാലത്തിലൂടെ ഘോഷയാത്രയായി ഇക്കരെയുള്ള പാര്‍ക്കിലെത്തി പുഴസംരക്ഷണ ദീപം തെളിയിച്ചു.

ആദ്യ പുഴയാത്ര പേരാവൂരില്‍

ആദ്യ പുഴയാത്ര പേരാവൂരില്‍

പുഴസംരക്ഷണ പദ്ധതിയുടെ ഭാഗമായി പേരാവൂര്‍ കാഞ്ഞിരപ്പുഴ പാലത്തിനു സമീപത്തുനിന്നാരംഭിച്ച് പുതുശ്ശേരി കാളിക്കുണ്ട് ക്ഷേത്ര പരിസരം വരെ സംഘടിപ്പിച്ച പുഴയാത്ര സണ്ണി ജോസഫ് എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്തു. ജനപ്രതിനിധികള്‍, നാട്ടുകാര്‍, പേരാവൂര്‍ സെന്റ് ജോസഫ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍എസ്എസ് വളണ്ടിയര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ അണിനിരന്നു. ഉദ്ഘാടന പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിജിജോയ് അധ്യക്ഷത വഹിച്ചു.


English summary
The Kannur district panchayat’s project aimed at protecting five major rivers in the district got under way with Ports Minister Ramachandran Kadannappally launching it on the banks of the Valapattanam river here on Monday at a function marked by cultural events
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X