എടിഎമ്മിലും കള്ളനോട്ടുകള്‍; ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും

  • Posted By: അൻവർ സാദത്ത്
Subscribe to Oneindia Malayalam

കാണ്‍പൂര്‍: സൂക്ഷ്മമായ പരിശോധനയ്ക്കുശേഷം മാത്രം നിക്ഷേപിക്കുന്ന എടിഎമ്മിലും കള്ളനോട്ടുകള്‍. കാണ്‍പൂര്‍ സ്വദേശികള്‍ക്കാണ് 500 രൂപയുടെ കള്ളനോട്ടുകള്‍ ലഭിച്ചത്. കാണ്‍പൂരിലെ മാര്‍ബിള്‍ മാര്‍ക്കറ്റിലെ ഒരു പ്രൈവറ്റ് ബാങ്കിന്റെ എടിഎമ്മില്‍ നിന്നും ഹിമാംശു ത്രിപാഠി, രാമേന്ദ്ര അശ്വതി എന്നിവര്‍ക്കാണ് കള്ളനോട്ടുകള്‍ ലഭിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ഇന്തോനീഷ്യയിലെ ശ്രീ മുല്‍യാനി ഇന്ദ്രാവതി ലോകത്തിലെ മികച്ച മന്ത്രി

ഇരുവരും മാര്‍ബിള്‍ ഡീലര്‍മാരാണ്. കഴിഞ്ഞദിവസം എടിഎമ്മില്‍നിന്നും നോട്ടുകളെടുത്തശേഷം എണ്ണുന്നതിനിടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് രണ്ടു നോട്ടുകള്‍ കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞതെന്ന് ഹിമാംശു പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് മാര്‍ബിള്‍ മാര്‍ക്കറ്റിങ് അസോസിയേഷന്‍ പ്രസിഡന്റ് വിജയ് കുമാര്‍ സ്ഥലത്തെത്തി ബാങ്കുകാര്‍ക്ക് വിവരം നല്‍കി.

atm

സ്വകാര്യ എജന്‍സിയായ സിഎംഎസ് ആണ് എടിഎമ്മില്‍ പണം നിറയ്ക്കുന്നതെന്നാണ് ബാങ്കിന്റെ വിശദീകരണം. ബാങ്കും കമ്പനിയും സംഭവത്തില്‍ അന്വേഷണം നടത്തും. എടിഎമ്മില്‍ പണം നിറയ്ക്കുന്ന തൊഴിലാളികള്‍ കള്ളനോട്ടുകള്‍ തിരുകിവച്ചതാണെന്നാണ് സൂചന. വിഷയത്തില്‍ ആര്‍ബിഐ പ്രതികരിച്ചിട്ടില്ല. വിശദമായ അന്വേഷണത്തിനുശേഷം പ്രതികരിക്കാമെന്നാണ് ആര്‍ബിഐയുടെ നിലപാട്. കള്ളനോട്ടുകള്‍ ലഭിച്ച എടിഎം പ്രതിഷേധത്തെ തുടര്‍ന്ന് പൂട്ടിയിട്ടു. എടിമ്മില്‍നിന്നുപോലും കള്ളനോട്ടുകള്‍ ലഭിക്കുന്ന സാഹചര്യമുണ്ടായതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്.


English summary
Kanpur ATM dispenses 2 fake Rs 500 notes. Bank starts enquiry

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്