കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൃത്തവേദിയില്‍ വിസ്മയം തീര്‍ത്ത് 30 തോളം കലാകാരന്‍മാര്‍: വേദിയില്‍ അണിനിരന്നത് മധ്യപ്രദേശിന്റെയും കര്‍ണ്ണാടകയുടെയും തനത് നൃത്ത രൂപങ്ങള്‍

  • By Desk
Google Oneindia Malayalam News

ചെറുതോണി: സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മേള നഗരിയില്‍ അരങ്ങേറിയ നൃത്തസന്ധ്യ കലാപ്രേമികളുടെ മനം കവര്‍ന്നു. മധ്യപ്രദേശിലെയും കര്‍ണാടകയിലെയും കലാകാരന്‍മാര്‍ ചേര്‍ന്ന് അവതരിപ്പിച്ച കലാസന്ധ്യ ആസ്വദിക്കാന്‍ നിരവധി ആളുകള്‍ മേള നഗരിയില്‍ എത്തി. 30തോളം കലാകാരന്‍മാര്‍ ചേര്‍ന്നാണ് സംസ്‌ക്കാരിക മൂല്യങ്ങള്‍ നിലനിര്‍ത്തി അതാത് സംസ്ഥാനങ്ങളുടെ തനത് നൃത്താവിഷ്‌ക്കാരങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചത്. കേരളത്തിന്റെ സാസംകാരിക വിനിമയ കേന്ദ്രമായി ഭാരത് ഭവനും സൗത്ത് സോണ്‍ സെന്ററും ചേര്‍ന്ന് വസന്തോത്സവം എന്ന പേരിലാണ് നൃത്തസന്ധ്യ അരങ്ങേറിയത്.

മധ്യപ്രദേശിന്റെ നൃത്താവിഷ്‌ക്കാരങ്ങളായ വീരഭദ്ര, സോമന, കുനിത എന്നിവ വേദിയില്‍ അണിനിരന്നപ്പോള്‍ മേളയുടെ നിറപകിട്ടാര്‍ന്ന കലാസദസ്സായി അത് മാറി.ദുര്‍ഗ്ഗ പൂജ സമയത്ത് മധ്യപ്രദേശിലെ പ്രസിദ്ധമായ ദുന്തില്‍ഘണ്ട് എന്ന ക്ഷേത്രത്തില്‍ കന്യകമാര്‍ ദുര്‍ഗ്ഗാപ്രീതിക്കായി നടത്തുന്ന നൃത്തമാണ് നോര്‍ത്താ നൃത്തം. മൈസൂരില ഒരു ആചാരമായ നാടന്‍ നൃത്ത രൂപമാണ് പൂജാകുനിത .

news

മൈസൂര്‍ രാജാവിന്റെ കാലത്ത് രോഗങ്ങളും പകര്‍ച്ചവ്യാധികളും ഉണ്ടാകുന്ന സമയത്ത് ദേവതകളുടെ അനുഗ്രഹത്തിനായി ഈ നൃത്തം ചെയ്തിരുന്നതായി പറയപ്പെടുന്നു. കര്‍ണാടകയിലെതന്നെ നൃത്ത രൂപമായ വീരഭദ്ര സോമന കുനിത നര്‍ത്തകര്‍ മുഖമൂടിയണിഞ്ഞ് നടത്തുന്ന ആചാരപരമായ നൃത്തരൂപമാണ്. ഈ നൃത്തത്തിന് പുരുഷന്‍മാര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളു എന്നതും ശ്രദ്ധേയമാണ്. കര്‍ണാടകയിലെ ഹസ്സന്‍,മൈസൂര്‍,മാണ്ഡ്യ എന്നീ പ്രദേശങ്ങളിലാണ് ഈ നൃത്തം കൂടുതലായി നടത്തുന്നത്. നൃത്തവേദിയില്‍ ആസ്വാദനം തീര്‍ത്ത് നര്‍ത്തകര്‍ നിറഞ്ഞാടിയപ്പോള്‍ ഇടുക്കിയിലെ ജനങ്ങള്‍ക്ക് അത് നവ്യാനുഭവമായി മാറി.

English summary
Karnataka's and Madhya pradesh's art forms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X