പാര്‍വതിയും മമ്മൂട്ടിയും: പ്രേക്ഷകര്‍ക്ക് ഇതെല്ലാം അവിലോസ് ഉണ്ട!! നായിക പുളിശ്ശേരി കൂട്ടിയാലെന്ത്?

  • Written By:
Subscribe to Oneindia Malayalam

മമ്മൂട്ടിയുടെ കസബയില്‍ തുടങ്ങിയ വിവാദം പച്ചത്തെറി വിളിക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കും സ്തുതി പാടലുകള്‍ക്കുമെല്ലാം സാക്ഷിയായി. വിഷയം പോലീസ് കേസാകുകയും രണ്ടു പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇനിയും കൂടുതല്‍ സൈബര്‍ പോരാളികളെ പോലീസ് കുത്തിയിരുന്ന് തിരയുകയും ചെയ്യുന്നു!! ഇതിലേക്കെല്ലാം നയിച്ച നടി പാര്‍വതിയുടെ ചില വാക്കുകളാണ്. ഇപ്പോള്‍ നടിയുടെ പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു. മമ്മൂട്ടയെ അധിക്ഷേപിച്ചാല്‍ വിടില്ലെന്ന തോന്നലുണ്ടാക്കുംവിധം പാര്‍വതി നായികയായ മൈ സ്റ്റോറി എന്ന സിനിമക്കെതിരേയും തിരിഞ്ഞിരിക്കുകയാണ് പ്രതിഷേധക്കാര്‍. പാര്‍വതിക്കെതിരേ ഡിസ് ലൈക്ക് പ്രതിഷേധവും അശ്ലീലവും വധ-ബലാല്‍സംഗ ഭീഷണികളും ഉയര്‍ത്തുന്നതിനിടെയാണ് രസകരമായ ഒരു പ്രതികരണം വന്നിരിക്കുന്നത്...

അരുണ്‍ലാല്‍ രാമചന്ദ്രന്‍

അരുണ്‍ലാല്‍ രാമചന്ദ്രന്‍

വേട്ട, കരിങ്കുന്നം സിക്‌സസ് എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ അരുണ്‍ലാല്‍ രാമചന്ദ്രനാണ് രസകരമായതും എന്നാല്‍ ചിന്തിപ്പിക്കുന്നതുമായ പ്രതികരണം നടത്തിയത്. ശരാശരി പ്രേക്ഷകന് ഇത്തരം വിവാദങ്ങളില്‍ താല്‍പ്പര്യമുണ്ടാകില്ലെന്നും നല്ല സിനിമ തിയേറ്ററിലെത്തിയാല്‍ കാണുമെന്നും അഭിപ്രായപ്പെടുന്ന അദ്ദേഹം ചില സ്ഥാപിത താല്‍പ്പര്യക്കാരെ തുറന്നു കാട്ടുകയും ചെയ്യുന്നു.

മൈ സ്റ്റോറി

മൈ സ്റ്റോറി

കസബ വിവാദം കൊടുമ്പിരി കൊള്ളവെയാണ് പാര്‍വതിയും പൃഥ്വിരാജും മുഖ്യകഥാപാത്രങ്ങളായുള്ള മൈ സ്റ്റോറിയിലെ ഗാനത്തിന്റെ മെയ്ക്കിങ് വീഡിയോയും ടീസറും പുറത്തിറങ്ങിയത്. പാര്‍വതിയോടുള്ള പ്രതിഷേധം സിനിമക്കെതിരേയുമുണ്ടാകുമെന്ന സൂചനകളാണ് പിന്നീട് കണ്ടത്. മെയ്ക്കിങ് വീഡിയോക്ക് ഡിസ്ലൈക്കുകള്‍ നല്‍കി കലിപ്പ് തീര്‍ക്കുകയായിരുന്നു ആരാധകര്‍.

ഒപ്ഷന്‍ മാറ്റി

ഒപ്ഷന്‍ മാറ്റി

ഡിസ്ലൈക്കുകള്‍ മൈ സ്റ്റോറി എന്ന ചിത്രത്തിനെതിരേയല്ല, പാര്‍വതി എന്ന നടിക്കെതിരേയാണെന്ന് വീഡിയോക്ക് താഴെ കമന്റുകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കമന്റുകള്‍ നല്‍കാന്‍ ഗാനത്തിന്റെ വീഡിയോക്ക് താഴെയുള്ള ഓപ്ഷന്‍ എടുത്തുമാറ്റുകയായിരുന്നു ബന്ധപ്പെട്ടവര്‍. ഇനിയും കലിപ്പ് തീര്‍ന്നിട്ടില്ല പലര്‍ക്കും.

നടി ആക്രമിക്കപ്പെട്ടപ്പോള്‍ രാമലീല

നടി ആക്രമിക്കപ്പെട്ടപ്പോള്‍ രാമലീല

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിനെ അനുകൂലിച്ചും എതിര്‍ത്തും പലരും രംഗത്തെത്തിയിരുന്നു. ആ വേളയിലാണ് ദിലീപ് നായകനായ രാമലീല പ്രദര്‍ശനത്തിന് എത്തിയത്. ഇത് കാണില്ലെന്ന് പറഞ്ഞ പ്രമുഖരും അല്ലാത്തവരും നിരവധിയാണ്.

അധ്വാനത്തിന്റെ ഫലം

അധ്വാനത്തിന്റെ ഫലം

അന്ന് ദിലീപിനെ പിന്തുണച്ച് രംഗത്തുവന്നവരും അല്ലാത്ത ചിലരും സിനിമയെ കേസുമായി കൂട്ടിക്കുഴക്കരുതെന്നാണ് അഭിപ്രായപ്പെട്ടത്. കാരണം നിരവധി പേരുടെ അധ്വാനത്തിന്റെ ഫലമാണ് ഒരു സിനിമ എന്നാതായിരുന്നു വാദം. ഈ ഒരു വാദം പാര്‍വതിയുടെ കാര്യത്തിലും ഉയരേണ്ടതല്ലേ എന്ന ചോദ്യം പരോക്ഷമായി മലയാളിയുടെ മനസിലേക്ക് ഇട്ടുതരികയാണ് അരുണ്‍ലാല്‍.

ഒരുലക്ഷത്തിലധികം

ഒരുലക്ഷത്തിലധികം

മൈ സ്റ്റോറിയുടെ വീഡിയോക്കെതിരേ ഒരുലക്ഷത്തിലധികം ഡിസ് ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. ഇത്രയധികം ഡിസ് ലൈക്കുകള്‍ ലഭിക്കുന്ന വീഡിയോ രംഗം മൈ സ്റ്റോറിയുടേതായിരിക്കും. ഇതിനെല്ലാം ഒരു കാരണം മാത്രമേയുള്ളൂ... ആ സിനിമയില്‍ പാര്‍വതി നായികയാണ്. വീഡിയോക്ക് താഴെ കമന്റിട്ടവര്‍ ഇക്കാര്യം എടുത്തുപറയുകയും ചെയ്തിട്ടുണ്ട്.

മമ്മൂട്ടി ഫാന്‍സ് തന്നെയാണോ

മമ്മൂട്ടി ഫാന്‍സ് തന്നെയാണോ

യഥാര്‍ഥത്തില്‍ മമ്മൂട്ടി ഫാന്‍സ് തന്നെയാണോ ഇതിനൊക്കെ പിന്നില്‍. ഒരുപാട് നല്ല കാര്യങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുന്ന സംഘമാണത്. നേരത്തെ വിവാദം ഉയര്‍ന്നപ്പോള്‍ തന്നെ, പാര്‍വതിക്കെതിരേ ഉയര്‍ന്ന ഭീഷണികളില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കി അവര്‍ രംഗത്തുവരികയും ചെയ്തിരുന്നു.

ശരാശരി മലയാളി

ശരാശരി മലയാളി

നടന്‍മാര്‍ എന്തു പറയുന്നുവെന്നോ, നടിമാര്‍ എന്തൊക്കെ പ്രതികരിക്കുന്നുവെന്നോ നോക്കിയല്ല ശരാശരി മലയാളി സിനിമ കാണുന്നതെന്ന് സൂചിപ്പിക്കുകയാണ് അരുണ്‍ലാല്‍. തിരക്കിട്ട ജീവിതത്തിനിടയില്‍ അല്‍പ്പം സന്തോഷിക്കാനും ആസ്വദിക്കാനുമാണ് മിക്ക മലയാളികളും സിനിമ കാണുന്നത്. അതുകൊണ്ടുതന്നെ നല്ല സിനിമ വന്നാല്‍ ഇനിയും പ്രേക്ഷകരുണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും അരുണ്‍ലാല്‍ സൂചിപ്പിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ രൂപം

പോസ്റ്റിന്റെ പൂര്‍ണ രൂപം

അരുണ്‍ലാല്‍ രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ- ദിലീപിന്റെ സിനിമ കാണരുത് ...അതെന്ത് പരിപാടി? സിനിമ ഒരുപാട് പേരുടെ അധ്വാനത്തിന്റെ ഫലം അല്ലേടോ ....

അപ്പോ ഇതോ? ഇതങ്ങനെ അല്ലല്ലോ പാര്‍വതിയുടെ പടമല്ലേ ...അത് നമ്മള്‍ എതിര്‍ക്കും ..

അല്ല ഇതിലൊരു പുതുമുഖ സംവിധായക ...

എന്ത് പുതുമുഖ സംവിധായക ...
എന്ത് തേങ്ങയായാലും നമ്മള്‍ എതിര്‍ക്കും ....

ഈ നമ്മള്‍ എന്ന് പറയുന്നത് ...
മനസിലായില്ലേ ഇക്കാ ഫാന്‍സ് ...

അടിച്ചു നിന്റെ ചെവിക്കല്ല് പൊട്ടിക്കും ....ആ മനുഷ്യന്റെ യഥാര്‍ത്ഥ ഫാന്‍സ് ചെയ്ത നല്ല പ്രവര്‍ത്തികള്‍ ഒരുപാടുണ്ട് ..ഇടതു കൈ ചെയ്യുന്നത് വലത് കൈ അറിയരുതെന്ന പോലെ ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അവര്‍ ചെയ്യുന്നുണ്ട് ....അദ്ദേഹവും അത് ചെയ്യുന്നുണ്ട്

പണി പാളി ...

അപ്പൊ ...ഈ നമ്മള്‍ ....

ജീവിച്ചു പോട്ടണ്ണ ...ഈ ഫേസ്ബുക്ക് ഉള്ളോണ്ട് കഞ്ഞി കുടിച്ചു പോണ് ...

എന്‍ബി:

എന്‍ബി:

ഒരുപാട് പ്രശ്‌നങ്ങള്‍ക്കും പിരിമുറുക്കത്തിനും ഇടയില്‍ ജീവിക്കുന്നവരാണ് ഓരോ മലയാളിയും ...കൊച്ചിന്റെ സ്‌ക്കൂള്‍ ഫീസ് മുതല്‍ വീടിന്റെ വാടക വരെ ഓര്‍ത്തു ആധി പിടിക്കുമ്പോള്‍ ഒരാശ്വാസം എന്ന് പറയുന്നത് ഈ സിനിമയാണ് ...രണ്ടു മണിക്കൂര്‍ എല്ലാ പ്രശ്‌നങ്ങളും മറക്കാനുള്ള ഒരു ഉപാധി ...അത് കാണാന്‍ നേരം ...ഇതിലെ നായകന്‍ ഇങ്ങനെ പറഞ്ഞെന്നോ നായിക പുളിശ്ശേരി കൂട്ടി ചോറുണ്ടെന്നോ ചിന്തിക്കാറില്ല ....അത് ഇനിയെങ്കിലും ഓര്‍ക്കണം ...പാര്‍വ്വതിയെ അനുകൂലിച്ചും എതിര്‍ത്തും മമ്മൂക്കയെ ചീത്ത പറഞ്ഞും സ്തുതി പാടിയും പോസ്റ്റിടുന്നവര്‍ ഓര്‍ക്കുക .....സിനിമ വേറെ വ്യക്തി ജീവിതം വേറെ .....പ്രേക്ഷകര്‍ക്ക് ഇതെല്ലം അവിലോസ് ഉണ്ടയാ.. എന്ത് സംഭവിച്ചാലും സിനിമ അവിടെ കാണും കൊള്ളാമെങ്കില്‍ ആളുകള്‍ കയറി കാണുകയും ചെയ്യും- ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kasaba-Parvathy Controversy: Arunlal Ramachandran Response

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്